ചെറുപ്പത്തില്‍ ഉറങ്ങി എണീറ്റാല്‍ ആദ്യം കാണുന്നത് എൻ്റെ  "വല്ല്യമ്മച്ചി" നിസ്കാരപ്പയില്‍ ഇരിക്കുന്നത് ആണ്,


"എൻ്റെ  പ്രിയപ്പെട്ട "വല്ല്യമ്മച്ചി" ഈ ലോകം വിട്ടു പോയിട്ട് ഇന്നേക്ക് ഒരു വർഷം"

للهم اغفر له وارحمه وادخله الجنة مع الابرار....امين
       
#വേര്‍പ്പെട്ടു പോകുന്ന ആത്മാക്കള്‍ക്കറിയില്ലല്ലോ, അവരുടെ വേര്‍പ്പിരിയാത്ത ഓര്‍മ്മകളില്‍ നീറിപ്പിടഞ്ഞുകൊണ്ടിരിക്കുന്ന അവരെ ഉള്ളു നിറഞ്ഞു സ്നേഹിക്കുന്നവരുടെ വേദന. ജീവിത ചക്രത്തില്‍ മരണമെന്ന പ്രക്രിയ അനിവാര്യമായ ഒന്നാണെന്നതു അറിയാതെയല്ല , പക്ഷേ, ഏറെ പ്രിയപ്പെട്ടചിലര്‍ വേര്‍പ്പിരിഞ്ഞുപോവുമ്പോള്‍ അവര്‍ ബാക്കിവെച്ചു പോകുന്ന ശൂന്യത മനസ്സിനെ വല്ലാതെ ഉലക്കുന്നതാണ്, "എനിക്ക് നഷ്ടപെട്ടത്  രണ്ടു തണലുകളാണ് .

"പ്രിയപ്പെട്ട "വല്ലിപ്പചെയും വല്ലിമ്മചിയും" നിങ്ങളെ ഓര്‍ത്ത ഈ നിമിഷത്തിലും ഇടനെഞ്ചിലൊരു വിങ്ങല്‍ അനുഭവപ്പെടുന്നുണ്ട്, തൊണ്ടക്കുഴിയിലിരുന്ന് സങ്കടം കുറുകുന്നുണ്ട്.. ഇറ്റുവീഴാനായി കണ്‍കോണിലൊരു നീര്‍ത്തുള്ളി നീറിപ്പൊടിയുന്നുണ്ട്. എൻ്റെ "വല്ലിപ്പചിടെയും വല്ലിമ്മചിടെയും" വേര്‍പാടില്‍ വെന്തുണങ്ങിയ നാളുകളില്‍, വീടിൻ്റെ  അകവും പുറവും ആ തലോടലില്ലാതെ അനാഥമായപ്പോള്‍ മനസ്സെഴുതിയ വരികളാണിത്."
 "വല്ലിപ്പചെയും വല്ലിമ്മചിയും"നഷ്ടപ്പെടുമ്പോള്‍ തകരുന്നത് സ്‌നേഹത്തിന്റെ ഒരു രാജ്യമാണ്  "വല്ലിപ്പചിയും വല്ലിമ്മചിയും" നഷ്ടപ്പെട്ടവര്‍ക്കെല്ലാം അറിയാം. വല്ലിപ്പചിയും ,വല്ലിമ്മചിയും ജീവിച്ചിരിക്കുന്ന കാലമാണ് ജീവിതത്തിലെ മനോഹരമായ കാലം. 

അവരുള്ളിടത്തോളം കാലം നമ്മള്‍ കുട്ടികളാണല്ലോ. അവരിലൊരാള്‍ പോകുമ്പോള്‍ ചിറകറ്റ കുഞ്ഞുകുരുവിയെ പോലെ നൊന്തുപോകും. ഇന്ന് കാത്തിരിക്കാനും ഇഷ്ടപ്പെടാനും കുറെപേര്‍ നമുക്ക് ചുറ്റുമുണ്ട്. ......എന്നാലും വല്ലിപ്പയും വല്ലിമ്മയും ജീവിതത്തിൻ്റെ  സൗഭാഗ്യമാണ്‌. എന്നാൽ  ആ... സ്‌നേഹസൗഭഗമായ കൂട്ടുകെട്ട്‌ മനസ്സിനുണ്ടാക്കുന്ന ആനന്ദാനുഭൂതി മറ്റ്‌ ഏതിനേക്കാളും ഹൃദ്യമാണ്‌. അവരുടെ സാനിധ്യത്തില്‍ നാമനുഭവിക്കുന്ന മനസ്സുഖം മറ്റൊരിടത്തുനിന്നും ലഭ്യമാകാതെ വരുന്നത്‌ . വര്‍ണിക്കാനാവാത്ത സന്തോഷം തോന്നും ആരംഗം കാണുമ്പോള്‍, അനുഭവിക്കുന്ന ആശ്വാസത്തിന്റെ സന്തോഷം അവരിലും കാണാം. 

അവര്‍ കൂടെയുള്ള ദിവസങ്ങളാണ് ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങൾ  അവര്‍ കൂടെയുള്ളപ്പോള്‍ തന്നെ തിരിച്ചറിയണമല്ലോ അത്,  ഇനിക്ക് വെള്ളവും വളവുമായിത്തീര്‍ന്ന വിത്തും വേരുമല്ലേ ആ രണ്ടുപേര്‍. 
എനിക്ക് പേരിട്ടവര്‍, എന്നെ പോറ്റിവളര്‍ത്തിയവര്‍, ഞാൻ വളരുന്നതിലും ഉയരുന്നതിലും പ്രശസ്തരാകുന്നതിലും എന്നെക്കാളും ആനന്ദിച്ചവര്‍, എൻ്റെ വേദനകളില്‍ ദുഃഖിച്ചവര്‍, കരാറുകളില്ലാതെ ബന്ധം പുലര്‍ത്തിയവര്‍. അവരാണ് "എൻ്റെ വല്ലിപ്പചെയും ,വല്ലിമ്മചിയും. അവരുടെ തണലിൽ ജീവിക്കാനാണ് സുഖം.
"എൻ്റെ വല്യുമ്മയും വല്ല്യുപ്പയും" സ്‌നേഹത്തിന്റെ ഓരോ കടലാണ്. ജീവിതാനുഭവങ്ങള്‍ കടഞ്ഞെടുത്ത പാകതയുണ്ടാകും ആ വാക്കിലും നിര്‍ദേശങ്ങളിലും 
പാകപ്പെടലാണ് അവരില്‍ നിന്ന് എനിക്ക് ഏറ്റവും അത്യാവശ്യമായും നേടിയെടുക്കേണ്ടത്. "ശ്രദ്ധയായും ശാസനയായും ശകാരമായും അവരത് എന്നിലേക്ക് പതിച്ചു  തന്നു" ...മറക്കില്ല ഒരിക്കലും ആ രണ്ട് ആത്മാക്കളെ.

"വല്യുമ്മയും വല്ല്യുപ്പയും"പിന്നിട്ട വഴികള്‍, മുറിഞ്ഞു പോയ സൌഹൃദങ്ങള്‍, ബന്ധങ്ങള്‍ എല്ലാം എല്ലാം മനസിലേക്ക് തള്ളി കയറി വരുന്നു..കൂടെ ഉണ്ടാകുമെന്ന് പറഞ്ഞവരും കൂടെ ഉണ്ടാകുമെന്ന് കരുതിയവരും ആരും തന്നെ കൂടെ ഇല്ല ..നഷ്ടങ്ങള്‍ നഷ്ട ബോധം ഉണ്ടാക്കുന്ന വേദനകള്‍  #റബ്ബേ ഞങ്ങളെയും "ഞങ്ങളില്‍ നിന്നും പിരിഞ്ഞുപോയ ഞങ്ങളുടെ പോന്നു വല്ല്യുപ്പയെയും ഞങ്ങളുടെ കു‌ടെ സ്വര്‍ഗത്തില്‍ ഒന്നിച്ചു ചേര്‍ക്കേണമേ"... ...ആമീന്‍

"റബ്ബേ ഞങ്ങളെയും ഞങ്ങളില്‍ നിന്നും പിരിഞ്ഞുപോയ എല്ലാവരെയും "പ്രത്യേകിച്ച്  ഞങ്ങളെ ഞങ്ങളാക്കി വളര്‍ത്തിയ ഞങ്ങളുടെ "പോന്നു "വല്യുമ്മയും വല്ല്യുയുടെയും ഞങ്ങളുടെ കു‌ടെ സ്വര്‍ഗത്തില്‍ ഒന്നിച്ചു ചേര്‍ക്കേണമേ"... 
പരേതാത്മാക്കള്‍ക്ക് അവരുടെ ഖബറിടം വിശാലമാക്കി ശാന്തിപൂര്‍ണമായ, സ്വര്‍ഗ്ഗാ വകാശികളാ ക്കികൊണ്ടുള്ള പരലോക ജീവിതം പ്രദാനം ചെയ്യട്ടെ, അറിഞ്ഞോ അറിയാതെയോ ചെയ്തു പോയ എല്ലാ തെറ്റ് കുറ്റങ്ങളെയും പൊറുത്തു പരിശുദ്ധാത്മാക്കളായി അവരെ നീ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കണേ...........

للهم اغفر له وارحمه وادخله الجنة مع الابرار....امين

"ഓര്‍മ്മകള്‍ സമ്മാനിക്കും വേദനകള്‍ തീരില്ലൊരിക്കലു മെന്നറിയാമെങ്കിലും എന്‍ മനോ മുകുരങ്ങളില്‍ തെളിയുന്നു എന്നും നീ പൂര്‍ണ്ണ ചന്ദ്രനെ പോല്‍...
നീയുണ്ടെന്‍ കൂടെ എന്ന് സ്വയം ആശ്വസിച്ചു ഞാനും നീ കാണിച്ചോരാ വീഥികള്‍ കീഴടക്കുന്നു..
പതിയെ, പതിയെ..."


സ്‌നേഹ പൂർവം :- "വല്ലിപ്പചിയുടെയും_ വല്ലിമ്മചിയുടെയും" സ്വന്തം_ കുഞ്ഞിവാവ,

എഴുത്ത്:- മുസമ്മിൽ_ എം.പി

























.

Comments

Popular posts from this blog