Posts

Showing posts from 2018
ചിലരങ്ങിനെയാണ്..! വിട്ടു കൊടുത്ത് വിട്ടു കൊടുത്ത്.. അവസാനം ജീവിക്കാനുള്ള അവകാശം തിരിച്ചുപിടിക്കാൻ പാടുപെടുന്ന.. കുറെ ജന്മങ്ങളുണ്ട്...! സ്നേഹത്തിന്റെ ഇരുണ്ടു കനത്ത നിറത്തിൽ, കാണാതെ പോയ കയങ്ങളിൽ, കരകയറാൻ പറ്റാതെ ഏന്തിവലിഞ്ഞവശമായ മുറിവുകളുമായി.. എരിഞ്ഞു തീരുന്നവർ..!
Image
പ്രവാസം പ്രവാസം  പ്രാരാബ്ദങ്ങളുടെ കൈവിലങ്ങുകളും      കാലില്‍ കാലം തീര്‍ത്ത  കഷ്ട്ടപ്പാടിന്റെ ചങ്ങലകളുമായി   കാലം കഴിച്ചുകൂട്ടുന്ന   കുറേ മനുഷ്യരുണ്ട്‌   ഒറ്റമുറിയ്ക്കുള്ളിലെ  നാലുചുമരിന്റെ വിശാലതയില്‍   എണ്ണമെണ്ണിക്കഴിയുന്നവന്  ഏകാന്തതയ്ക്ക് കൂട്ടുണ്ടവിടെ  നല്ല നാളിന്റെ ഓര്‍മ്മച്ചിത്രങ്ങളും     നാളെയുടെ സ്വപ്‌നങ്ങള്‍ക്കൊപ്പം  പിന്നെച്ചില പ്രതീക്ഷകളും   ഒരു തിരികെയാത്രയ്ക്കിനി    ചൂടും തണുപ്പും  ഒന്നുകൂടി വന്നുപോണം   വീതംവച്ചയച്ചതില്‍ നിന്നും   മിച്ചംവച്ചെടുത്ത് വാങ്ങിയതൊക്കെ   കട്ടിന്‍ചുവട്ടിലെ കടലാസ്പെട്ടിയില്‍  കാത്തിരുന്ന് മുഷിഞ്ഞിട്ടുണ്ട് നീളുന്ന  നാളേകള്‍ക്ക്  നിവൃത്തികേടുകളുടെ  ന്യായം നിരത്തി ആശ്വസിയ്ക്കാമെങ്കിലും    അങ്ങ് ദൂരെ  നാലാള്‍ കൂടുന്നിടത്തൊക്കെ  ഒരു നാലുവയസ്സുകാരനറിയുന്നുണ്ട്       അവന്റേതായ ചില നഷ്ട്ടങ്ങള്‍  അറിയേണ്ട ചോദ്യങ്ങള്‍ക്ക്   ഉത്തരം ഉപ്പയോടാണ്  ഉമ്മയെന്ന പാവം     എന്നുമൊരു ചോദ്യചിഹ്നം കണ്ണിരിലീറന്‍ ചാര്‍ത്തി   കാണേണ്ടവരെ കണ്ടു വരാന്‍ ഇരുമ്പ് കട്ടിലില്‍  ശരീരം വച്ച് കരയും കടലും കടന്ന്     മനസ്സ
Image
ഒരു വൃദ്ധൻ പറഞ്ഞത്   ഇന്ന് വഴിവക്കിലായി, നടന്നു വലഞ്ഞൊരു വൃദ്ധനെ കണ്ടു ഞാൻ  ആ കണ്ണുകൾ എന്നോട് ഈ വിധം ചൊല്ലിയ പോലെ  "ജീവിത യാത്രയിൽ ഒരു നാൾ നിന്നെ പോൽ  യുവാവായി വേഗത്തിൽ ഓടി നടന്നതാ  ഒരു പാട് ലക്ഷ്യങ്ങൾ നേടുവാനായി  പകലുകൾ രാത്രികൾ മറന്നു ജീവിച്ചതാ  മറു വാക്ക് ചൊല്ലി ശീലമില്ലാതെ  സ്വന്തം ഇഷ്ട്ടങ്ങൾ മറന്നു ശീലിച്ചവനാ കെട്ടിയ പെണ്ണിന്റെ ചിരികൾക്ക് വേണ്ടി  കണ്ണുനീർ തുള്ളികൾ പകരം നൽകിയവനാ വളരുന്ന കുഞ്ഞിന്റെ ഭാവിക്ക് വേണ്ടി  കിട്ടിയതൊക്കെയും നിധി പോലെ കാത്തതാ ഇന്ന് ഈ വഴിയോരത്ത് പോകുവതെവിടെ എന്നറിയാതെ  അഗതിയായി നിരാശനായി ഞാൻ നിൽക്കവേ നിന്നിൽ ഞാൻ കാണുന്നു  എന്റെ യവ്വന കാലത്തെ അർത്ഥമില്ലാത്ത പാഴ് ചിത്രങ്ങൾ "
രസമുള്ള ചില നോവുകൾ... അവൾ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു പ്രത്യേക രസം !  അവളുടെ കുസുത്രി നിറഞ്ഞ ചോദ്യങ്ങൾ ആണോ തർക്കുത്തരങ്ങൾ മാത്രം നിറയുന്ന മറുപടിയോ മിക്കപ്പോഴും വിടരുന്ന ചെറു ചിരിയോ ഇടയ്ക്ക് മാത്രം മനസ്സ് തുറക്കുന്ന പരിഭവങ്ങളോ കണ്ണുകളിൽ ഒളിഞ്ഞിരിക്കുന്ന വികൃതിയോ ചിലപ്പോഴൊക്കെ കാണുന്ന നീണ്ട മൌനമോ ഇതിലെന്ത് കൊണ്ടാണ് എന്നെനിക്കറിയില്ല.... അവൾ മിണ്ടാതിരിക്കുമ്പോൾ മനസ്സിൽ ഒരു വല്ലാത്ത നോവ് !
Image
ജീവിതത്തിന്റെ നിറം... ജീവിതത്തിൽ പലതിനും പല നിറങ്ങൾ ഉണ്ട്...   ബാല്യത്തിന്റെ ഇളം നിറം   കൌമാരത്തിന്റെ കടുത്ത നിറം  യൌവനത്തിന്റെ തെളിഞ്ഞ നിറം   വാർധക്യത്തിന്റെ നരച്ച നിറം    നിഷ്കളങ്കതയുടെ മഞ്ഞ നിറം  പ്ര ണയത്തിന്റെ നീല നിറം പ്രതീക്ഷയുടെ പച്ച നിറം   പ്രതികാരത്തിന്റെ ചുവന്ന നിറം   മരണത്തിന്റെ കറുത്ത നിറം    എല്ലാ നിറങ്ങളും ചേർന്ന ഈ ജീവിതത്തിനു മാത്രം  സ്വന്തമെന്നു പറയാനായി ഒരു നിറം ഇല്ലാതെ പോയി.   അല്ലെങ്കിൽ, പേരിനു വേണ്ടി ഒരു 'വെളുത്ത' നിറം !
വിശ്വാസം പ്രണയത്തില്‍ ഉടനീളം വേണ്ട ഒരു കാര്യമാണ് വിശ്വാസം എന്നുള്ളത്...അമിതമായ വിശ്വാസവും പാടില്ല കാരണം പ്രണയം എങ്ങനെ എങ്കിലും തകര്‍ന്നാല്‍ അത് താങ്ങാവുന്നതിലും അപ്പുറമാണ്..ജീവിതകാലം മുഴുവന്‍  ഞാന്‍ നിന്നോടൊപ്പം ഉണ്ടാകും എന്ന വാക്ക് മതി ഒരു പെണ്ണിന്റെ മനസ് നിറയാന്‍,,അവളില്‍ ഒരുപാട് മാറ്റങ്ങള്‍ കണ്ട്തുടങ്ങും,നമ്മളിലും ......നമ്മള്‍ അറിയാതെ പലപ്പോളും അവളുടെ പേരുകള്‍ ഒരുദിനം കുറഞ്ഞത് 5തവണ എങ്കിലും പറയാതിരിക്കില്ല കാരണം അത് അങ്ങനാണ്         പ്രണയം എന്ന വികാരം തലക്ക് പിടിച്ചുകഴിഞ്ഞാല്‍ പിന്നെ മാറാന്‍ വല്യ ബുദ്ധിമുട്ടാണ്...ഒരുതരം വാശി ആയി മാറും,അവളെ കിട്ടണം എന്നുള്ള വാശി...ആരൊക്കെ എതിര്‍ത്താലും അവളെ ഞാന്‍ സ്വന്തമാക്കും എന്ന മനസില്‍ ഉറപിച്ചു മുന്നോട്ട് പൊയ്നോക്ക് നിങ്ങള്‍ വിജയിചിരിക്കും എതിര്‍പ്പുകള്‍ പലതും ഉണ്ടാകും എങ്കിലും നമ്മളാല്‍ ആശ കൊടുത്തൊരു പെണ്ണാണവള്‍ അവളുടെ കണ്ണില്‍ നിന്നും ഒരിറ്റു കണ്ണുനീര്‍ വീഴുവാന്‍ ഇടവരുത്തരുത്...അതുകൊണ്ട് എങ്ങനെയെങ്കിലും നമ്മള്‍ അവളെ സ്വന്തമാക്കണം ജീവിതം ആസ്വദിച്ചു തുടങ്ങുമ്പോള്‍(പ്രണയിക്കുന്ന നാളുകളില്‍)പലരും ജീവിതത്തില്‍ കണ്ടുമുട്ടാം പലരെയും നമ്മള്‍ കണ
Image
എന്റെ  മുൻ കോപം   എന്നില്‍ എനിക്കേറ്റവും ഇഷ്ടപെടാത്ത ഒരു സ്വഭാവമാണ് മുന്‍ കോപം ... രണ്ടാമത് ഒരുപാട് സ്നേഹമുല്ലവരോടുള്ള അമിതമായ ഇടപെടല്‍ . സ്നേഹിച്ചാല്‍ ആത്മാര്‍ഥമായി സ്നേഹിക്കും ഇല്ലെങ്കില്‍ സ്നേഹം ഉണ്ടാകില്ല .. കപട സ്നേഹം എന്നൊന്ന് എന്റെ സ്വഭാവത്തില്‍ ഉണ്ടോ എന്ന് എനിക്കറിയില്ല .. ... പലപ്പോഴും ഞാന്‍ ആലോചിക്കും എന്താണ്ട്രാ നീ ഇങ്ങനെ .... ഇന്നല്ലാഹ മ അ സ്വാബിരീന്‍ ( ക്ഷമിക്കുന്നവന്റെ കൂടെയാണ് അല്ലാഹു ) എന്നുള്ള ഖുര്‍ ... ആന്‍ വചനം മനസ്സില്‍ ഉണ്ട് എങ്കിലും ചില സമയം അത് കൈ മോശം വന്നു പോകും .. പക്ഷെ ആ മുന്‍കോപത്തിനു അതികം ആയുസ്സും ഉണ്ടാകില്ല .. വേഗം തണുക്കും പക്ഷെ അപ്പോഴേക്കും അത് അനുഭവിച്ചവരുടെ ഹൃദയത്തില്‍ അത് ആഴത്തില്‍ മുറി വുണ്ടാക്കിയിരിക്കും ... എന്റെ കൂടപ്പിറപ്പ് ആയാലും വാപ്പയും , ഉമ്മച്ചിക്കയാലും എന്നില്‍ ഇഷ്ടപെടാത്ത ഒരു കാര്യവും അത് മാത്രം ആണ് ... പിന്നെയുള്ളത് ഒരുപടിഷ്ടപെടുന്നവരില്‍ എടുക്കുന്ന അമിത സ്വാതന്ത്ര്യം .. അതൊരു മോശം സ്വഭാവം ആണെന്ന് എനിക്ക് തന്നെ അറിയാം പക്ഷെ എങ്കിലും ചി
Image
സജീഷേട്ട i am almost on the way നിങ്ങളെ കാണാൻ പറ്റുമെന്ന് തോന്നുന്നില്ല!!! sorry നമ്മുടെ മക്കളെ നന്നായി നോക്കണെ..... പാവം കുഞ്ചു അവനെയൊന്ന് ഗൾഫിൽ കൊണ്ടുപോകണം നമ്മുടെ അച്ചനെ പോലെ അവൻ തനിച്ചാവരുത് pls with lots of love ഇത് നമ്മെ വിട്ടുപിരിഞ്ഞ ലിന എന്ന ഒരു സാദാരണ പെണ്കുട്ടി മരണ കിടക്കയിൽ നിന്ന് സ്വന്തം ഭർത്താവിന് എഴുതിയ അവസാനത്തെ കത്താണിത്..... എന്നാൽ ഈ കത്ത് ഭർത്താവായ സജീഷിന് മാത്രമായിയുള്ളതാണോ? ഒരിക്കലുമല്ല അവൾ എഴുതിയത് നമുക്കെല്ലാവർക്കും വേണ്ടിയാണ്....അവൾ പറയുന്നത് ഇങ്ങനെ ഞാൻ മരണ കിടക്കിയിലാണ് എനിക്ക് അതിക നാളില്ല എന്ടെ മക്കളെ നന്നായി നോക്കി അവരുടെ ആവശ്യങ്ങൾ ഭംഗിയായി നിറവേറ്റി കൊടുക്കണേയെന്ന് അവൾ ആർക്ക് വേണ്ടിയാണ് മരിച്ചത്? എന്തിനു വേണ്ടി മരിച്ചു...അവൾക്ക് കിട്ടിയ പ്രതിഫലം എന്താണ്? സ്വന്തം കുഞ്ഞുങ്ങളെയും കൂടെപിറപ്പുകളെയും മറന്ന് തന്ടെ ജീവൻ ബലി നൽകി അവൾ യാത്രയായത് എന്തിന് വേണ്ടി?? അവൾക്ക് അതിൽ നിന്നും മാറി നിൽക്കാമായിരുന്നില്ലേ? എന്ത് കൊണ്ട് മാറി നിന്നില്ല അവിടെയാണ് അവൾ നമ്മളിൽ നിന്നും വ്യത്യസ്തരായി നിൽക്കുന്നത് ഇന്ന് നമ്മൾ ഭൂമിയിലെ മാലകയെന്നോ...സ്വർഗത്തിലെ തേൻവണ്ടെന്നോ വ