( പ്രവാസി സൗഹൃദങ്ങൾക്ക് സമർപ്പിക്കുന്നു )


കുടുംബമെന്ന ചെറുകാടിൽ വളർന്ന ചെറിയൊരു വൃക്ഷതൈ ആയിരുന്നു മകൻ....
സ്നേഹവും ലാളനയും വേണ്ടുവോളമെങ്കിലും പട്ടിണി മതിവരുന്നതിലും അപ്പുറമായിരുന്നതിനാൽ അമ്മ മകനെ 
 മരുഭൂമിയിലേയ്ക്ക് ഒരു പച്ചപ്പിനായ് പറിച്ചുനട്ടു.
ഒറ്റപ്പെടലും ഉലയിൽ ഉരുകുന്ന അസഹനീയമായ ചൂടിലും രക്തം കട്ടപിടിക്കുന്ന തണുപ്പിലും മനകരുത്ത് കൊണ്ട് ചത്ത് ചത്ത് വളർന്നു ആ വൃക്ഷം.....
മുന്നിൽ അമ്മ എന്ന ദൈവത്തിന്റ്റെ ദൈന്യമുഖവും കൂടപ്പിറപ്പിന്റ്റെ ഒട്ടിയ വയറും സ്വന്തം കഷ്ടപ്പാടുകൾ കൂർത്തമുനയുള്ള കുന്തംപോലെ കുത്തിനോവിച്ചിട്ടും ...
അങ്ങ് അകലെ തന്റ്റെ ചോരയുടെയും വിയർപ്പിന്റ്റെയും മണത്തിൽ പൊതിഞ്ഞ നോട്ടുകൾ ചിരിക്കുന്ന മുഖങ്ങളെയും വിശപ്പടക്കിയ വയറുകളുടെ സംതൃപ്തിയ്ക്ക് കാരണമാകുന്നല്ലോ എന്ന് ഓർക്കുമ്പോൾ ഓരോ പ്രവാസിക്കും കണ്ണ് നിറക്കുന്ന സന്തോഷമാണ് നൽകുന്നത് എന്നത് തന്നെയാണ് ഏത് കഷ്ടപ്പാടിലും അവനെ പിടിച്ച് ഉലയ്ക്കാത്തത്......
അവധിയെടുത്ത് കുടുംബമെന്ന സ്വർഗ്ഗത്തിലേയ്ക്ക് ഓടി എത്തുന്നതും അതുകൊണ്ട് തന്നെ.
സ്വയം ജീവിക്കാനും ജീവിതം ആസ്വദിക്കാനും മറന്ന് ആ വൃക്ഷം മറ്റ് വൃക്ഷങ്ങൾക്ക് വെള്ളവും വളവും നൽകി തഴച്ച് വളർത്തുമ്പോൾ ഒരു ആത്മസംതൃപ്തിയും ആത്മവിശ്വാസവും ഉണ്ടാകും തന്റ്റെ ആവതില്ലായ്മയിൽ തന്റ്റെ വേരുകൾക്ക് കരിയിലകൊണ്ട് എങ്കിലും തണലൊരുക്കുമെന്ന്.......
ഒക്കെ വെറുതെയാണ് എന്നത് അനുഭവസ്ഥരുടെ സാക്ഷ്യമാണ് ...
ചോരയും നീരും മതിവരുവോളം ഊറ്റിയിയെടുത്തിട്ടും വേരുകളിലേയ്ക്ക് വിഷകുത്തിവെയ്ച്ച് ദയവധത്തിന് പോലും അനുമതികൊടുക്കാതെ കഴുകൻമ്മാരെപോലെ കൊത്തിപറിക്കും ചത്തമനസിനെയും മരവിച്ച മാംസത്തെയും ......
പ്രവാസം കൊണ്ട് നീ എന്ത് നേടിയ എന്ന ചോദ്യത്തിന് ചോരവറ്റിയ ആ മുഖത്ത് വിരിയുന്ന ദൈന്യതയുടെ ചിരിമാത്രം.........
അപ്പോഴും അവന് പരാതിയും പരിഭവവും ഇല്ല......
                                                        എഴുത്ത് :- മുസമ്മിൽ,എം പി 

Comments

Popular posts from this blog