#യാത്ര വിവരണം
#എഴുത്ത് : മുസമ്മിൽ.എം.പി

(Edge of world) റിയാദ് സഞ്ചാരി കൂട്ടം ഒന്നിച്ചപ്പോൾ... "#ലോകത്തിൻ്റെ മുനമ്പിൽ "
മുഖത്ത് എപ്പോഴും ഒരു ചെറു പുഞ്ചിരിയും; മനസ്സില് സ്നേഹവും, കാരുണ്യവും നിറച്ച്...ചിത്രശലഭങ്ങളെ പോലെ പാറി നടന്ന്... ദേശാടനകിളികളെ പോലെ സ്തല കാലങള്‍ താണ്ടി... ഗ്രീഷ്മവും വസന്തവും കടന്ന്...അനുഭവങള്‍ തൊട്ടറിഞ്ഞ്... ജീവിതത്തിനായി പരക്കം പായുമ്പോള്.....
എവിടെയോ ജനിച്ച്, എവിടെയോ ജീവിച്ച്, എവിടെയോ വളരുന്ന നമ്മളെ "#കാലപ്രവാഹം #അല്ലങ്ക്കിൽ
#സഞ്ചാരി #റിയാദ് #യൂണിറ്റ് നമ്മളെ...സുഹൃത്തുക്കളായി ഒന്നിപ്പിച്ചു". എന്നു തീരുമെന്നറിയാത്ത ഈ ജീവിതയാത്രയുടെ അവസാനം വരെ നമുക്ക് സുഹൃത്തുക്കളായി തുടരാം.... #സഞ്ചാരിലെ കുട്ടുകാരെ കാലവും, ദൂരവും, ജീവിതസാഹചര്യങ്ങളും നമ്മളെ വേ൪പെടുത്താ൯ ശ്രമിക്കുമ്പോളും അതിനെയെല്ലാം അതിജീവിച്ച് നമ്മുടെ സൗഹൃദം മായാതെ മങ്ങാതെ എന്നും തേജസ്സോടെ നിലനില്ക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.
"മരങ്ങളില്ലാത്തകാട്ടില്‍" "വെള്ളമില്ലാത്ത പുഴയില്‍"
"മരുഭൂമിയെ ചങ്ങാതിയാക്കിയാല്‍ അതിൻ്റെ ചിറകില്‍ സഞ്ചരിക്കാം; അല്ലെങ്കില്‍ അതിൻ്റെ കൊമ്പില്‍ കുരുങ്ങി മരിക്കാം" ഭാവത്തോടെ മരുഭൂമിയും പൊടിക്കാറ്റിൻ്റെ തിരമാലകളഴിച്ചുവിട്ട്‌ എല്ലാത്തിനെയും തൻ്റെ ചുഴികളിലേക്കാവാഹിക്കും....
#അറബിപ്പൊന്ന് തേടിയുള്ള മലയാളിയുടെ യാത്രകള്‍ നൂറ്റാണ്ടുകള്‍ മുമ്പേ തുടങ്ങിയതാണ്. അന്നവും അര്‍ഥവും തേടി പ്രവാസജീവിതത്തിന് പുറപ്പെട്ടവരില്‍ പലര്‍ക്കും ഓരോ കഥകള്‍ പറയാനുണ്ടാകും. ചിലര്‍ക്കത് ജീവിതവിജയത്തിന്റേതാണെങ്കില്‍ മറ്റ് ചിലര്‍ക്ക് കണ്ണീരിന്റെ ഉപ്പു നിറഞ്ഞ കഥകളാണ്.
അന്യനാട്ടില്‍ ജീവിതം തേടിപ്പോയിട്ടും മരണത്തിനും ജീവിതത്തിനുമിടയില്‍ തുലാസിലാടപ്പെട്ട ജീവിതങ്ങളുണ്ട്. പ്രവാസത്തിൻ്റെ ഇരുണ്ട ഓര്‍മകളായി വേട്ടയാടപ്പെടുന്ന ഓരോ പ്രവാസിക്കും...#ഭാവനയെ #വെല്ലുന്ന #ജീവിതാനുഭവങ്ങളാണ്. ഓരോ പ്രസിയുടെയും ജീവിതത്തി പറയുവാൻ ഉണ്ടാകുക. അങ്ങനെ ഇരിക്കെ കഴിഞ്ഞ വെള്ളിയാഴ്ച 10-02-2017 ഒരു
 ചരിത്ര മുഹുർത്തത്തിന് സാക്ഷ്യം വഹിച്ചത്...അതെ ഈ പറഞ്ഞ പ്രസികൾ നടത്തിയ # ചെറിയ വലിയ യാത്ര (Edge of world) റിയാദ് സഞ്ചാരി കൂട്ടം ഒന്നിച്ചപ്പോൾ... "#ലോകത്തിൻ്റെ മുനമ്പിൽ "23 വാഹനങ്ങലും 130 തിൽ ഏറെ സഞ്ചരികലുമായി തിരിച്ച് ചരിത്രം കുറിച്ച പ്രസികൾ നടത്തിയ യാത്ര #പ്രവാസലോകത്ത് തന്നെ ഏറ്റവും വലിയ സഞ്ചാരം....കേവലം ഒരു വർഷത്തോളം മായി ഇതിന്റെ പ്ലാൻ തുടങ്ങിട്ട്..."#യാത്രകൾ ജീവന് തുല്യം സ്നേഹിക്കുന്ന എൻ്റെ പ്രിയപ്പെട്ട #ബ്രദർ ഈ യാത്രയിൽ ഏറ്റവും കൂടുതൽ വിയർക്കുകയും...കിതക്കുകയും യാത്രയിൽ നിറ പുഞ്ചിരികൊണ്ട് ഈ യാത്ര കൈവിന്റെ പരമാവധി ഏകീകരിക്കുക..ചെയ്ത നമ്മുടെ " #തസ്‌ലീം അഹമ്മദ്" #ഞങ്ങൾസ്നേഹത്തോടെ " #ബാവ" എന്ന് വിളിക്കുക ...ബാവ ഒരു വർഷമായി ഇവിടേക്ക് ഒരു യാത്ര പോകണം എന്ന് ചിന്തിച്ചു തുടങ്ങിട്ട്... അങ്ങനെ ആ #ദൈവത്തിന്റെ അനുഗ്രഹത്താൽ യാത്ര സഫലമായി, ചുരുക്കി പറഞ്ഞാൽ വാസ്തവത്തിൽ ചരിത്രം വഴിമാറി ഈ യാത്രകഴിഞ്ഞപ്പോൾ 140 പ്രവാസി സഞ്ചാരികളുമായ് ടീം റിയാദ് നടത്തിയ എഡ്ജ് ഓഫ് ദി വേൾഡ് ഓഫ് റോഡ് യാത്ര...
#കഴിഞ്ഞ വ്യാഴാഴ്ച ഓഫീസിൽ എത്തി സിസ്റ്റം തുറന്ന് പതിവ് പോലെ ഫേസ്ബുക് തുറന്നു...ഒരു പാടു നോട്ടിഫിക്കേഷൻ കിടക്കുന്നു...Sanchari RIYADH Unit-സഞ്ചാരി റിയാദ് യൂണിറ്റ് ഗ്രൂപ്പിൽ നല്ല ചർച്ച നടക്കുകയാണ്...അങ്ങനെയാണ് നമ്മുടെ സലിംഇക്കയുടെ പോസ്റ്റും കമന്റ് ഏലാം കാണുന്നത് ...അത് ഏലാം ഒന്ന് വായിച്ചു നോക്കി., മനസ്സിൽ വിചാരിച്ചു. ഇത് ഏലാം നടക്കുമോ. കുറച്ചു കഴിഞ്ഞപ്പോൾ ബിരിയാണി ചെമ്പ് രജിസ്‌ട്രേഷൻ.....ചർച്ച ഫുഡ് കാര്യത്തിൽ എതിരിക്കുന്നു.. പിന്നെ നമ്മൾ വിടുമോ...#പ്രത്യേകിച്ചും ഞങ്ങൾ മലപ്പുറംകാർ...പിന്നെ ഞാൻ സലിംഇക്കാന്റെ പോസ്റ്റ് കമന്റ് അടികക്കാൻ തുടങ്ങി...#മൂപ്പരെ ഒന്ന് കയറ്റി വെച്ചു...കുറച്ചു ബിരിയാണി സഹ്യത്യം ഏലാം പറഞ്ഞു നോക്കി....സലിംഇക്ക അതുനു മറുപടിയും തന്നു...........................................
#യാത്ര വിവരണം തുടരും....
#സ്നേഹം പൂർവ്വം നിങ്ങളുടെ സ്വന്തം മുസമ്മിൽ.എംപി#87

Comments

Popular posts from this blog