Posts

Showing posts from February, 2019
രണ്ടു ശരീരത്തിൽ ഒരു മനസ്സ് പാർക്കുന്ന അനിതരമായ അതിശയമാണ് ♥പ്രണയം♥ ഇണകള്‍ക്കിടയില്‍ പ്രണയം പൂക്കട്ടെ.എത്ര തിരക്കിലും അവളോടൊത്ത് സംസാരിച്ചിരുന്നും,യാത്ര ചെയ്തും,സമ്മാനങ്ങൾ നൽകിയും, ‘നീ പറയൂ,കേട്ടിരിക്കാൻ ഞാനുണ്ടെ’ന്ന് മൊഴിഞ്ഞും, തമാശ പറഞ്ഞും നമുക്കീ പ്രണയത്തിന് നിറം കൊടുക്കാം
Image
മരുഭൂമിയിൽ മഴ പെയ്യുമ്പോൾ രാവിലെ  ഓഫീസിലേക്ക് പോകാൻ ഇറങ്ങിയപ്പോൾ ആണ് ശ്രദ്ധിച്ചത്, ആകാശം  കറുത്തിരുണ്ടിരിക്കുന്നു. ഗൾഫിൽ മഴയുടെ  വരവായി എന്ന് തോന്നുന്നു. ഓഫീസിലെത്തിയ ഉടൻ സ്ഥിരം പതിവായ  ഒരു സുലൈമാനി  ഓഫീസ് ബോയി  മേശപ്പുറത്തു  കൊണ്ടുവച്ചു. കട്ടൻ ചായ നല്ലചൂടോടെ  മൊത്തികുടിക്കുമ്പോഴാണ്  റൂമിന്  പുറത്തുനിന്ന്  ഒരു ബഹളം കേട്ടത്. പുറത്തു മഴപെയ്യുന്നു. ആളുകൾ കൂട്ടമായി  മഴകാണുവാൻ  പുറത്തേക്ക്  ഓടുന്ന  ബഹളം  ആണ്  ഞാൻ   കേട്ടത്. മരുഭൂമിയിൽ അങ്ങനെ ആണ്, മഴ എല്ലാവർക്കും  ഒരു  കൗതുകമാണ്. ഞാനും  കൈയ്യിൽ  ചായക്കപ്പുമായി പുറത്തേക്കു പോയി മഴ കണ്ടുനിന്നു. വല്ലാതെ കൗതുകമാണ് മരുഭൂമിയിൽ  മഴ കണ്ടുനിൽക്കാൻ.. അലസമായി  മഴയെ നോക്കിനിന്നപ്പോൾ  അറിയാതെ ചെറുപ്പകാലത്ത്   സ്കൂൾ  വരാന്തയിൽ  മഴനോക്കി നിന്ന പഴയകാലം ഓർമ്മിച്ചു പോയി. മഴ മനസ്സിനെ ഏറെ ദൂരം പുറകിലേക്ക് കൊണ്ടുപോയി ... മഴകാഴ്ച്ചയും, പുതുമഴയുടെ  മണവും തുള്ളികൾ തുരുതുരാ വീഴുന്ന  ശബ്ദവുമൊക്കെ  ഒരു ഗൃഹാതുരത്വമുണർത്തുന്ന  നനുത്ത ശീലായി എന്റെ  മനസ്സിൽ കുളിരേകി. കുട എടുക്കാൻ മറന്നു സ്കൂൾ  വരാന്തയിൽ മഴ കണ്ടു നിൽക്കാൻ  എന്തായിരുന്നു ശേല്. മഴയെ  ശരിക്കും ക
Image
എനിക്ക് ഈ ചിത്രം എൻ്റെ ഏറ്റവും അടുത്ത സുഹൃത്  അയച്ചു തന്നത് ആണ് ഞാൻ ഇ  ചിത്രം എനിക്ക് കിട്ടിയത് മുതൽ  ഞാൻ ഇത് എല്ലാം ദിവസവും നോക്കുമായിരുന്നു  കാരണം  അതിലേക്കു നോക്കുമ്പോൾ കണ്ണിനു എന്തോ ഒരു കുളിർമ്മകിട്ടുന്നത് തോന്നും കാരണം എൻ്റെ ജീവിതത്തിലെ മധുരമാർന്ന  കാലഘട്ടത്തിലേക്കുള്ള  ഒരു എത്തി നോട്ടം കൂടിയാണ് ഞാനും ഇതുപോലെ നിന്നിട്ടുണ്ട്  എൻ്റെ  ആ ഗൃഹാതുരത്വം ഉണർത്തുന്ന എൻ്റെ  ആ കൊച്ചു വീടിനു മുമ്പിൽ ഞാൻ പഠിച്ചിരുന്നത്  ചേരാനെല്ലോർ  ഉണ്ടായിരുന്ന  ഒരു കൊച്ചു സർക്കാർ വിദ്യാലയത്തിൽ ആയിരുന്നു  സ്കൂൾ  വിട്ടു വരുന്ന സമയം നടക്കുന്ന വഴിയിൽ കാണുന്ന സാധങ്ങൾ എല്ലാം ഞാൻ പെറുക്കി എടുക്കുമായിരുന്ന്  ,കീറിയ കടലാസ്സ് തുണ്ടുകൾ, ബട്ടൻസ്  മുത്തുകൾ അങ്ങനെ അങ്ങനെ എല്ലാം എന്നിട്ട് വീട് എത്തുന്നതിനു മുമ്പ് അത് നിക്കറിന്റെ കീശയിൽ നിന്നും എടുത്ത് കളയുമായിരുന്നു കാരണം ഇതൊക്കെ ഉമ്മ കണ്ടാൽ നല്ല തല്ലു തരുമായിരുന്നു . എന്നിട്ട് ഒരു  ശികാരവും വഴിയിൽ കിടക്കുന്നത് എല്ലാം എടുത്ത് കൊണ്ടുവന്നോളും  അവൻ .അതുകൊണ്ടു ഞാൻ അതിനു വഴി ഒരുകാർഉണ്ടായിരുന്നില്ല   ഇതൊക്കെ ഇന്നലെ നടന്ന സംഭവങ്ങൾ പോലെ തോന്നാറുണ്ട് ചിലപ്പോൾ ഒരു പക്ഷേ ഞാൻ ആ
സ്നേഹം സ്നേഹം...അത് നിന്നെ പറഞ്ഞറിയിക്കാനോഎഴുതികാണിക്കാനോ സാധിക്കില്ല...നീ കൂടെയുണ്ടെങ്കില് ഞാനത് ജീവിച്ച്കാണിക്കാം