Posts

Showing posts from September, 2017
Image
പ്രവാസിയുടെ  പെരുന്നാൾ ലോകത്തിലെ  എല്ലാ മുസ്ലിംകളും പെരുന്നാൾ ആഘോഷികുമ്പോൾ പ്രവാസ ജീവിതത്തിലെ ഒരു പക്ഷേ ഏറ്റവും വിഷമിച്ചു തള്ളി നീക്കുന്ന ഒരു ദിവസമാകും ചില പ്രവാസികൾക് .......... പെരുന്നാളിന്റെ തലേ ദിവസം രാത്രി അവർ സുബഹി ആകുവോളം ജോലി ചെയ്യുന്ന സ്ഥലത്ത് ആയിരിക്കും പിന്നെ റൂമില് വന്നു പെരുന്നാൾ ഭക്ഷണം ഉണ്ടാകും നമ്മുടെ നാട്ടിലെ പോലെ തന്നെ ബിരിയാണി ആയിരിക്കും ഒരു വിധം എല്ലാ റൂമിലും പിന്നെ ഒന്ന് മയങ്ങുമ്പോയേകും പെരുന്നാള് നിസ്കാര സമയമാകും ഇവിടെ പെരുന്നാള് നിസ്കാരം അതിരാവിലെ ആയിര ിക്കും. കുളിച്ചു റൂമില് വന്നു നാട്ടിൽ നിന്നും കൊണ്ട് വന്ന വസ്ത്രം ( ഭൂരിഭാഗം പ്രവാസികളും പുതുവസ്ത്രം വാങ്ങാത്തവർ ആയിരിക്കും അവർ നാട്ടിൽ നിന്നും വന്ന അന്ന് ഇട്ടു മടക്കി വെച്ച വസ്ത്രം ആയിരിക്കും പെരുന്നാള് കോടി) അതും ധരിച്ച് വേഗം പള്ളയിലേക് പോകും. പള്ളിയിൽ പോകുന്ന സമയം മുതൽ അവരെ തേടി നാട്ടിലെ ഓർമകൾ എത്തൂം സുഹൃത്തുകളുടെ കൂടെ പെരുന്നാള് പള്ളി കൂടാൻ പോയതും അങ്ങനെ പള്ളിയിൽ കയറി ഒരു മൂലയിൽ ഇരുന്ന് തക്ബീർ ചൊല്ലുമ്പോൾ അവരുടെ കണ്ണുകൾ അറിയാതെ നിറയും മറ്റൊന്നും കൊണ്ടല്ല നാട്ടിലെ പെരുന്നാളിന്റെ ഓർമ്മകൾ ......... പള്ളി കഴിഞ