എൻ്റെ അഹമദ് സാഹിബ് ഇനി ഇല്ല ...



രാഷ്ട്രീയത്തിൽ നേതാക്കളുണ്ടാകുക സ്വാഭാവികമാണ്. പക്ഷെ മഹാന്മാരായ നേതാക്കളുണ്ടാകുക അപൂർവങ്ങളിൽ അപൂർവമാണ്.
അതെ.. മഹാനായ നേതാവായിരുന്നു നമ്മുടെ ഇ. അഹമദ് സാഹിബ്.
2004 ഒന്നാം# UPA സർക്കാരിൽ മുസ്‌ലീം ലീഗിന് പങ്കാളിത്തം കിട്ടിയത് ഘടകക്ഷി എന്നനിലക്ക് ലീഗിന്റെ രാഷ്ട്രീയ അംഗീകാരത്തിനാണെങ്കിലുംകൂടി അതിന് അർഹതയുണ്ടായത് ഇ. അഹമദ് സാഹിബ് എന്ന നേതാവിന്റെ ദേശീയതലത്തിലുള്ള സ്വീകാര്യതയുടെ നേട്ടവുംകൂടിയാണ്.
വിദേശകാര്യ സഹമന്ത്രിയായി അധികാരം ഏറ്റെടുത്തതിനു ശേഷം അറബ് രാജ്യങ്ങളുമായി പ്രത്യേകിച്ച് ഗൾഫ് രാജ്യങ്ങളുമായി ഇന്ത്യയുടെ ബന്ധം ഏറ്റവും ശ്രദ്ധേയമാക്കിയതും അദ്ദേഹത്തിന് അറബ് ഭരണാധികാരികളുമായുള്ള വ്യക്തിപരമായ ബന്ധങ്ങൾകൊണ്ടുംകൂടിയാണ്.
അള്ളാഹു അദ്ദേഹത്തിന് സ്വർഗം നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ

ഫാസിസം എന്നത് രാജ്യത്തെ ഏതെല്ലാം രൂപത്തിൽ വിഴുങ്ങുന്നു എന്നതിന്റെ അവസാനത്തെ ഉദാഹരമാണ് 27വർഷം mp യും അതിൽ പത്ത് വർഷം മന്ത്രിയുമായ ഒരു നേതാവിന്റെ മരണം വരെ മറച്ചുവെച്ചുകൊണ്ടുള്ള നാടകീയ രംഗങ്ങൾ ആശുപത്രിയിൽ ഉണ്ടായത്.
പക്ഷെ അവിടെയും ജനാധിപത്യത്തിൽ അരുതെന്ന് പറയാൻ ഉച്ചത്തിൽ പറയാന് നേതാക്കളുണ്ടാകുന്നു എന്നത് ഏറെ ആശ്വാസകരം തന്നെ.
രാജ്യത്തിന്റെ പ്രതീക്ഷയുള്ള നന്മയായി വിലയിരുത്താംഇവരുടെ ഇന്നലത്തെ ഇടപെടലുകൾ . സോണിയാജിക്കും, രാഹുൽജിക്കും,അഹ്മദ് പട്ടേലിനും ഡൽഹിയിലെ കോൺഗ്രസ് പ്രവർത്തകർക്കും ഈ അവസരത്തിൽ നന്ദി അറിയിക്കുന്നു .
അധികാരം, അത് ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരാണെങ്കിൽ പോലും അതിനുമേല്‍ ഫാഷിസത്തിന്റെ ബാധ കയറിക്കഴിഞ്ഞാൽ അതെങ്ങനെയാണ് മനുഷ്യജീവിയോട് പെരുമാറുക എന്ന് ഇന്ത്യ ലോകത്തിന് കാണിച്ചു കൊടുത്ത സന്ദർഭമാണിത്.
മനുഷ്യത്വം ഇല്ലാത്ത ഈ ഭരണകൂടം നമ്മയെ വല്ലാതെ വേദനിപ്പിക്കുന്നു. അഹ്‌മദ്‌ സാഹിബ് ഒരു മുസ്ലിം ആയതു കൊണ്ട് മരണം പോലും ഈ രാജ്യത്ത് തങ്ങൾക്ക് ഒരു ഭാരമായി മാറിയിരിക്കുന്നു.
ഒരു കണക്കിന് താങ്കൾ ഭാഗ്യവാനാണ് ,ഇത്രയെല്ലേ സഹിച്ചുള്ളൂ.ഞങ്ങൾ ഈ രാജ്യത്ത് ജീവിക്കുന്ന മുസ്ലിം എന്തൊക്കെ അനുഭവിക്കണം.എല്ലാം സർവ്വശക്തനിൽ ഭാരം ഏൽപ്പിച്ചു ജീവിച്ചു മരിക്കുകയല്ലതെ നിവിർത്തിയില്ല.
ഇനി താങ്കളെ ആരും തീവ്രവാദിയായി മുദ്ര കുത്തില്ല.
അള്ളാഹു നിങ്ങൾക്ക് വിശാലവും സ്വർഗീയവുമായ വിശ്രമം നൽകുമാറാകട്ടെ.
ജീവിച്ചിരിക്കുന്ന പശുവിന്റെ വിലപോലും ഇല്ലാത്ത ഞങ്ങൾ കണ്ണീരോടെ പ്രാർത്ഥനയോടെ എന്നും താങ്കളെ പോലെ നല്ലവർക്കു പ്രാർത്ഥിച്ചു കൊണ്ട് ഈ രാജ്യത്തിന്റെ സന്തതിയായി ഇവിടെ തന്നെ ഉണ്ടാകും.

ചില പത്രങ്ങൾ തയ്യാറാക്കിയ റിപ്പോർട്ട് നല്ലൊരു തെളിവാണ്..കോൺഗ്രസ്സ് ഭരണകൂടവും ഇപ്പോഴത്തെ ഭരണ നേതൃത്വവും തമ്മിലുള്ള മനുഷ്യത്വപരമായ വ്യത്യാസം വളരെ നിഴലിച്ച് നിൽക്കുന്നു ..കേരളത്തിൽ നിന്നും പോയ എല്ലാ MP മാർക്കും ഇതൊരു പാഠമാകട്ടെ. . പിന്നെ രാം മനോഹർ ഹോസ്പിറ്റലിന്റെ അവസ്ഥ എന്താണ് എന്നുംഎല്ലാവര്ക്കും മനസ്സിലായി ..

إناللّه وإنا اليه راجعون.....‎ ‎اَللــَّهُـمَّ اغْــفِــرْ لَــهُ و ارْحَــمْهُ ، واَدْخِلْهُ الجَنَّة مَعَ الأبْرار،، اللّهُمَّ اجْعَلْ قَبَرهُ رَوْضَةً مِنْ رِيَاضِ الجَنَّةَ وَلاَ تَجْعَلْ قَبَرَهُ حُفْرَةً مِنْ حُفْرِ النِّيرانْ.
آميــــــن يـا رب الــعالمــيــــــــن
​...
​അവരുടെ ഖബറിടം നീ വിശാലമാക്കണേ​ ....
​അവരുടെ പാപങ്ങള്‍ പൊറുത്തുകൊടുക്കുകയും ...സ്വര്‍ഗത്തില്‍ നിന്‍റെ ഇഷ്ട ദാസന്മാരില്‍ ഉള്‍പ്പെടുത്തുകയും ചെയ്യേണമേ....ആമീൻ​

പ്രാത്ഥനയോടെ പ്രവാസലോകത്തുനിന്നും നിങ്ങളെ സ്വന്തം:- #മുസമ്മിൽ എം .പി,#87

Comments

Popular posts from this blog