Posts

Showing posts from 2019
രണ്ടു ശരീരത്തിൽ ഒരു മനസ്സ് പാർക്കുന്ന അനിതരമായ അതിശയമാണ് ♥പ്രണയം♥ ഇണകള്‍ക്കിടയില്‍ പ്രണയം പൂക്കട്ടെ.എത്ര തിരക്കിലും അവളോടൊത്ത് സംസാരിച്ചിരുന്നും,യാത്ര ചെയ്തും,സമ്മാനങ്ങൾ നൽകിയും, ‘നീ പറയൂ,കേട്ടിരിക്കാൻ ഞാനുണ്ടെ’ന്ന് മൊഴിഞ്ഞും, തമാശ പറഞ്ഞും നമുക്കീ പ്രണയത്തിന് നിറം കൊടുക്കാം
Image
മരുഭൂമിയിൽ മഴ പെയ്യുമ്പോൾ രാവിലെ  ഓഫീസിലേക്ക് പോകാൻ ഇറങ്ങിയപ്പോൾ ആണ് ശ്രദ്ധിച്ചത്, ആകാശം  കറുത്തിരുണ്ടിരിക്കുന്നു. ഗൾഫിൽ മഴയുടെ  വരവായി എന്ന് തോന്നുന്നു. ഓഫീസിലെത്തിയ ഉടൻ സ്ഥിരം പതിവായ  ഒരു സുലൈമാനി  ഓഫീസ് ബോയി  മേശപ്പുറത്തു  കൊണ്ടുവച്ചു. കട്ടൻ ചായ നല്ലചൂടോടെ  മൊത്തികുടിക്കുമ്പോഴാണ്  റൂമിന്  പുറത്തുനിന്ന്  ഒരു ബഹളം കേട്ടത്. പുറത്തു മഴപെയ്യുന്നു. ആളുകൾ കൂട്ടമായി  മഴകാണുവാൻ  പുറത്തേക്ക്  ഓടുന്ന  ബഹളം  ആണ്  ഞാൻ   കേട്ടത്. മരുഭൂമിയിൽ അങ്ങനെ ആണ്, മഴ എല്ലാവർക്കും  ഒരു  കൗതുകമാണ്. ഞാനും  കൈയ്യിൽ  ചായക്കപ്പുമായി പുറത്തേക്കു പോയി മഴ കണ്ടുനിന്നു. വല്ലാതെ കൗതുകമാണ് മരുഭൂമിയിൽ  മഴ കണ്ടുനിൽക്കാൻ.. അലസമായി  മഴയെ നോക്കിനിന്നപ്പോൾ  അറിയാതെ ചെറുപ്പകാലത്ത്   സ്കൂൾ  വരാന്തയിൽ  മഴനോക്കി നിന്ന പഴയകാലം ഓർമ്മിച്ചു പോയി. മഴ മനസ്സിനെ ഏറെ ദൂരം പുറകിലേക്ക് കൊണ്ടുപോയി ... മഴകാഴ്ച്ചയും, പുതുമഴയുടെ  മണവും തുള്ളികൾ തുരുതുരാ വീഴുന്ന  ശബ്ദവുമൊക്കെ  ഒരു ഗൃഹാതുരത്വമുണർത്തുന്ന  നനുത്ത ശീലായി എന്റെ  മനസ്സിൽ കുളിരേകി. കുട എടുക്കാൻ മറന്നു സ്കൂൾ  വരാന്തയിൽ മഴ കണ്ടു നിൽക്കാൻ  എന്തായിരുന്നു ശേല്. മഴയെ  ശരിക്കും ക
Image
എനിക്ക് ഈ ചിത്രം എൻ്റെ ഏറ്റവും അടുത്ത സുഹൃത്  അയച്ചു തന്നത് ആണ് ഞാൻ ഇ  ചിത്രം എനിക്ക് കിട്ടിയത് മുതൽ  ഞാൻ ഇത് എല്ലാം ദിവസവും നോക്കുമായിരുന്നു  കാരണം  അതിലേക്കു നോക്കുമ്പോൾ കണ്ണിനു എന്തോ ഒരു കുളിർമ്മകിട്ടുന്നത് തോന്നും കാരണം എൻ്റെ ജീവിതത്തിലെ മധുരമാർന്ന  കാലഘട്ടത്തിലേക്കുള്ള  ഒരു എത്തി നോട്ടം കൂടിയാണ് ഞാനും ഇതുപോലെ നിന്നിട്ടുണ്ട്  എൻ്റെ  ആ ഗൃഹാതുരത്വം ഉണർത്തുന്ന എൻ്റെ  ആ കൊച്ചു വീടിനു മുമ്പിൽ ഞാൻ പഠിച്ചിരുന്നത്  ചേരാനെല്ലോർ  ഉണ്ടായിരുന്ന  ഒരു കൊച്ചു സർക്കാർ വിദ്യാലയത്തിൽ ആയിരുന്നു  സ്കൂൾ  വിട്ടു വരുന്ന സമയം നടക്കുന്ന വഴിയിൽ കാണുന്ന സാധങ്ങൾ എല്ലാം ഞാൻ പെറുക്കി എടുക്കുമായിരുന്ന്  ,കീറിയ കടലാസ്സ് തുണ്ടുകൾ, ബട്ടൻസ്  മുത്തുകൾ അങ്ങനെ അങ്ങനെ എല്ലാം എന്നിട്ട് വീട് എത്തുന്നതിനു മുമ്പ് അത് നിക്കറിന്റെ കീശയിൽ നിന്നും എടുത്ത് കളയുമായിരുന്നു കാരണം ഇതൊക്കെ ഉമ്മ കണ്ടാൽ നല്ല തല്ലു തരുമായിരുന്നു . എന്നിട്ട് ഒരു  ശികാരവും വഴിയിൽ കിടക്കുന്നത് എല്ലാം എടുത്ത് കൊണ്ടുവന്നോളും  അവൻ .അതുകൊണ്ടു ഞാൻ അതിനു വഴി ഒരുകാർഉണ്ടായിരുന്നില്ല   ഇതൊക്കെ ഇന്നലെ നടന്ന സംഭവങ്ങൾ പോലെ തോന്നാറുണ്ട് ചിലപ്പോൾ ഒരു പക്ഷേ ഞാൻ ആ
സ്നേഹം സ്നേഹം...അത് നിന്നെ പറഞ്ഞറിയിക്കാനോഎഴുതികാണിക്കാനോ സാധിക്കില്ല...നീ കൂടെയുണ്ടെങ്കില് ഞാനത് ജീവിച്ച്കാണിക്കാം
Image
              മൂന്നാം ക്ലാസ്സിൽ പഠിക്കുകയായിരുന്നു ഷറഫു  , പൊതുവെ അധികം ആരോടും മിണ്ടാത്ത പ്രകൃതം അത് കൊണ്ട് തന്നെ അവനു അധികം കൂട്ടുകാരും ഉണ്ടായിരുന്നില്ല , പഠിത്തത്തിലും കളികളിലും അവൻ ഒരു ശരാശരിക്കാരൻ അതുകൊണ്ട് തന്നെ ടീച്ചർ മാരുടെ ഗുഡ് ബുക്കിൽ അവനു സ്ഥാനം ഇല്ലായിരുന്നു. അത്യാവശ്യം കുസൃതി കയ്യിൽ ഉണ്ടായിരുന്നത് കൊണ്ട് പല ടീച്ചർ മാരുടെയും നോട്ടപുള്ളി ആയിരുന്നു കിരൺ മലയാളം ക്ലാസ്സിൽ ഒരിക്കൽ ജെയ്‌സറി  ടീച്ചർ എല്ലാവരോടും ഉമ്മചിയെ കുറിച്ച് എഴുതാൻ പറഞ്ഞു എല്ലാവരും സ്ലേറ്റിൽ ഉമ്മച്ചിയെ വർണ്ണിച്ച് എഴുതി തുടങ്ങി , ഷറഫു മാത്രം ഒന്നും എഴുതിയില്ല എല്ലാവരും എഴുതി കഴിഞ്ഞപ്പോൾ ടീച്ചർ ഓരോരുത്തരുടെയും എഴുതിയത് വാങ്ങി നോക്കി , ഷറഫുന്റെ അടുത്ത് എത്തിയപ്പോൾ ഒന്നും എഴുതാത്ത സ്ലേറ്റു അവൻ കാണിച്ചു എന്താ ഷറഫു ഒന്നും എഴുതാത്തത് അത് പിന്നെ ടീച്ചർ ഞാൻ.... വാക്കുകൾ കിട്ടാതെ അവൻ വിക്കി സ്വന്തം ഉമ്മചിയെ കുറിച്ചു എഴുതാൻ പോലും നിനക്ക് അറിയില്ലേ നീ എന്തിനാ ഇങ്ങനെ പഠിക്കാൻ ആണെന്ന് പറഞ്ഞു നടക്കുന്നെ ദേഷ്യം കൊണ്ട് ടീച്ചറുടെ ശബ്ദം ഉയർന്നു നിറഞ്ഞ കണ്ണുകളും കുനിഞ്ഞ ശ
Image
അതേ……എനിക്കിപ്പോ അതിൻ്റെ  ഭാഷ മനസ്സിലാക്കാം ആ പൂച്ചയെ കണ്ടാൽ ഞാനെപ്പഴും എറിഞ്ഞോടിക്കുമായിരുന്നു……കാണാൻ ഭംഗിയില്ലാത്ത, തീരേ വൃത്തിയില്ലാത്ത അതിനെ എനിക്കറപ്പായിരുന്നു……… എങ്കിലും എന്റെ ഫ്ലാറ്റിന്റെ പരിസരത്തുതന്നെയാണ് ആ പൂച്ച വിഹരിച്ചതും വളര്ന്നുവന്നതും……ദൂരെനിന്നും എന്റെ നിഴലാട്ടം കണ്ടാൽ മതി, അത് ഓടിയൊളിക്കും…… ഒരാക്സിടന്റിൽ പെട്ടാണ് അതിന്റെ തള്ള ചത്തത്…അതിൽ പിന്നെ ആ മാലിന്യ കൂമ്പാരങ്ങൾക്കിടയിൽ ഭക്ഷണം തിരയുകയും അതിൽ തന്നെ കിടപ്പും വിശ്രമവുമെല്ലാം സ്ഥിരമാക്കുകയും ചെയ്ത് വന്നപ്പോൾ, അതിന്റെ ദേഹത്താകെ ചെളി പറ്റുകയും ചന്തം നഷ്ട്ടപ്പെടുകയും ആണുണ്ടായത്…… ആ മുഷിഞ്ഞ്‌ ജീർണിച്ച ദേഹവും കൊണ്ട് എന്റെ ഫ്ലാറ്റിന്റെ പടികേറി വരാൻ തുടങ്ങിയത് കൊണ്ടാണ് ഞാനതിനെ ദൂരേക്ക്‌ ആട്ടിയോടിക്കാൻ തുടങ്ങിയതെങ്കിൽ പിന്നെ എവിടെ കണ്ടാലും എന്റെ കൈകൾ അതിനെനെതിരേ കല്ലേറ് തുടങ്ങുകയായിരുന്നു…… ഒരു ദിവസം ഞാൻ ഫ്ലാറ്റിലേക്ക് കയറാൻ ഭാവിക്കുമ്പോൾ തൊട്ടുമുന്നിൽ അതാ കിടക്കുന്നു ആ പൂച്ച…!!! സാധാരണ എന്നെ കണ്ടമാത്രയിൽ ഓടിമറയുന്ന പൂച്ചക്ക് ഇന്ന് യാതൊരു കൂസലും ഇല്ലായെന്ന് കണ്ടപ്പോൾ അത്ഭുതപ്പെട്ടു നിന്നുപോയി……തൊട്ടടുത്ത
Image
ലോകത്തിന്റെ മുനമ്പിലേക്ക് , മനസ്സിനിണങ്ങിയവരുമായൊരു സ്വപ്നയാത്ര... യാത്ര വിവരണം എഴുത്ത് : മുസമ്മിൽ.എം.പി (Edge of world)  റിയാദ് സഞ്ചാരി കൂട്ടം ഒന്നിച്ചപ്പോൾ.. EDGE OF WORLD... ലോകത്തിന്റെ മുനമ്പിലേക്ക് , മനസ്സിനിണങ്ങിയവരുമായൊരു സ്വപ്നയാത്ര... ഇങ്ങനെ പ്രകൃതിയുടെ ഒരു പ്രതിഭാസം റിയാദിൽ നിന്ന് അധിക ദൂരമല്ലാതെ ഉള്ളത് അറിയുന്നത്, പക്ഷെ കൃത്യമായ വഴിയോ, പ്രദേശത്തെ പറ്റിയുള്ള ധാരണയോ ഇല്ലാത്തത് കൊണ്ട് അങ്ങനെ ഒരു യാത്ര സ്വപ്നമായി തന്നെ മാറി... അങ്ങനെ കഴിഞ്ഞ വർഷം സഞ്ചാരി റിയാദ് യൂണിറ്റിന്റെ രൂപീകരണ ശേഷം, എഡ്ജ് ഓഫ് വേൾഡ് യാത്ര വീണ്ടും ഒരു ചർച്ചക്ക് തുടക്കമിട്ടു... അപ്പോഴും , ഫോർ വീൽ ഡ്രൈവ് വാഹനമില്ലാത്തതും, കൃത്യമായി ട്രിപ്പ് കോർഡിനെറ്റു ചെയ്യാൻ മുൻപരിചയം ഇല്ലാത്തവരും,യാത്രക്ക് വിലങ്ങു തടിയായി... പിന്നീട് ചൂട് കാലം കഴിയുന്നത് വരെ കാത്തിരുന്നു അടുത്ത ചർച്ചക്ക് ... ഇത്തവണ പക്ഷെ വ്യക്തമായ ധാരണയോടെയുള്ള ഒരുക്കം തന്നെ ആയിരുന്നു നടത്തിയത്, ട്രിപ്പ് ഓർഗനൈസ് ചെയ്യാൻ Rajesh മുന്നോട്ട് വന്നതും , അതിനു വേണ്ടി ഒരാഴ്ച മുന്നേ അവിടെ ചെന്ന് പ്ലാനും,ലൊക്കേഷൻ മാപ്പിൽ സേവ് ചെയ്തു ഒരു മാസ്റ്
Image
ചായ ഞാൻ ചായകുടിച്ച് തീർക്കുന്നതുപോലെ എന്നെയുമാരോ കുടിച്ചു വറ്റിക്കുന്നുണ്ട് ആരാണെങ്കിലും തീരുമ്പോൾ  "ഗ്ലാസ് ഒന്നുകഴുകി വെച്ചേക്കണേ!😝
Image
അഴകാണ് കുളിരാണ്.....#ഖല്‍ബാണെന്നുമ്മ.... . ഈ ലോകത്തിൽ മക്കളുടെ നന്മകൾക്ക് വേണ്ടിമാത്രം രാപകല്‍ ചിന്തിക്കുകയും പ്രവർത്തികുകയും ചെയ്യുന്ന ഒരേ ഒരാളായിരിക്കും ഉമ്മ! പകരം വെക്കാൻ കഴിയാത്ത നിധി... നാം എല്ലാം നേടുമ്പോഴും അതിന്റെ പിറകിൽ സ്വന്തം പെറ്റുമ്മയുടെ പ്രാർത്ഥനയും അനുഗ്രഹവും ഉണ്ടെന്നുളളതാണ് സത്യം.. സ്വന്തം മാതാവിനെ സ്നേഹിക്കാതെ നീ എന്തുതന്നെ നേടിയാലും എത്ര ഉന്നതിയിലെത്തിയാലും മനസ്സമാധാനം എന്നത് നിന്റെ അടുത്തുപോലും വരില്ല.. ഈ ലോകത്ത് വേറെ ദൈവത്തെ ആരാധിക്കാൻ അനുവദിക്കുകയാണെങ്കിൽ സ്വന്തം ഉമ്മയുടെ പേര് ഞാൻ നിർദേശിക്കുമായിരുന്നു എന്ന് റസൂൽ (സ) പറഞ്ഞിട്ടുണ്ട്! സുഹൃത്തുക്കളേ... പലരുടേയും പരാധിയാണ് കല്ല്യാണം കഴിഞ്ഞാല്‍ ഉമ്മയും ഭാര്യയും തമ്മിൽ സ്വരച്ചേർച്ചയില്ലാ എന്നത്.. എന്നാല്‍ നമ്മൾ മനസ്സിലാക്കാത്ത ഒരു സത്യമുണ്ട്.. നീ വിവാഹം കഴിക്കുന്നവരേക്കും ഊണിലും ഉറക്കലും നിന്നേ സ്നേഹിച്ച് നിനക്കുവേണ്ടി ജീവച്ച ഉമ്മ ഒരു സുപ്രഭാതത്തില്‍ നിന്റെ സ്നേഹവും ശ്രദ്ധയും വന്നുകേറിയ ഒരു കുട്ടിയിലേക്ക് കേന്ദ്രീകരിക്കുന്നതായി കാണുമ്പോഴുണ്ടാകുന്ന മനസ്സിന്റെ വേദനയാണ് കാണിക്കുന്നത്... തന്റെ മകൻ എന്നിൽനിന്നും അകലുമോ
Image
പാവം ഈ മരുഭൂമി ഇന്നലെ രാത്രിയിലെപ്പോഴോ ഒരു മഴ പെയ്തിരുന്നു. കാലത്ത് എണീറ്റ്‌ പുറത്തു വന്നപ്പോള്‍  പുതുമഴയേറ്റു കിടക്കുന്ന പുതു മണ്ണിനൊരു പുതു പെണ്ണിന്‍റെ നാണം. അവളെന്നെ നോക്കിയൊന്നു ചിരിച്ചു!! പാവം ഈ മരുഭൂമി. വര്‍ഷത്തില്‍ ഒന്നോ രണ്ടോ ദിവസം ഒരു മഴ പെയ്യും. പിന്നെ ഒരു വര്‍ഷം മുഴുവന്‍ ആ മഴയുടെ ഓര്‍മകളുമായി അവളങ്ങിനെ കാത്തിരിക്കും. അടുത്ത മഴക്കായി…. എന്നെ പോലെ തന്നെ. വര്‍ഷത്തില്‍ കുറച്ചു ദിവസം അവധിക്കാലം എന്ന പേരില്‍  ഒരു മഴ പെയ്യും, പിന്നീട് കുറച്ചു ദിവസങ്ങള്‍ മഴപോലെ മനോഹരമായിരിക്കും. ശേഷം വീണ്ടും പ്രവാസം. വീണ്ടും ഒരു വര്‍ഷം നീണ്ട കാത്തിരിപ്പ്. കൂട്ടിനു കുറച്ചു മഴ ദിവസങ്ങളുടെ നനുത്ത  ഓര്‍മകളും.. ഞാന്‍ ഒരു കണക്കിന് ഭാഗ്യവാനാണ്. എനിക്ക് വര്‍ഷത്തില്‍ ഒരിക്കലെങ്കിലും നാട്ടില്‍ പോവാന്‍ പറ്റുന്നുണ്ട്. രണ്ടോ മൂന്നോ വര്‍ഷമൊക്കെ കൂടുമ്പോള്‍ പോകുന്നവരാണ് കൂടുതലും. ചില നിയമ പ്രശ്നങ്ങളും കട ബാധ്യതകളും കാരണം ഒരുപാട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പോവാന്‍ പറ്റാത്തവരുമുണ്ട് . പറഞ്ഞു വരുന്നത് പ്രവാസികളെ കുറിച്ചാണ്. ജീവിതം തന്നെ സമരമാക്കിയ ഒരു ജനതയെ കുറിച്ച്. എത്ര കണ്ണുനീര്‍ കുടിച്ചാലും ദാഹം തീരാത്ത
Image
നാം കണ്മുന്നിലുള്ളത് മാത്രം കാണുന്നു.  എന്നാൽ നമ്മുടെ അധ്യാപകർ കാണുന്നത് നാളത്തെ നമ്മളെ തന്നെയാണ്.  അറിഞ്ഞോ അറിയാതെയോ ചെയ്തു പോയ എല്ലാ തെറ്റുകളും പൊറുക്കുക.  അനുഗ്രഹിക്കുക. ജീവിതവഴികളിൽ അക്ഷരവെളിച്ചം പകർന്ന  പ്രിയപ്പെട്ട "ജമീലടീച്ചറുടെ കൂടെ.... ഒരുപാട് എഴുതുവാൻ ഉണ്ട് ടീച്ചറെ കുറച് വക്കിൽ ഒതിക്കി നിർത്തുന്നു. ഇന്ന് ടീച്ചറോടൊപ്പം ചിലവഴിക്കാനുള്ളു ഭാഗ്യമുണ്ടായി. ഇപ്പോഴും അിറയുന്നുണ്ട് ടീച്ചര്‍ ചേര്‍ത്തുപിടിച്ചപ്പോള്‍ അനുഭവിച്ച ഒരമ്മയുടെ സ്‌നേഹത്തിന്റെ തണുപ്പ് , വാക്കുകളിലെ വാത്സല്യം, കണ്ണിലെ കരുണ ഏലാം... ടീച്ചറുടെ ഒരു ഡയലോഗ്ഗ് പറഞ്ഞു കൊണ്ട് നിർത്തുകയാണ്. #തന്നെ ഞാൻ വെടിവെച്ചു കൊല്ലും; എന്തൊക്കെയായിരുന്നു. ടീച്ചർ... എനിക്ക്‌ ആ വാക്കുകളോട് ഇന്നും പ്രണയമാണ്😘😘
Image
പ്രവാസിയുടെ വെള്ളിയാഴ്ച പണിയില്ലാ പണികളാണ് പ്രവാസിയുടെ വെള്ളിയാഴ്ച. കൂട്ടിവെച്ച ഒരാഴ്ചത്തെ പണികൂട്ടുകൾ തികയാത്ത പ്രവാസിയുടെ വെള്ളിയാഴ്ച മുക്കിലിരുന്നു നാറുന്ന വസ്ത്രങ്ങൾ അലമാരയിൽ ഒളിപ്പിച്ച സോക്സുകൾ നോക്കിയലറുന്ന കട്ടിലയൽവാസി. ഇന്നെന്റെ ദിനമാണ് ചോന്ന ക്ലോസറ്റ് മിനുക്കിയെടുക്കണം വിനോയിലിനുള്ളിലെ ധൂമങ്ങൾ വാക്വത്തിന്റെ ഹ്യദയത്തിലേക്ക് ഉടുപ്പുകളിട്ടു കറങ്ങി വാഷ് മെഷീനു ഭ്രാന്തുപിടിച്ച് ശബ്ദം മാറിയിരിക്കുന്നു ജോലിഭാ‍രം കൂടി അമറുന്ന ഓഫീസിലെ ഓഫീസ് ബോയ് പൊലെ. ഇസ്തിരിപെട്ടിയിൽ നിന്നും കരിഞ്ഞ മണവും പള്ളിയിൽ പോകുമ്പോൾ പൂശിയ ലോക്കലത്തറിന്റെ മണവും ചേർന്ന് ഒരു വെള്ളിയാഴ്ച ഗന്ധം മൊബൈലിൽ ഒരു മൊഞ്ചത്തി പാട്ടു മുഴങ്ങുന്നുണ്ട് ഇന്നു മൊഞ്ചത്തിക്കു അവധി കൊടുത്തു ഈ വെള്ളിയാഴ്ച് എനിക്കു പണിയില്ലാ പണികളാണ്...
Image
#തൊടാത്ത, കനല്‍ പോലെ എന്നും എരിഞ്ഞു  കൊണ്ടിരിക്കുന്ന മധുരമുള്ള നോവുനര്‍ത്തുന്ന വികാരമാണ് എന്റെ മനസ്സില്‍ ഓര്‍മ്മകള്‍.  ഒരു സുഖമുള്ള  നൊമ്പരം, ഒരിക്കലും തിരിച്ചു കിട്ടില്ല എന്നറിഞ്ഞിട്ടും വീണ്ടും ഞാന്‍ അവയെ കൊതിക്കുന്നു, എന്റെ കുട്ടികാലം ഒരു നേര്‍ത്ത വേദനയോടെ എന്റെ മനസ്സിനെ മുറിവ് ഏല്‍പ്പിക്കാറുണ്ട്.  കാലചക്രം തിരിഞ്ഞു കൊണ്ടിരിക്കുന്നു, എത്ര പെട്ടെന്നാണ് ദിവസങ്ങളും വര്‍ഷങ്ങളും ഓടി മറയുന്നത്, ഇനിയും തിരിച്ചു കിട്ടാത്ത എന്റെ ബാല്യത്തോട് എനിക്ക് വല്ലാത്ത പ്രണയമാണ്, മറക്കാത്ത അനുഭൂതിയായി എന്റെ മനസ്സ് കുട്ടിക്കാലത്തേക്ക് പോകാന്‍ വെമ്പി നില്‍ക്കാറുണ്ട്.  പാടത്തോട് ചേര്‍ന്നുള്ള എന്റെ വീട്ടില്‍ ഞാനും എന്റെ സഹോദരനും കൂടെ ചെറിയ കാര്യങ്ങള്‍ക്കു പോലും ഇടയ്ക്കിടെ തല്ലു കൂടുന്നതും, പിണക്കം മാറ്റാന്‍ അവന്‍ എന്നെ പാടത്തേക്ക്‌ കൊണ്ട് പോകുന്നതും, അവിടെ കനാലിലെ കുണ്ടിൽ നും മീന്‍ പിടിക്കുന്നതും, വയല്‍ വരമ്പിലൂടെ ഓടി കളിക്കുന്നതും, വീണ്ടും പിണങ്ങി എന്നെ പാടത്തെ ചെളി വെള്ളത്തിലേക്ക്‌ തള്ളിയിട്ടു ചെളി പുരണ്ട വസ്ത്രവുമായി വീട്ടില്‍ കയറാന്‍ പേടിച്ചു മതിലിനു അപ്പുറത്ത് ഒളിച്ചു നില്‍ക്കുമ്പോള്‍ ഞങ്
Image
ഉയരങ്ങള്‍ കീഴടക്കി പട്ടം പ റന്നപ്പോളവന്‍ കരുതി , കുഞ്ഞുവിരലുകളുടെ ബന്ധനത്തില്‍ നിന്നും  മോചനം കൊടുക്കാമെന്ന് ! #അല്പം വ്യസനത്തോടെയെങ്കിലും  നീലവിഹായസ്സില്‍ ചിറകുകുഴയാതെ  പറക്കാനനുഗ്രഹിച്ചു യാത്രയാക്കി ! അന്ന് വൈകുന്നേരം അടുത്ത് ഉള്ള കടപ്പുറത്തെ തെങ്ങിൽ തന്‍റെ പട്ടം മരവിച്ചു തൂങ്ങിയാടുന്നത് കണ്ടു ! #മഴവില്ല് വിടര്‍ത്തി വന്നൊരു മഴപ്പെണ്ണ്  ചതിച്ചുപോയതില്‍ മനംനൊന്ത് !! ക്ലിക്ക്‌: Farhan Moozhikkal
Image
സ്വപ്‌നങ്ങള്‍ പട്ടം  പോലെയാണ് അതിനു  എത്ര ഉയരം വേണേലും പറക്കാം. നമ്മുടെ കയ്യിലെ നൂലിന്റെ  നേര്‍ത്ത കനം മാത്രമാണ് നമുക്കതുമായുള്ള ബന്ധം.  ആ നൂല് പൊട്ടുന്ന നിമിഷം  നമുക്കവ എന്നേക്കുമായി  നഷ്ടപെടും,  പക്ഷെ ഒന്ന് മറക്കരുത്  ''ആ നേര്‍ത്ത നൂലില്‍ തൂങ്ങി സ്വപ്നങ്ങളെ എത്തി പിടിച്ചവര്‍ ധാരാളം....'
Image
പുഴയും  മനുഷ്യനും... തടവറയിൽ കിടന്നു പുഴ പലപ്പോഴും ആഗ്രഹിച്ചിരുന്നു തമസ്സിന്റെ ആഴങ്ങളിൽ എങ്കിലും ഒരല്പം ചെറു തുളയിലൂടെ ഒലിച്ചിറങ്ങാൻ ...അല്പം സ്വതന്ത്ര  ആവാൻ  ... അവൾ പ്രകൃതിയോട് കെഞ്ചി  ശക്തി പകരുവാൻ .. അവളുടെ തടവറയിലെ കണ്ണുനീർ കണ്ടുനിൽക്കാനാവാതെ പ്രകൃതി പെയ്തിറങ്ങി .. എനിക്ക് നഷ്ടപ്പെടുവാൻ ഈ തടവറമാത്രം ..കിട്ടാനുള്ളത് സ്വാതന്ത്യം ..അവൾ ഉച്ചത്തിൽ പാടി ..പ്രകൃതി അവളിൽ ശക്തി  നിറച്ചു . പിന്നെ ..സംഹാര രുദ്ദ്രയായി ഒലിച്ചിറങ്ങി ...കണ്മുൻപിൽ  വന്നതിനെയെല്ലാം എടുത്തെറിഞ്ഞു ... അലറിവിളിച്ചു ..കോപിഷ്ഠയായി .. നിസഹായരായ ജീവജാലങ്ങളുടെ നിലവിളിക്കും അപ്പുറമായിരുന്നു ..അവളുടെ ഇരമ്പൽ .. കാലങ്ങളായി അടക്കിവെച്ച പക .. ആ സ്വതന്ത്രമായ ഒഴുക്കിനെ മാത്രം അവൾ പ്രണയിച്ചു .. പുഴയുടെ അരികിലെ ചെറിയ ഒഴുക്കിനു ജീവജാലങ്ങളുടെ നിലവിളി കേൾക്കാമായിരുന്നു .. മരിചു വീഴുന്നു ആയിരം ജീവജാലങ്ങൾ അവളുടെ മാറിലൂടെ ഒഴുകി ... അവൾ കരഞ്ഞുകൊണ്ട് പ്രകൃതിയോട് പറഞ്ഞു ..മതി .. എനിക്ക് ഇങ്ങനൊരു സ്വാതന്ത്രം വേണ്ട .. ചെളിയിൽ കുതിർന്നു ചത്തുകിടക്കുന്ന ഒരു മാൻപേടയെ നോക്കി പുഴ കരഞ്ഞു .. ഇവർ എന്തു തെറ്റു ചയ്തു
Image
  പ്രവാസിയുടെ അവധിക്കാലം മനസുകൊണ്ടോ ജീവിതം കൊണ്ടോ സ്വപ്നങ്ങളെ തുടലഴിച്ചു വിടുന്ന കാത്തിരിപ്പിന്റെ അവസാനമാണ് പ്രവാസിയുടെ അവധിക്കാലം. ഗൃഹാതുരതയിലേക്കുള്ള തിരിഞ്ഞു നടത്തമാണ്. എനിക്കും മറ്റൊന്നല്ല, ജനിച്ച നാടിനോട്, ആത്മാർഥമായി സ്നേഹിക്കുന്ന കുട്ടുകാർ നാട്ടുകാർ,വളര്‍ന്നുവന വീടിനോട്, കഥ പറഞ്ഞും കവിത പാടിയും നടന്ന വഴികളോട് അറിയാതെ കൊളുത്തി വെയ്ക്കപ്പെടുന്ന ആത്മബന്ധം. കുളങ്ങളും , പുഴനേട് ,കടലിനോട് മണ്ണിനോട്, മരങ്ങളോട്, മഴയോട്, കാറ്റിനോട്, ഋതുക്കളോട് ഇത്രമേല്‍ അടുത്തിടപെടാന്‍ മറ്റേതു ഇടമുണ്ട്. എന്റ്‌ നാട്ടിലെ  ഓരോ കല്ലും മുള്ളും എനിക്ക് പരിചിതമാണ് മുറ്റത്തിരുന്നുകൊണ്ടെഴുതുമ്പോള്‍ അനുഭവപ്പെടുന്നത്ര അക്ഷരങ്ങളുടെ തിരതള്ളല്‍ ലോകത്തിന്റെ മറ്റൊരു കോണില്‍ ഇരിക്കുമ്പോഴും അത്ര തീവ്രമായി അനുഭവപ്പെടാത്തത്. അവധിക്കാലമെന്നു വിളിക്കാനാവുന്നതല്ല നാട്ടില്‍ ഉള്ള എന്റെ ദിവസങ്ങള്‍. ഏറ്റവും തിരക്കേറിയ ഓരോ കാര്യങ്ങൾ  സംഭവിക്കുന്നത് ഈ ദിവസങ്ങളിലാണ്. ഉറക്കത്തിന്റെ ദൈര്‍ഘ്യം കുറയുകയും വാക്കുകളുടെ തിക്കിനും തിരക്കിനും ഇടയിലേക്ക് അക്ഷരങ്ങള്‍ കയറിക്കൂടുകയും ചെയ്യുന്നത് എപ്പോഴും നാട്ടിലെ അവധിക്കാല ദിനങ്ങളിലാണ്. ഉ
                                                              ഞാനും എന്റെ മനസും നീ യെന്നെ മാടിവിളിച്ചത് നിന്റെ മനസിലെക്കായിരുന്നു..ഞാന്‍ നടന്നുകയറിയത് എന്റെ മൗനങ്ങളിലെക്കും..പിടയുന്ന ഹൃദയത്തോടെ നീ എന്റെ നനുത്ത ശബ്ദത്തിനായ്‌ കാതോര്ത്തിരുന്നപ്പോഴും ഓരോ താളങ്ങളിലും നീയെന്റെ നാമം തിരഞ്ഞു കൊണ്ടിരുന്നപ്പോഴും ഞാന്‍ ഒളിച്ചിരിക്കുകയായിരുന്നു,പതിവുള്ള എന്റെ കുസൃതികളുടെ വൈക്കോല്‍കൂനകളില്‍..... നിന്നില്‍ നിന്ന്,നിന്റെ ഓര്മകളുടെ സുതാര്യമായ ആവരണ വലയത്തില്‍ നിന്ന്,ഞാനെങ്ങോട്ടോടി ഒളിക്കാനാണ്....? ഞാനും എന്റെ മനസും രണ്ടാണെന്ന് തോന്നിയ നിമിഷങ്ങള്‍ ....എനിക്കും എന്റെ മനസിനുമിടയിലേക്ക് ഒരു നൂല്പാലം വേണ്ടി വന്ന നിമിഷങ്ങള്‍..., നിന്റെ സാനിധ്യത്തിനു ദൂരം കല്പ്പി ക്കുന്ന ഓരോ നിമിഷങ്ങളിലും എനിക്ക് അന്ന്യമായി കൊണ്ടിരുന്നത് എന്നിലെ കേവലമായ എന്നെ തന്നെയാണ്.... അപ്പോഴും എന്റെ ഹൃദയം മന്ത്രിച്ചു കൊണ്ടിരുന്നത് നീയവന്റെതാണ് എന്നുമാത്രം...അല്ലെന്നു തെളിയിക്കാന്‍ എന്റെ വാക്കുകള്‍ മുള്ളുകള്‍ ആയപ്പോഴും ഉള്ളിന്റെ ഉള്ള് വല്ലാത്തൊരു നീറ്റലില്‍ പിടയുകയായിരുന്നു... ആ പിടച്ചില്‍ നിന്റെ പ്രണയത്തിന്റെ പ്രതി
കാത്തിരിപ്പിന്റെ സുഖം എന്താണെന്നറിയാമോ.... 💛💛
മോഹങ്ങൾ.. കാണുവാൻ ഉള്ളിൽ ഒരു മോഹം പിന്നെയും കാത്തിരിക്കാൻ വച്ച മോഹം  കാറ്റിന്റെ കാതിൽ പറഞ്ഞയക്കാം എന്റെ കരളിൽ കുറിച്ചിട്ട മോഹം നീലമേഘങ്ങൾക്ക് മീതേ തിളങ്ങുന്ന താരങ്ങൾ കാതോർത്ത മോഹം പറയാതെ വയ്യെന്റെ പ്രിയതേ നിനക്കായെൻ കരളിൽ കുറിച്ചിട്ട മോഹം തിരികെ വരാനായ് ധൃതിപ്പെട്ടമോഹങ്ങൾ ചിറകൊന്നു തന്നിരുന്നെങ്കിൽ ചിലനേരമാശിച്ചു നെടുവീർപ്പിടും നെഞ്ച് കുളിരൊന്നു ചൂടി നിന്നേനെ.. കടലിന്നു കുറുകെ നടന്നു വരാനെന്റെ കവിതയ്ക്ക് മോഹമുണ്ടെന്നും കൂട്ട് പോരാനുള്ള കാറ്റൊന്നു പിന്നെയും കൂട്ട് കെട്ടാത്ത കൊണ്ടല്ലേ.. പൂവൊന്നുനൽകി പറഞ്ഞതല്ലെങ്കിലും പ്രണയമില്ലെന്നർത്ഥമുണ്ടോ കാത്തിരിക്കാനായ് പ്രിയതേ നിനക്കെന്റെ ഹൃദയം പകുത്തു തന്നില്ലേ..    
നീ ഇല്ലായ്മ്മയാണ് നഷ്ടം... **************************** നീ ഇല്ലായ്മ്മയാണ് എന്നിലെ ഏറ്റവും വലിയ നഷ്ടം എന്ന് ഞാൻ തിരിച്ചറിഞ്ഞത്.... ഇന്നലെ ആണ് സ്നേഹം എന്നത് വല്ലാത്തൊരു സുഖവും.. നോവും... നീറ്റലും... ആണെന്ന് തിരിച്ചറിയണമെങ്കിൽ ഒരിക്കലെങ്കിലും ഒരാളെ മാത്രമേ ജീവനേക്കാൾ സ്നേഹിക്കണം... ആ ഹൃദയത്തോട്... നമ്മളായിട്ടോ... അവരായിട്ടോ ഒന്ന് പിണങ്ങണം... പതിവുകൾ ഒന്ന് ചെറുതായി തെറ്റുമ്പോൾ ഉള്ളിൽ ഒരു നീറ്റൽ പടരണം... പതിയെ ആ നീറ്റൽ പടർന്ന് നമ്മളെ പൊള്ളിക്കാൻ തുടങ്ങും... ആ ഹൃദയം നമ്മളെ വിട്ട് ഈ ജന്മം പോവില്ല എന്ന് നമ്മുടെ തലച്ചോർ നമ്മളോട് പറയുന്നുണ്ടെങ്കിലും അതൊന്നും കേൾക്കാതെ നമ്മുടെ ഹൃദയം നിന്ന് പിടയും... അന്നേരം ചിന്ത ഒന്നേ ഉണ്ടാവൂ... എങ്ങനേലും ഒന്ന് മിണ്ടണം... വിളിക്കും... തുടരെ - തുടരെ വിളിക്കും വിളികളൊക്കെ വ്യർത്ഥമാവുമ്പോൾ നെഞ്ചിൽ വല്ലാത്തൊരു ഭാരം വരും... നിമിഷങ്ങൾ കഴിയുംതോറും ആ ഭാരം കൂടി വരുന്നതായി നമ്മൾ അറിയും... ചിലപ്പോൾ ശ്വസിക്കുന്ന ശ്വാസം പോലും ഭാരമായി തോന്നും... ചില ഇഷ്ടങ്ങൾ അങ്ങനെ ആണ് എത്രയൊക്കെ നോവിച്ചാലും കൈവിടില്ല നമ്മുടെ ഹൃദയം... അങ്ങനെ അങ്ങ് ചേർത്തു പിടിക്കും ക്ഷണികമായിട്ടുള്ള ഈ ലോകത്
എന്റെ വിയർപ്പുകണങ്ങളുടെ രുചിയറിയും മുൻപ് നീയെന്റെ കണ്ണുനീരിന്റെ രുചിയറിയുക .... രണ്ടിനും ഉപ്പുരസമെങ്കിലും ആദ്യത്തേതിൽ  ചവർപ്പും രണ്ടാമത്തേതിൽ മധുരവും മറഞ്ഞിരിപ്പുണ്ട് സഖേ ... എന്റെ തിരിച്ചറിയപ്പെടാതെ പോകുന്ന നോവുകാലങ്ങളിലെ ചിരിയാകുവാനാണ് നിനക്കുള്ള                                      എന്റെ ഈ ക്ഷണം ... കാലങ്ങൾ പിന്നിടുമ്പോൾ നമുക്കിടയിൽ മൗനമുറഞ്ഞൊരു ശിലാമതിൽ വന്നിടാമെങ്കിലും; നമ്മിലൊരാളുടെ ഒരു ചുംബനംകൊണ്ടതു തകർന്നുവീഴാം .... കാലം മുറിച്ച എന്റെ ഹൃദയത്തെ സ്നേഹം കൊണ്ടു തുന്നിച്ചേർത്ത നിന്നെ ചേർത്തുവയ്ക്കുന്നു ഞാനും എന്റെ ഉയിരോട് ...!!
അവളെയും കാത്ത് ...!
പ്രവാസി പൂഴിയിലാണ്ടു പോയൊരെൻ പാദങ്ങളെ കീതപ്പോടെയെടുത്തുയർത്തിയീ മണലാരണ്യത്തിലുഴലവെ മോഹങ്ങളാകുമെൻ ഹൃഭയത്തുടിപ്പുകളെ തേടിയലഞ്ഞു ഞാനീ മരുവിൽ ചുവടുറപ്പിക്കാനൊരീത്തീരി മണ്ണിനായ് എൻ കാതരയാമവളെ ഞാനാ അകലെയാമണ്ണിലു പേക്ഷീച്ചൊരു വിതുമ്പലായീ മണ്ണിലിറങ്ങിയിന്നും അലഞ്ഞീടുന്നു ഞാനാ ഒരു പിടി മണ്ണിനായ് ജ്വര നരകളാൽ വിളറിയൊരെൻ മുഖമാ കണ്ണാടിയിൽ തെളിയവെ ഞാനറിഞ്ഞീടുന്നു മിന്നുമാസത്യം  ഇത്തിരി നൊമ്പരത്തോടെയെങ്കിലും  മണ്ണം പെണ്ണും ഇനിയും അകലെ അകലെ
നിന്നെ  ഓർക്കാതെ  ഒരു നിമിഷവും കൊഴിയുന്നില്ല..  നീയില്ലാതെ ഒരു കവിതയുമില്ല  വാടാതെ കൊഴിയാതെ  ഈ ജീവശാഖിയിൽ നീ  മാത്രം......
ഈ ലോകത്ത്‌ എനിക്കും എന്റെ വരികൾക്കും.. ഏറ്റവും പ്രിയപെട്ട കാവ്യം നീ മാത്രമാണു.....  നീ ഇല്ലയെങ്കിൽ എൻ തൂലിക പോലും നിശ്ചലം ... ഞാൻ എഴുതുന്ന വരികളിൽ മാത്രമല്ല... എന്റെ ഹൃദയവും നീ തന്നെ .. നീ ഇല്ലെങ്കിൽ ഞാൻ ഇല്ല എന്നത് നീ മനസിലാക്കുന്നില്ല .... നാളെ ഞാൻ ഇല്ലാണ്ട് ആകുമ്പോൾ നിനക്ക് ആ സത്യം ഉൾക്കൊള്ളും.. പക്ഷേ അപ്പോൾ ഞാൻ ഉണ്ടാകില്ല...
Image
കണ്ണുനീര്‍ നെഞ്ചില്‍ കുരുങ്ങിയ തേങ്ങലുകള്‍  വദനം ഉരുളിമ പടര്‍ത്തുമ്പോള്‍ ..... മനസ്സില്‍ പടരും നൊമ്പരത്തെ  നയനങ്ങല്‍ ഈറനാല്‍ മൂടുമ്പോള്‍ ....   നാദമായി ഉയരുന്ന തേങ്ങലില്‍  കണ്‍പീലികള്‍ കുതിര്‍ത്തൊരാ ...  കണ്ണുനീര്‍ .... മൂകമായി കവിള്‍ തടങ്ങളിലൂടെ                                   പുഴപോലെ ഒഴുകുന്നു ശാന്തമായി  ......
എൻ്റെ  പെണ്ണ്  അവള്‍ ഒരു പാവം പുഴയാണ്... നൂറ് ഭാവങ്ങളില്‍ ഒഴുകുന്ന പുഴ.. പ്രണയിച്ചാല്‍ ശാന്തമായി ഒഴുകുന്ന... സ്നേഹിച്ചാല്‍ സര്‍വ്വതും നല്‍കുന്ന..., കോപിച്ചാല്‍ കരകവിഞ്ഞൊഴുകുന്ന. അവഗണിച്ചാല്‍ വരണ്ടുണങ്ങി പോകുന്ന..., പ്രതികാരമുണര്‍ത്തിയാല്‍ നാശം വിതയ്ക്കുന്ന..., . . നിഗൂഢമായ ചുഴിയുളള ഒരു പാവം പുഴ.....
Image
മഴ_തന്ന_പനി  ഊണും ഉറക്കവുമില്ലാതെ കളിക്കുന്ന ഞങ്ങൾക്ക് മഴ മാത്രമാണ് ഒരു തടസ്സമായത്...കളിയിൽ തടസ്സം സൃഷ്ട്ടിച്ച മഴയുടെ ചില നല്ല  ഓർമ്മകൾ ഞാൻ നിങ്ങളുമായി പങ്ക്‌ വെക്കുകയാണ്   വൈകുന്നേരങ്ങളിൽ നാല് മണി കഴിഞ്ഞ് മഴ പെയ്യുമ്പോൾ മനസ്സിൽ ഒരുപാട് സങ്കടം തോന്നീട്ടുണ്ട് കാരണം ആകെ കൂടി വോളിബോൾ  കളിക്കാൻ അന്ന് ആ വൈകുന്നേരങ്ങളിൽ മാത്രമാണ് അവസരം കിട്ടാറുള്ളത്  സ്കൂൾ വിട്ട് വൈകുന്നേരങ്ങളിൽ മഴ പെയ്യുമ്പോൾ മഴയോട് തോന്നിയ വെറുപ്പ് മറ്റൊന്നിനോടും എനിക്ക് തോന്നിക്കാണില്ല  വോളിബോൾ എന്ന് പറഞ്ഞാൽ അന്ന് ജീവനാണ്  ഇരുണ്ടു കൂടുന്ന കാർമേഘങ്ങളെ കണ്ടാൽ ഞങ്ങൾ പറഞ്ഞു തുടങ്ങും റബ്ബേ ഇന്ന് കളിയൂള്ളതാണല്ലോ ....രാത്രികളിൽ പെയ്താപോരേ ഈ മഴക്കെന്ന്  കളിച്ചു തുടങ്ങിയാൽ പിന്നെ മഴയെന്നോ  കാറ്റെന്നോ ഇടിമിന്നലെന്നോ നോക്കാറില്ല...കളിച്ചു തിമിർക്കും  മഴയെത്ത് കളിച്ച് ചെളിയിൽ പൂണ്ട ഡ്രെസ്സുമായി വീട്ടിൽ ചെന്നാൽ ഉമ്മചിയുടെ തല്ലും പെങ്ങലുടെ കൊലവിളിയും പതിവായിരുന്നു  ഒളിച്ചും പതുങ്ങിയുമൊക്കെയാണ് ഞാൻ വീട്ടിൽ പോകാറുള്ളത്  അന്നൊരിക്കൽ തോരാത്ത മഴയത്ത് കളിച്ച് തിമിർത്ത് വീട്ടിലെത്തിയപ്പോൾ ഉമ്മചി  ഇങ്ങനെ പിറു പിറുക്