Posts

Showing posts from September, 2016
Image
കാലചക്രത്തിന്‍റെ പ്രയാണം ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്നു...... ശൈശവത്തിന്‍റെയും ബാല്യത്തിന്‍റെയും കൌമാരത്തിന്‍റെയും ചവിട്ടുപടികള്‍ പിന്നിട്ട് യൌവനത്തില്‍ എത്തി നില്ക്കുമ്പോള്‍.... എന്നെക്കുറിച്ച്.......... ജനിച്ചപ്പോള്‍ വാവിട്ടുനിലവിളിച്ച് പുതിയ ലോകത്തിലേക്ക് കാലുകുത്തിയ കുസ്രുതിയും കുറുമ്പും നിറഞ്ഞ ഒരു........ ജീവിതത്തിനും മരണത്തിനും ഇടയ്ക്ക് കുറച്ചു നേരത്തേക്കുള്ള ഈ കണ്ടുമുട്ടലുകള്‍.... ഭൂമി തന്‍ വിരിമാറിലേക്ക് നനവിന്‍ ചാലുകള് ‍തുള്ളികളായ് പെയ്തൊഴിയവേ.... ആ മഴത്തുള്ളികളെ കൈക്കുടന്നയ്ക്കുള്ളില് ‍കോരിയെടുക്കാന്‍ ആഗ്രഹമുള്ളവൻ .... ഇരുളിന്‍ യാമങ്ങളില്‍ വെളിച്ചത്തിന് ‍പൊന്‍തൂവലുമായ് വരും സ്വപ്നങ്ങള്‍ഇഷ്ടപ്പെടുന്നവള്‍ ഞാന്‍.... മനസ്സാം സൌന്ദര്യം തിരിച്ചറിയുന്നവൻ ജീവിതചക്രത്തിന്‍റെ വഴിയാത്രയില് ‍കണ്ടുമുട്ടിയ എന്‍റെ സുഹ്യത്തുക്കള്‍.... സൌഹ്യദമെന്ന ചങ്ങല കണ്ണികളറ്റുപോകാതെ യാത്രയുടെയവസാനംവരെ കൂ ടെവേണമെന്നുകൊതിക്കുന്നവൻ .... ജീവിതമെന്ന യാന്ത്രികതയില്‍ ജീവിക്കുന്നവന് ‍നൊമ്പരംഎന്ന വികാരം തൂലികയാക്കിയവള്‍.. സുഖദുഃഖങ്ങളില്‍ ഒരു നല്ല സുഹ്യത്താകാന് ‍നന്‍മ മാത്രം ആഗ്രഹിക്കുന്ന ഒരു ചങ്ങാത
Image
     എൻ്റെ കുത്തികുറിപ്പ്#87 ഭാഗം:- 01   ഉള്ളിൽ വേദനയുടെ നോവുന്നുണ്ടെങ്കിലും. അതെല്ലാം അക്ഷരങ്ങളുടെ പൊൻ മുത്തുകൾ. കൊണ്ട് പൊതിയാൻ നിനക്ക് കഴിയുന്നുണ്ട്. എനിക്ക് ചുറ്റും ഒരു അക്ഷര വലയം തീർത്തു   . അത് ഇവിടെ  എൻ്റെ കുത്തികുറിപ്പ് അറിയിക്കുന്നു .. .
           ഒരു പട്ടാളക്കാരന്‍ ആകണമെന്നായിരുന്നു. അങ്ങിനെ വീണ്ടും ആ ദിവസം എന്‍റെ ഓര്‍മ്മയിലേക്ക് വന്നെത്തി.... !! മൂന്ന്  വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇതുപോലെ ഒരു ദിവസം ആണ് എനിക്ക് "എൻ സി സി" സെലക്ഷൻ കിട്ടിയത്. "എന്താന്നറിയില്ല തിന്നിട്ടു എല്ലിന്‍റെ ഇടയില്‍ കയറിയിട്ട് ആണോ ആവോ... പഠിക്കാന്‍ ഒരു മുടും തോന്നിയിരുന്നില്ല, ആ കാല൦ത്തിൽ പുസ്തകം കൈ കൊണ്ട് എടുക്കുമ്പോള്‍ ഉറക്കം വരും ആ സമയങ്ങളില്‍ എനിക്ക് ഉറക്കം വരാത്ത രാത്രികളെ ഉണ്ടായിരുന്നില്ല. കാരണം കൂട്ടിനു പുസ്തകങ്ങള്‍ ഉണ്ടല്ലോ...! എന്തായാലും ആ ഇടയ്ക്കാണ് കൂട്ടുകാരന്‍മ്മാരില്‍ ആരോ പറയുന്ന കേട്ടു എൻ സി സി ചേർന്നാൽ   പട്ടാളത്തില്‍ കയറിക്കൂടാൻ  പറ്റും എന്ന് ... "അങ്ങനെ കോളേജ് ലെ  എൻ.സി .സി യിൽ  സെലക്ഷൻ കിട്ടി" എന്‍റെ വഴി തെറ്റിയ ചിന്താഗെതികള്‍ ആ നിമിഷം ഒരു നേര്‍ രേഖയില്‍ സംഗമിച്ചു. "ഞാന്‍ ഒരു കൊച്ചു പട്ടാളക്കാരന്‍ ആയി മാറി ആ നിമിഷം" തുടര്‍ന്നുള്ള പല രാത്രികളിലും ഞാന്‍ പാകിസ്ഥാനുമായി യുദ്ധം ചെയ്തു.... *ഞാന്‍ വെടിവെച്ചിട്ട പട്ടാളക്കാരുടെ തലകള്‍ കൂട്ടി ഇട്ടു ഞാന്‍ അതിന്‍റെ മുകളില്‍ കേറി താണ്ടവം ആടി......
Image
ഒരു പട്ടാളക്കാരന്‍ ആകണമെന്നായിരുന്നു. അങ്ങിനെ വീണ്ടും ആ ദിവസം എന്‍റെ ഓര്‍മ്മയിലേക്ക് വന്നെത്തി. മൂന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇതുപോലെ ഒരു ദിവസം ആണ് എനിക്ക് "എൻ സി സി" സെലക്ഷൻ കിട്ടിയത് എന്താന്നറിയില്ല തിന്നിട്ടു എല്ലിന്‍റെ ഇടയില്‍ കയറിയിട്ട് ആണോ ആവോ... പഠിക്കാന്‍ ഒരു മുടും തോന്നിയിരുന്നില്ല ആ കാല൦ത്തിൽ ... പുസ്തകം കൈ കൊണ്ട് എടുക്കുമ്പോള്‍ ഉറക്കം വരും.. ആ സമയങ്ങളില്‍ എനിക്ക് ഉറക്കം വരാത്ത രാത്രികളെ ഉണ്ടായിരുന്നില്ല കാരണം കൂട്ടിനു പുസ്തകങ്ങള്‍ ഉണ്ടല്ലോ....... എന്തായാലും ആ ഇടയ്ക്കാണ് കൂട്ടുകാരന്‍മ്മാരില്‍ ആരോ പറയുന്ന കേട്ടു എൻ സി സി ചേർന്നാൽ പട്ടാളത്തില്‍ കയറിക്കൂടാൻ പറ്റും എന്ന് ...അങ്ങനെ കോളേജ് ലെ എൻ സി സി യിൽ സെലക്ഷൻ കിട്ടി എന്‍റെ വഴി തെറ്റിയ ചിന്താഗെതികള്‍ ആ നിമിഷം ഒരു നേര്‍ രേഖയില്‍ സംഗമിച്ചു.... ഞാന്‍ ഒരു കൊച്ചു പട്ടാളക്കാരന്‍ ആയി മാറി ആ നിമിഷം.. തുടര്‍ന്നുള്ള പല രാത്രികളിലും ഞാന്‍ പാകിസ്ഥാനുമായി യുദ്ധം ചെയ്തു.... ഞാന്‍ വെടിവെച്ചിട്ട പട്ടാളക്കാരുടെ തലകള്‍ കൂട്ടി ഇട്ടു ഞാന്‍ അതിന്‍റെ മുകളില്‍ കേറി താണ്ടവം ആടി......എന്തായാലും
Image
പ്രവാസി ആയതിനു ശേഷ൦ മറവി ഇത്തിരി കൂടുതൽലാണ് ....റൂമിൽ ..ഉള്ളവർ എന്നോട് ..പറഞ്ഞു മടുത്തന്ന തോന്നുന്നു . എന്നാൽ മറവി ഒരു അനുഗ്രഹമാണ്‌.!!  ചിലപ്പോഴെങ്കിലും ഒന്നു മറക്കാന്‍ മറവിയെ കൂട്ടുവിളിച്ചപ്പോള്‍. ഓര്‍മ്മയില്ലെന്ന് പറഞ്ഞ്‌ മറവി എന്നെ വെറുതെ മറന്നു കളഞ്ഞു...പലപ്പോഴും തോന്നിയിട്ടോണ്ട് പഴുത്ത ഇലകള്‍ പൊഴിഞ്ഞു വീഴുമ്പോള്‍അത് നിന്നുരുന്ന ആ മരങ്ങള്‍ക്ക് വേദനിക്കില്ലേ എന്ന്, എന്നാല്‍ പുതിയ ഇലകള്‍ തളിരിടുമ്പോള്‍ ആണല്ലോ പഴുത്ത ഇലകള്‍ പൊഴിയുന്നത് ചിലപ്പോള്‍ ആ ഇലകളുടെ വിടവാങ്ങല്‍ പോല ും മരം അറിയുന്നുണ്ടാകില്ല ,വസന്തം വരും വരെ, എന്തെന്നാല്‍ വസന്തം വരുന്നതിനോടൊപ്പം ആ മരത്തിലെ ഇലകള്‍ അത്രയും തന്നെ ആ മരത്തില്‍ നിന്നും പ്രകൃതി അടര്‍ത്തി മാറ്റിയിട്ടുണ്ടാകും ,ഒറ്റക്കായി പോയ ആ മരത്തിന്റെ ചില്ലകള്‍ അത്രയും അപ്പോള്‍ കൊഴിഞ്ഞു പോയ തന്റെ ആ പഴയ ഇലകളെ പറ്റി ഓര്‍ത്തു , തനിക്കുണ്ടായ ആ മറവിയെ ഒരു വിഷമമോടെ ഓര്‍ക്കുമായിരിക്കും എന്നാല്‍ അപ്പോളേക്കും ആ ഇലകള്‍ നിര്‍ജീവമായിരിക്കും.! "ഇതില്‍ പറഞ്ഞിരിക്കുന്ന ആ ഇല ഞാന്നാണ് അത്" നന്നാവാൻ ശ്രമിക്കാം....എന്താലെ !! # malaz room...sorry ..friend
Image
"മാതൃകയുടെ ഒരംശം" ഇത് എൻ്റെ അമ്മായികാക്ക ...വി .വി അഹമ്മദ് കുട്ടി ഹജ്ജി.. നമ്മെ വിട്ടു പിരിഞ് ഇന്നേക്ക് 2 വര്ഷവും 20 ദിവസവും ആകുന്നു  ആർക്കും ഈ മനുഷ്യനെ ..പരിചയപ്പെടുത്തി തരേണ്ടത് ഇല്ല .. മരണം ഒരു സത്യമാണ്... എത്ര മാറിനിന്നാലും പിടികൂടുന്ന അനിവാര്യതയാണത്...എല്ലാം ജയിക്കുമ്പോഴും മരണത്തിനുമുന്നില്‍ മാത്രം തോറ്റുപോകാന്‍ വിധിക്കപ്പെട്ടവരാണ് നാം... ചില മരണങ്ങള്‍ നമ്മെ വല്ലാതെ തളര്‍ത്തികളയും... കേള്‍ക്കുന്നതൊന്നും സത്യമാവരുതേയെന്ന് മനസ്സ് പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കും... ഇഷ്ടപ്പെട്ടൊരാള്‍ കരയിപ്പിച്ചുകൊണ്ട് കടന്നുപോകുന്നത് കാഴ്ചക്കാരനായി നോക്കിനില്‍ക്കാന്‍ മാത്രമേ നമുക്ക് കഴിയുന്നുള്ളു... ഈ മരുഭൂവിലെ പ്രവാസത്തിന്റെ ഇടവേളകളിൽ നാടിന്റെ തണുത്ത നിശ്വാസമേറ്റു നടക്കുമ്പോൾ കിട്ടുന്ന സ്നേഹാ‍ന്വേഷണങ്ങൾ ഇരട്ടിയാവുന്നത് എന്തുകൊണ്ടാണെന്ന് അഭിമാനത്തോടെ തിരിച്ചറിയുന്നു. ജീവിച്ചുകാണിച്ചുതന്ന ആ മാതൃകയുടെ ഒരംശം പോലും പിന്തുടരാനാവുമോ എന്ന് സംശയമെങ്കിലും ആ കാൽ‌പാടുകളിലൂടെ നടക്കാനാണെനിക്കിഷ്ടം...!!! ഇടനെഞ്ചില്‍ കലങ്ങിമറിഞ്ഞു തിരതള്ളുന്നു. ഉള്ളില്‍ ഉറഞ്ഞുകൂടി നില്‍ക്കുന്ന വേദനകള്‍ ആരോടെങ്കി
Image
സ്നേഹിച്ചാല്‍ വേദന മാത്രം സ്വന്തം സ്നേഹിച്ചാല്‍ വേദന മാത്രം സ്വന്തം സ്നേഹിച്ചാല്‍ ഹൃദയം കൊടുക്കരുത്‌ ഹൃദയം കൊടുത്താല്‍ നോവേണ്ടി വരും കപട സ്നേഹതിന്റെ വ്യാപാര കേന്ദ്രമാണീ ലോകം ഇവിടെ എല്ലാവരും വ്യാപാരികള്‍ സ്നേഹം വാങ്ങാന്‍ ഇവിടെ സ്നേഹം വേണ്ട പൊള്ളയായ കുറച്ചു വാക്കുകള്‍ മതി ഒട്ടിച്ചു വച്ചൊരു ചിരി മുഖത്ത് ഉണ്ടെങ്കില്‍ സ്നേഹം വാങ്ങാന്‍ അത് തന്നെ ധാരാളം സ്വാര്‍ത്ഥ താല്പരിയം ഉള്ള മനുഷ്യര്‍ക്കിടയില്‍ സ്നേഹവും ഒരു കച്ചവട ചരക്ക് നോട്ടം ഏവര്‍ക്കും ലാഭത്തില്‍ മാത്രം നഷ്ടം അന്യന്റെ കണക്കു പുസ്തകത്തില്‍ സ്നേഹം വാങ്ങാന്‍ വലിയ പരാക്രമം പുതുമ പോയാല്‍ കുപ്പ കുഴിയില്‍ സ്നേഹം കിട്ടിയില്ല എങ്കില്‍ മുതല കണ്ണീര്‍ കിട്ടിയാല്‍ കുരങ്ങന്‍റെ കൈയിലെ പൂമാല ആണിന്‍റെ സ്നേഹം കാര്യം കാണാന്‍ പെണ്ണിന്‍റെ സ്നേഹം മുതലാക്കല്‍ സ്നേഹം പാവനം എന്നാ പണ്ടത്തെ സിദ്ധാന്തം ഇന്ന് പ്രസക്തിയില്ലാത്ത ഒരു പാഠം                                                                                                                                          സ്‌നേഹപൂർവം:- മുസമ്മിൽ.എം പി #87
Image
സ്നേഹിക്കാനെ പഠിചിട്ടോള്ളൂ ആ സ്നേഹത്തിന് വില പേശാൻ പഠിച്ചിട്ടില്ല...അതായിരിക്കാം പലവരും അകന്നു പോയതും....??? സ്നേഹിക്കാൻ അറിയാം സ്നേഹം അഭിനയിക്കാൻ അറിയില്ല .ചിലപ്പോൾ അതായിരിക്കും എന്റെ ഏറ്റവും വലിയ പരാജയവും...i love you...#87
Image
നിർണ്ണയിക്കാൻ കഴിയാത്ത വിചിത്ര പ്രതിഭാസമാണ് മരുഭൂമി, വിസ്മയ ചെപ്പുകളെ ഒളിപ്പിച്ച് അത് സദാസ്വയം വെന്തുരുകുകയാണ്, പക്ഷെ നിർവച്ചിക്കാൻ കഴിയാത്ത ചില സ്നേഹ ചുംബനങ്ങൾ മരൂഭൂമിക്കരിക്കിലെത്തുമ്പോൽ ആസ്വദിക്കാൻ കഴിയും , അത്തരം അനിർവചനീയ ശാന്തതകൾക്ക് അടുക്കലേക്കായിരുന്നു ഞങ്ങൾ ഈ ഈദ് ദിനത്തിൽ സഞ്ചരിച്ചത്, സൗദിയിലെ അൽ ബഹ,അബഹ,ജിസാൻ , എന്ന ഗ്രാമ പ്രദേശത്തിലേക്ക് , ഞങ്ങൾ കൺകുളിരെ കണ്ടു , അങ്ങനെ ഞങ്ങളുടെ  5 ദിവസത്തെ ടൂർ അവസാനിച്ചു, യാതരു പ്രയാസം കൂടാതെ ഞങ്ങൾ റിയാദിൽ തിരിച്ചെത്തി ....." അൽഹംദുലില്ലാഹ് "... #Thanks for my uncle family ,Special thanks  "Bava and Imbus"...
Image
പതഞ്ഞു പതഞ്ഞൊഴുകുന്നു തേനാറുകള്‍ പുല്‍കാനും ചേരാനും സാഗരത്തില്‍ ആര്‍ത്തിരമ്പുന്നേക ലക്ഷ്യത്തെ പ്രാപിക്കാ - നാവേശത്താല്‍ പുളഞ്ഞൊഴുകിടുന്നൂ... നെയ്‌തിരിയില്‍ കത്തി ചാരമാകാന്‍ കൊതി - ച്ചെത്തിയ പ്രാണികള്‍ കഅബ ചുറ്റി ആ വൃത്ത വൃന്ദത്തിന്‍ താളത്തിലാനന്ദ പ്രേമ നിര്‍വൃതിയോടെ ഞാന്‍പറന്നു. ഇബ്രാഹീമിന്‍ സ്വപ്‌ന സാക്ഷാല്‍കാരങ്ങളും ആസറിന്‍ വ്യാമോഹ കോട്ടകളും ചിത്തത്തിലൊരുവട്ടമോര്‍ത്തു ഞാന്‍നിന്നുപോയ് ചരിത മുറങ്ങുന്ന കല്ലരികില്‍ . സഫ മറുവക്കിടയില്‍ഞാനോടി ഹാജറയായ്‌ സഹാറയാം മനസ്സില്‍ നീര്‍ചാല്‌തേടി മരുഭൂവില്‍ സംസം ഒഴുക്കിയ നാഥന്റെ മഹത്വ മെന്നുള്ളിലൊരു രാഗമായി . തൂവെള്ള ധാരിയായറഫയില്‍ ഞാനൊരു ശുദ്ധ ജലകണമായലിഞ്ഞു ആ പ്രവാഹത്തിന്‍താളം പോല്‍ തഹ്‌ലീ - ലാത്മ നിര്‍വൃതിയോടെ ഞാനുതിര്‍ത്തു. ബലിയറുത്തെന്റെ സ്വാര്‍ഥതയാമജത്തിനെ ബലപ്പെടുത്തിയെന്റെ മാനസത്തെ പിഴുതെറിഞ്ഞെന്നിലെ ദുര്‍മന്ത്രമൊക്കെയും ഏഴേഴുവട്ടം മിനാ ചരുവില്‍ . ജബലുറഹ്‌മയും താഴ്‌വാരവും കണ്ട് നബി സ്രേഷ്‌ഠനെക്കുറിച്ചോര്‍ത്തുപോയി മണ്‍തരികള്‍മുട്ടി മൂളുന്ന മാരുതന്‍ മന്ത്രിച്ചെന്‍കാതില്‍ തിരു
Image
തിരമാല പോല്‍ തല്ലിയലച്ചു   കടല്‍ കാറ്റുപോല്‍ ഒഴുകിയെത്തി  തിരയോട് മത്സരിച്ചു  തീരത്ത് തിമിര്‍ത്തു നടന്ന്  ഒരു കുട്ടിക്കാലം ......സ്‌നേഹം..പൂർവം,മുസമ് മിൽ.എംപി 
Image
ചിലര്‍ പറയുന്നു.. പ്രണയം മനസ്സിന്‍റെ സംഗീതമാണ്.. ആത്മാവിന്‍റെ ദാഹമാണ്.. പരസ്പര വിശ്വാസമാണ്.. ജീവിതത്തിന്‍റെ പ്രതീക്ഷയാണ് എന്നൊക്കെ.. യഥാര്‍ത്ഥ പ്രണയം ഒരിക്കല്‍ മാത്രമേ സംഭവിക്കൂ... അത് നീറ്റലായ് മാറുമെന്നു ചിലര്‍.. തീയായ് ചുട്ടുപൊള്ളിക്കുമെന്ന് മറ്റുചിലര്‍.. ചിലരതിനെ കാറ്റായും കുളിരായും മോഹിപ്പിക്കുന്നു.. പ്രണയം തെറ്റെന്നു പറഞ്ഞവരും ആ തെറ്റാണ് ശെരിയെന്നു പറഞ്ഞവരും കൂടെയുണ്ടായിരുന്നു.. പ്രണയം എന്തെന്നറിയാത്ത.. അനുഭവിക്കാത്ത.. ആസ്വദിക്കാത്ത.. അപൂര്‍വ്വം ചിലരുമുണ്ടാകും.. അതിലൊരാളാണ് ഞാനും.. അഴകും, തുടുപ്പും കണ്ട് മതിമറക്കാതെ.. മധുരമുള്ള വാക്കുകളില്‍ മയങ്ങാതെ.. ഞാന്‍ അറിഞ്ഞ ഓരോ സൗഹൃദവും പ്രണയത്തിന്‍റെ ഓരോരോ മുഖങ്ങളായിരുന്നു.. തിരിച്ചറിവിന്‍റെ പുതിയ പാഠങ്ങളും.. സ്നേഹവും തിരിച്ചറിവും എന്‍റെ സൗഹൃദങ്ങളുടെ മാറ്റ്കൂട്ടി.. ഞാന്‍ സ്നേഹിച്ചിരുന്നത് ചപലതകളെയായിരുന്നില്ല.. അവരിലുള്ള സത്യത്തെ, അല്ലെങ്കില്‍ മനുഷ്യത്വത്തെ.. ചിലപ്പോള്‍ അത് വര്‍ണ്ണക്കാഴ്ചകള്‍ നല്‍കുമെങ്കില്‍.. മറ്റു ചിലപ്പോള്‍ കൂരിരുട്ടായിരിക്കും ഫലം.. കൂരിരുട്ടിലെ മിന്നാമിന്നിയാകാന്‍ മാത്രമേ ആഗ്രഹിച്ചിട്ടുള്ളൂ.. ഞാന്‍ തേടിയത് ആത്മാവി
Image
പടിയിറങ്ങുകയാണ് ഇന്നലെകള്‍..! പങ്കിട്ടുതീരാത്ത സ്നേഹം മതിയാവോളം ആസ്വദിക്കാന്‍ കഴിയാതെ..! ഓര്‍മ്മകളില്‍ പറഞ്ഞറിയിക്കാന്‍ കഴിയാത്ത, സുഖകരമായൊരു നൊമ്പരവുമായി..! എന്നെന്നേയ്ക്കുമായി..!! പരിഭവം നിറയുന്ന നിന്‍റെ മിഴികളില്‍ നോക്കാതെ..! ആത്മബന്ധത്തിന്‍റെ അദൃശ്യ നൂലിനാല്‍ ഇഴചെര്‍ന്നിരുന്ന, ആ മനോഹര നിമിഷങ്ങളോട് ഞാനിതാ വിടപറയുന്നു..! മാഞ്ഞുപോകുന്ന മഴവില്ലിന്‍റെ ആയുസ്സ് മാത്രമുണ്ടായിരുന്ന എന്നിലെ സ്വപ്നലോകത്തിന്‍റെ വാതിലുകളിതാ ഞാന്‍ കൊട്ടിയടയ്ക്കുന്നു..! എത്ര കണ്ടാലും മതിവരാത്ത എന്‍റെ പ്രിയപ്പെട്ടവള്‍ക്ക് മുന്നില്‍..! എത്ര കേട്ടാലും മതിവരാത്ത അവളുടെ വാക്കുകള്‍ക്ക് മുന്നില്‍..! എത്ര പറഞ്ഞാലും തീരാത്ത അവളുടെ പരിഭവങ്ങള്‍ക്ക് മുന്നില്‍..! നിന്നിലെ നിസ്സഹായതയായിരുന്നു നമ്മളെ ആദ്യമായി അടുപ്പിച്ചത്..! അന്നുമുതല്‍ ഇന്നോളം, ഒരു മഴത്തുള്ളിയുടെ നനവോടെ, എന്‍റെ സ്വപ്നങ്ങളുടെയും, നൊമ്പരങ്ങളുടെയും വഴികളിലെല്ലാം എനിക്കെന്നും കൂട്ടായിരുന്നു നീ..! ഒരു നിഴല്‍ പോലെ..! നിന്‍റെ വാക്കുകളില്‍ മഞ്ഞിന്‍റെ കുളിരുണ്ടായിരുന്നു..! ആശ്വാസത്തിന്‍റെ തലോടലും..! ചിലപ്പോള്‍ അഗ്നിയായും പൊള്ളിച്ചിരുന്നു..! എനിക്ക് ചിന്തകള്‍ പ
Image
എന്റെ സ്വാർത്ഥയായിരുന്നു എന്റെ പ്രണയം, ഞാൻ ചെയ്ത വലിയൊരു തെറ്റും അത് തന്നെ ആയിരുന്നു ..! അവൾ ജനിക്കുന്നതിന് മുൻപ് തന്നെ അവളെ സ്വപ്നം കാണുകയും സ്നേഹിക്കുകയും ചെയ്ത അവളുടെ മാതാപിതാക്കളുടെ പ്രതീക്ഷയാണ് ഞാൻ എന്റെ സ്വാർത്ഥ മൂലം തച്ച് ഉടക്കാൻ ശ്രമിച്ചത്. പ്രണയം എന്ന ശാപത്താൽ ഞാൻ അവളെ തഴുകി കാഴ്ചകൾ മങ്ങിയ അവളുടെ കണ്ണുകൾക്ക് അത് ഒരു അൽഭുതം ആയിരുന്നു ആ നിമിഷം. ഒരുപക്ഷെ അതുകൊണ്ടായിരിക്കാം മറ്റൊന്നും അവൾ ചിന്തിക്കാതെ എന്നെ പ്രണയിച്ചത്. പ്രാണൻ നൽകി വളർത്തിയ മകളെ അവരിൽ നിന്നും ഞാൻ അടർത്ത ി മാറ്റാൻ ശ്രമിച്ചു. അതിനാൽ കാലം എന്ന സത്യവും വിധി എന്ന പടച്ചോൻ  എന്നെ വിരകം എന്ന മാരകമായ ശിക്ഷയ്ക്ക് വിധിച്ചു. ശരിയാണ് ഞാൻ മാത്രമായിരുന്നു തെറ്റുക്കാരൻ അതുകൊണ്ട് തന്നെ എനിക്ക് ആരെയും ഇനി കുറ്റിപ്പെടുത്താനോ ശപിക്കാനോ തൽപ്പരൃം ഇല്ല ..! അവൾ ചെയ്താണ് ശരി, ഇന്ന് ഉപ്പ ടെ യും  ഉമ്മ ടെ യും   മകൾ ആയിയാണ് അവൾ ചിന്തിക്കുന്നത്. ഞാനും ഒരു അർത്ഥത്തിൽ ഭാഗ്യവാനാണ് മാതാപിതാക്കളെ ഇത്രയേറെ സ്നേഹിച്ച ഒരു മകളെ സ്നേഹിക്കാൻ കഴിഞ്ഞതിൽ ... ... ...#87  
Image
സങ്കടങ്ങളും വേദനകളും സഹിക്കാൻ കഴിയാതെ വരുമ്പോൾ അത് പുറംതള്ളാൻ ദൈവം നമുക്ക് നൽകിയ കഴിവായിരുന്നു നമ്മുടെ കണ്ണുനീർ. പക്ഷെ അത് എനിക്ക് അതിലെറെ വേദനയായി മാറി പീന്നീട്. സങ്കടങ്ങളും വേദനകളും കൂടി കൂടി വന്നപ്പോഴും ഒരിക്കൽ പോലും എന്റെ കണ്ണുനീർ തുള്ളികൾ ഞാൻ പുറത്തേക്ക് ഒഴുക്കില്ല. കാരണം അവ പുറത്തേക്ക് ഒഴുക്കിയിരുന്നു വെങ്കിൽ അതിന്റെ ഒഴുക്കിൽപ്പെട്ട് ഒലിച്ച് പോകുന്ന മറ്റൊരു ജീവൻ ഉണ്ടായിരുന്നു എന്റെ കൂടെ. എന്റെ പെണ്ണ് എന്റെ അഫ്‌നി കുട്ടി # 87  ... ... ...
Image
എന്നും സ്നേഹിക്കാനും വിശ്വാസിക്കാനും നല്ലത് ഇരുട്ടിനെ തന്നെ ആയിരുന്നു. കാരണം ഇരുട്ട് ഒന്നും കാണിച്ച് ഇതുവരെ എന്നെ മോഹിപ്പിച്ചിട്ടില്ല നിഴൽ പോലും മറഞ്ഞ നിമിഷം ഉണ്ടായിരുന്നു എന്റെ ജീവിതത്തിൽ. എന്നാൽ തനിച്ചായി എന്ന് തോന്നുന്ന അടുത്ത നിമിഷം കണ്ണുകൾ ഒന്ന് അടച്ചാൽ മതി എനിക്ക് കൂട്ടിനായി ഓടിയെത്തും വിളിക്കാതെ തന്നെ എൻ അരികിൽ ആരും കാണാതെ എന്റെ സങ്കടങ്ങളും സന്തോഷവും എന്നോട് കൂടെ പങ്ക് വെച്ച എന്റെ പ്രിയ സുഹൃത്ത്...!#87  ഇരുട്ട് ... ... ...
Image
ഇത് എൻ്റെ വല്ലിപ്പചെയും വല്ലിമ്മചിയും...... ഇവരുടെ മടിത്തട്ടില്‍ നിന്നും കൈത്തണ്ടില്‍ തൂങ്ങിയാണ് ജീവിതം തുടങ്ങുന്നത് ജീവിതത്തിന്‍റെ ഓരോ ഘട്ടത്തിലും കൈത്താങ്ങായി ഇവർ ഉണ്ടായിരുന്നു . എൻ്റെ ജീവിതത്തിൽ ഏറ്റവും നല്ല നിമിഷങ്ങൾ ഏത് എന്ന് ചോദിച്ചാൽ ഇവരുടെ കൂടെ ജീവിച്ചതാണ് ഒരിക്കലും മറക്കണ് കഴിയില്ല.ആ നിമിഷങ്ങൾ ... .. എന്നെ വളർത്തി വലുതാക്കിയത് ഇവരാണ് .വിട്ടുപിരിഞ്ഞിട്ടും ഓർമ്മകളിൽ എന്നും മായാത്ത തെളിമയോടെ നിൽക്കുന്ന എന്റെ പ്രിയപ്പെട്ട ... വല്ലിപ്പചിയുടെയും വല്ലിമ്മചിയുടെയും ഓർമ്മകൾ പലവട്ടം ശ്രമിച്ചിട്ടും പൂർത്തിയാക്കാനാവാത്ത വരികൾ. വിങ്ങുന്ന നെഞ്ചകത്തോടെ എഴുതാനിരിക്കുമ്പോൾ നിറയുന്ന കണ്ണുകൾ മോണിട്ടറിലെ അക്ഷരങ്ങളെ മറയ്ക്കും....വല്ലിപ്പചിയുടെയും വല്ലിമ്മചിടെയും ഓര്‍മ്മകളുടെ കൊട്ടാരത്തിലെ അമൂല്യമായ നിധി! ജീവിതത്തില്‍ ഒരിക്കലും വീണ്ടെടുക്കാന്‍ കഴിയാത്ത നഷ്ടമായിരിക്കുന്നു ഇവരുടെ വേര്‍പാട്. വല്ലിപ്പചിയുടെയും വല്ലിമ്മചിയുടെയുംസാന്നിധ്യം എനിക്കും എൻ്റെ കുടുബത്തിനും അതിൻ അപ്പുറം നാട്ടുകാർക്കും വലിയ തണലാണെങ്കിലും അതിന്‍റെ അര്‍ത്ഥം എനിക്ക് മനസ്സിലാകുന്നത് അവരുടെ മരണശേഷം മാത്രമായിരുന്നു. അവർ പോയതോടെ
Image
എന്തായിരുന്നു എന്റെ ജീവിതം എന്ന് ചോദിച്ചാൽ എനിക്ക് പറയാൻ അധികമെന്നും ഇല്ല. ഒറ്റ വാക്കിൽ പറയുമ്പോൾ ഇങ്ങനെ പറയാം ഒരു കടലോളം കണ്ണീരും ഒരു ചെറുപൂവോളം പുഞ്ചിരിയുമായിരുന്നു എന്റെ ജീവിതം. പിന്നിട്ട വഴികളിൽ ഞാൻ പഠിക്കാതെപ്പോയ ഒരു പാഠം ഉണ്ടായിരുന്നു പരാജയം എന്ന പാഠം അതായിരുന്നു എന്റെ ഒടുവിലത്തെ പഠനം. എന്റെ പ്രിയസഖിയുടെ വിടവാങ്ങൽ എന്നെ ഒരു ആഴിയുടെ അഗാതലത്തിലേക്ക് പതിക്കുന്നവനെപ്പോലെ ആക്കി. എന്നും ജയത്തെ മാത്രം അറിഞ്ഞ ഞാൻ ഇന്ന് എവിടെയും പരാജിതനാണ് കാരണം അന്നും ഇന്നും ഞാൻ മൽസരിച്ചത് നിനക്കുവേണ്ടിമാത്രമായിരുന്നു. നന്ദി എന്നെ തോൽവിയുടെ സുഖം അറിയാൻ പഠിപ്പിച്ചതിന് ... ... ...
Image
എല്ലാവര്‍ക്കും തിമിരം.. നമ്മള്‍ക്കെല്ലാവര്‍ക്കും തിമിരം മങ്ങിയ കാഴ്ചകള്‍ കണ്ട് മടുത്തു.. കണ്ണടകള്‍ വേണം... കണ്ണടകള്‍ വേണം... മുബഷിർ :- പി .ഒ എടുത്ത ഫോട്ടോസ് ... # സൂപ്പർ   മുരുഗന്‍ കാട്ടാക്കട കണ്ണട എന്ന കവിത ഓർമ്മ വരുന്നു ..
Image
" പാറകള്മായിഒഴുകുന്ന മെലിഞ്ഞ ഒഴുകുന്ന നമ്മുടെ ...... . .. സ്വന്തം സുന്ദരി മൂഴിക്കൽ കടവ്" .................. കണ്ണില്‍ നിന്നും ഇപ്പോഴും മായാതെ നില്‍ക്കുന്ന ഒരു സുന്ദര ദൃശ്യമാണ് പാറകള്‍ക്കിടയിലൂടെ ചിരിച്ചുതകര്‍ത്ത് ഒഴുകുന്ന നമ്മുടെ കടലുണ്ടി പുഴ .ജീവിതത്തിന്റെ ഒരു ഭാഗം , ഒരുപാട് സമയം ,അതിനോടോത്തു തന്നെയായിരുന്നു.. വേനലില്‍ നല്ല സ്വര്‍ണനിറമുള്ള മണല്‍ത്തട്ടും ഇടയിലുടനീളം പാറകള്മായിഒഴുകുന്ന മെലിഞ്ഞ സുന്ദരി.ആറിന് മദ്ധ്യം വരെ പോയി കുളിക്കാന്‍ യാതൊരു പ്രയാസവ ുമില്ല.പാറക്കെട്ടുകളും പുല്‍പ്പടര്‍പ്പുകളും ഇടയിലെല്ലാം ഉണ്ട്. കാല്‍മുട്ട് വരെ മാത്രം നനഞ്ഞു അക്കരെയെത്താം. മഴക്കാലമായാല്‍ ഇരുകരമൂടി തകര്‍ത്ത്‌ ഒഴുകുമ്പോള്‍ വേറൊരു സൌന്ദര്യം. അപ്പോഴും പുല്പടര്‍പ്പും ചെറുചെടികളും ഒഴുക്കിനനുസരിച്ചു തലയുയര്‍ത്തിയും കുനിഞ്ഞും ആടി കളിച്ചു നില്‍ക്കുന്നുണ്ടാവും. മൂഴിക്കൽ കടവ് .... സ്വര്‍ണ്ണമണല്‍ നിറഞ്ഞ തീരം ഇപ്പോഴില്ല.ആകെ ചെളി മൂടി ഒരു വെള്ളക്കെട്ട് പോലെ. ഇപ്പോഴത്തെ കുട്ടികള്‍ക്ക് ആരുടേയും ജീവനെടുക്കുന്ന ഒരു ഭീകരതയായി കടലുണ്ടി പുഴ .പാറകള്‍ തട്ടിയിളക്കാന്‍ കഴിയാത്തതുകൊണ്ട് അതൊക്കെ ഇപ്പോഴും അവിടെയുണ്ട
Image
പ്രകൃതിവരച്ച ചിത്രങ്ങൾ മായ്ക്കാൻ ആർക്കും കഴിഞേക്കാം പക്ഷേ എന്‍റെ ഹൃദയത്തിൽ വരച്ചചിത്രമാണ്‌ നീ അതിനെ മായിക്കാൻ എന്‍റെ മരണത്തിനുമാത്രമേ കഴിയൂ..#87