Posts

രണ്ടു ശരീരത്തിൽ ഒരു മനസ്സ് പാർക്കുന്ന അനിതരമായ അതിശയമാണ് ♥പ്രണയം♥ ഇണകള്‍ക്കിടയില്‍ പ്രണയം പൂക്കട്ടെ.എത്ര തിരക്കിലും അവളോടൊത്ത് സംസാരിച്ചിരുന്നും,യാത്ര ചെയ്തും,സമ്മാനങ്ങൾ നൽകിയും, ‘നീ പറയൂ,കേട്ടിരിക്കാൻ ഞാനുണ്ടെ’ന്ന് മൊഴിഞ്ഞും, തമാശ പറഞ്ഞും നമുക്കീ പ്രണയത്തിന് നിറം കൊടുക്കാം
Image
മരുഭൂമിയിൽ മഴ പെയ്യുമ്പോൾ രാവിലെ  ഓഫീസിലേക്ക് പോകാൻ ഇറങ്ങിയപ്പോൾ ആണ് ശ്രദ്ധിച്ചത്, ആകാശം  കറുത്തിരുണ്ടിരിക്കുന്നു. ഗൾഫിൽ മഴയുടെ  വരവായി എന്ന് തോന്നുന്നു. ഓഫീസിലെത്തിയ ഉടൻ സ്ഥിരം പതിവായ  ഒരു സുലൈമാനി  ഓഫീസ് ബോയി  മേശപ്പുറത്തു  കൊണ്ടുവച്ചു. കട്ടൻ ചായ നല്ലചൂടോടെ  മൊത്തികുടിക്കുമ്പോഴാണ്  റൂമിന്  പുറത്തുനിന്ന്  ഒരു ബഹളം കേട്ടത്. പുറത്തു മഴപെയ്യുന്നു. ആളുകൾ കൂട്ടമായി  മഴകാണുവാൻ  പുറത്തേക്ക്  ഓടുന്ന  ബഹളം  ആണ്  ഞാൻ   കേട്ടത്. മരുഭൂമിയിൽ അങ്ങനെ ആണ്, മഴ എല്ലാവർക്കും  ഒരു  കൗതുകമാണ്. ഞാനും  കൈയ്യിൽ  ചായക്കപ്പുമായി പുറത്തേക്കു പോയി മഴ കണ്ടുനിന്നു. വല്ലാതെ കൗതുകമാണ് മരുഭൂമിയിൽ  മഴ കണ്ടുനിൽക്കാൻ.. അലസമായി  മഴയെ നോക്കിനിന്നപ്പോൾ  അറിയാതെ ചെറുപ്പകാലത്ത്   സ്കൂൾ  വരാന്തയിൽ  മഴനോക്കി നിന്ന പഴയകാലം ഓർമ്മിച്ചു പോയി. മഴ മനസ്സിനെ ഏറെ ദൂരം പുറകിലേക്ക് കൊണ്ടുപോയി ... മഴകാഴ്ച്ചയും, പുതുമഴയുടെ  മണവും തുള്ളികൾ തുരുതുരാ വീഴുന്ന  ശബ്ദവുമൊക്കെ  ഒരു ഗൃഹാതുരത്വമുണർത്തുന്ന  നനുത്ത ശീലായി എന്റെ  മനസ്സിൽ കുളിരേകി. കുട എടുക്കാൻ മറന്നു സ്കൂൾ  വരാന്തയിൽ മഴ കണ്ടു നിൽക്കാൻ  എന്തായിരുന്നു ശേല്. മഴയെ  ശരിക്കും ക
Image
എനിക്ക് ഈ ചിത്രം എൻ്റെ ഏറ്റവും അടുത്ത സുഹൃത്  അയച്ചു തന്നത് ആണ് ഞാൻ ഇ  ചിത്രം എനിക്ക് കിട്ടിയത് മുതൽ  ഞാൻ ഇത് എല്ലാം ദിവസവും നോക്കുമായിരുന്നു  കാരണം  അതിലേക്കു നോക്കുമ്പോൾ കണ്ണിനു എന്തോ ഒരു കുളിർമ്മകിട്ടുന്നത് തോന്നും കാരണം എൻ്റെ ജീവിതത്തിലെ മധുരമാർന്ന  കാലഘട്ടത്തിലേക്കുള്ള  ഒരു എത്തി നോട്ടം കൂടിയാണ് ഞാനും ഇതുപോലെ നിന്നിട്ടുണ്ട്  എൻ്റെ  ആ ഗൃഹാതുരത്വം ഉണർത്തുന്ന എൻ്റെ  ആ കൊച്ചു വീടിനു മുമ്പിൽ ഞാൻ പഠിച്ചിരുന്നത്  ചേരാനെല്ലോർ  ഉണ്ടായിരുന്ന  ഒരു കൊച്ചു സർക്കാർ വിദ്യാലയത്തിൽ ആയിരുന്നു  സ്കൂൾ  വിട്ടു വരുന്ന സമയം നടക്കുന്ന വഴിയിൽ കാണുന്ന സാധങ്ങൾ എല്ലാം ഞാൻ പെറുക്കി എടുക്കുമായിരുന്ന്  ,കീറിയ കടലാസ്സ് തുണ്ടുകൾ, ബട്ടൻസ്  മുത്തുകൾ അങ്ങനെ അങ്ങനെ എല്ലാം എന്നിട്ട് വീട് എത്തുന്നതിനു മുമ്പ് അത് നിക്കറിന്റെ കീശയിൽ നിന്നും എടുത്ത് കളയുമായിരുന്നു കാരണം ഇതൊക്കെ ഉമ്മ കണ്ടാൽ നല്ല തല്ലു തരുമായിരുന്നു . എന്നിട്ട് ഒരു  ശികാരവും വഴിയിൽ കിടക്കുന്നത് എല്ലാം എടുത്ത് കൊണ്ടുവന്നോളും  അവൻ .അതുകൊണ്ടു ഞാൻ അതിനു വഴി ഒരുകാർഉണ്ടായിരുന്നില്ല   ഇതൊക്കെ ഇന്നലെ നടന്ന സംഭവങ്ങൾ പോലെ തോന്നാറുണ്ട് ചിലപ്പോൾ ഒരു പക്ഷേ ഞാൻ ആ
സ്നേഹം സ്നേഹം...അത് നിന്നെ പറഞ്ഞറിയിക്കാനോഎഴുതികാണിക്കാനോ സാധിക്കില്ല...നീ കൂടെയുണ്ടെങ്കില് ഞാനത് ജീവിച്ച്കാണിക്കാം
Image
              മൂന്നാം ക്ലാസ്സിൽ പഠിക്കുകയായിരുന്നു ഷറഫു  , പൊതുവെ അധികം ആരോടും മിണ്ടാത്ത പ്രകൃതം അത് കൊണ്ട് തന്നെ അവനു അധികം കൂട്ടുകാരും ഉണ്ടായിരുന്നില്ല , പഠിത്തത്തിലും കളികളിലും അവൻ ഒരു ശരാശരിക്കാരൻ അതുകൊണ്ട് തന്നെ ടീച്ചർ മാരുടെ ഗുഡ് ബുക്കിൽ അവനു സ്ഥാനം ഇല്ലായിരുന്നു. അത്യാവശ്യം കുസൃതി കയ്യിൽ ഉണ്ടായിരുന്നത് കൊണ്ട് പല ടീച്ചർ മാരുടെയും നോട്ടപുള്ളി ആയിരുന്നു കിരൺ മലയാളം ക്ലാസ്സിൽ ഒരിക്കൽ ജെയ്‌സറി  ടീച്ചർ എല്ലാവരോടും ഉമ്മചിയെ കുറിച്ച് എഴുതാൻ പറഞ്ഞു എല്ലാവരും സ്ലേറ്റിൽ ഉമ്മച്ചിയെ വർണ്ണിച്ച് എഴുതി തുടങ്ങി , ഷറഫു മാത്രം ഒന്നും എഴുതിയില്ല എല്ലാവരും എഴുതി കഴിഞ്ഞപ്പോൾ ടീച്ചർ ഓരോരുത്തരുടെയും എഴുതിയത് വാങ്ങി നോക്കി , ഷറഫുന്റെ അടുത്ത് എത്തിയപ്പോൾ ഒന്നും എഴുതാത്ത സ്ലേറ്റു അവൻ കാണിച്ചു എന്താ ഷറഫു ഒന്നും എഴുതാത്തത് അത് പിന്നെ ടീച്ചർ ഞാൻ.... വാക്കുകൾ കിട്ടാതെ അവൻ വിക്കി സ്വന്തം ഉമ്മചിയെ കുറിച്ചു എഴുതാൻ പോലും നിനക്ക് അറിയില്ലേ നീ എന്തിനാ ഇങ്ങനെ പഠിക്കാൻ ആണെന്ന് പറഞ്ഞു നടക്കുന്നെ ദേഷ്യം കൊണ്ട് ടീച്ചറുടെ ശബ്ദം ഉയർന്നു നിറഞ്ഞ കണ്ണുകളും കുനിഞ്ഞ ശ
Image
അതേ……എനിക്കിപ്പോ അതിൻ്റെ  ഭാഷ മനസ്സിലാക്കാം ആ പൂച്ചയെ കണ്ടാൽ ഞാനെപ്പഴും എറിഞ്ഞോടിക്കുമായിരുന്നു……കാണാൻ ഭംഗിയില്ലാത്ത, തീരേ വൃത്തിയില്ലാത്ത അതിനെ എനിക്കറപ്പായിരുന്നു……… എങ്കിലും എന്റെ ഫ്ലാറ്റിന്റെ പരിസരത്തുതന്നെയാണ് ആ പൂച്ച വിഹരിച്ചതും വളര്ന്നുവന്നതും……ദൂരെനിന്നും എന്റെ നിഴലാട്ടം കണ്ടാൽ മതി, അത് ഓടിയൊളിക്കും…… ഒരാക്സിടന്റിൽ പെട്ടാണ് അതിന്റെ തള്ള ചത്തത്…അതിൽ പിന്നെ ആ മാലിന്യ കൂമ്പാരങ്ങൾക്കിടയിൽ ഭക്ഷണം തിരയുകയും അതിൽ തന്നെ കിടപ്പും വിശ്രമവുമെല്ലാം സ്ഥിരമാക്കുകയും ചെയ്ത് വന്നപ്പോൾ, അതിന്റെ ദേഹത്താകെ ചെളി പറ്റുകയും ചന്തം നഷ്ട്ടപ്പെടുകയും ആണുണ്ടായത്…… ആ മുഷിഞ്ഞ്‌ ജീർണിച്ച ദേഹവും കൊണ്ട് എന്റെ ഫ്ലാറ്റിന്റെ പടികേറി വരാൻ തുടങ്ങിയത് കൊണ്ടാണ് ഞാനതിനെ ദൂരേക്ക്‌ ആട്ടിയോടിക്കാൻ തുടങ്ങിയതെങ്കിൽ പിന്നെ എവിടെ കണ്ടാലും എന്റെ കൈകൾ അതിനെനെതിരേ കല്ലേറ് തുടങ്ങുകയായിരുന്നു…… ഒരു ദിവസം ഞാൻ ഫ്ലാറ്റിലേക്ക് കയറാൻ ഭാവിക്കുമ്പോൾ തൊട്ടുമുന്നിൽ അതാ കിടക്കുന്നു ആ പൂച്ച…!!! സാധാരണ എന്നെ കണ്ടമാത്രയിൽ ഓടിമറയുന്ന പൂച്ചക്ക് ഇന്ന് യാതൊരു കൂസലും ഇല്ലായെന്ന് കണ്ടപ്പോൾ അത്ഭുതപ്പെട്ടു നിന്നുപോയി……തൊട്ടടുത്ത
Image
ലോകത്തിന്റെ മുനമ്പിലേക്ക് , മനസ്സിനിണങ്ങിയവരുമായൊരു സ്വപ്നയാത്ര... യാത്ര വിവരണം എഴുത്ത് : മുസമ്മിൽ.എം.പി (Edge of world)  റിയാദ് സഞ്ചാരി കൂട്ടം ഒന്നിച്ചപ്പോൾ.. EDGE OF WORLD... ലോകത്തിന്റെ മുനമ്പിലേക്ക് , മനസ്സിനിണങ്ങിയവരുമായൊരു സ്വപ്നയാത്ര... ഇങ്ങനെ പ്രകൃതിയുടെ ഒരു പ്രതിഭാസം റിയാദിൽ നിന്ന് അധിക ദൂരമല്ലാതെ ഉള്ളത് അറിയുന്നത്, പക്ഷെ കൃത്യമായ വഴിയോ, പ്രദേശത്തെ പറ്റിയുള്ള ധാരണയോ ഇല്ലാത്തത് കൊണ്ട് അങ്ങനെ ഒരു യാത്ര സ്വപ്നമായി തന്നെ മാറി... അങ്ങനെ കഴിഞ്ഞ വർഷം സഞ്ചാരി റിയാദ് യൂണിറ്റിന്റെ രൂപീകരണ ശേഷം, എഡ്ജ് ഓഫ് വേൾഡ് യാത്ര വീണ്ടും ഒരു ചർച്ചക്ക് തുടക്കമിട്ടു... അപ്പോഴും , ഫോർ വീൽ ഡ്രൈവ് വാഹനമില്ലാത്തതും, കൃത്യമായി ട്രിപ്പ് കോർഡിനെറ്റു ചെയ്യാൻ മുൻപരിചയം ഇല്ലാത്തവരും,യാത്രക്ക് വിലങ്ങു തടിയായി... പിന്നീട് ചൂട് കാലം കഴിയുന്നത് വരെ കാത്തിരുന്നു അടുത്ത ചർച്ചക്ക് ... ഇത്തവണ പക്ഷെ വ്യക്തമായ ധാരണയോടെയുള്ള ഒരുക്കം തന്നെ ആയിരുന്നു നടത്തിയത്, ട്രിപ്പ് ഓർഗനൈസ് ചെയ്യാൻ Rajesh മുന്നോട്ട് വന്നതും , അതിനു വേണ്ടി ഒരാഴ്ച മുന്നേ അവിടെ ചെന്ന് പ്ലാനും,ലൊക്കേഷൻ മാപ്പിൽ സേവ് ചെയ്തു ഒരു മാസ്റ്