Posts

Showing posts from August, 2016
പ്രവാസത്തിന് മുമ്പുള്ള പൂതിയായിരുന്നു പ്രവാസത്തിന് മുമ്പുള്ള പൂതിയായിരുന്നു ഈത്തപ്പനയുടെ നാട്ടിലെത്തിയാൽ ഇഷ്ടം പോലെ പറിച്ചു തിന്നണം. ഇപ്പോ മനസ്സിലെ മോഹം മറ്റൊന്നാണ്  നാട്ടിൽ പോയി ഉമ്മചിയുടെ കൈകൊണ്ട് ഉണ്ടാക്കുന്ന ഭക്ഷണംകഴിക്കാനും.....മോഹം... അനുഭവിക്കാൻ അവസരം കിട്ടിയാൽ അലിഞ്ഞു തീരും സ്വപ്നങ്ങളുടെ മാധുര്യം.അതോടെ കിനാവിന്റെ ചിറകുകൾ മറ്റൊരു ദിശയിലേക്ക് പറന്നു തുടങ്ങും.ജോലി, വിവാഹം, വീട് വാഹനം എന്നിവ പോലെ..... സ്വർണ്ണത്തിന്റെ പർവ്വതം സ്വന്തമാക്കിയാലും മനുഷ്യൻ മറ്റൊരു മലതേടി യാത്രയാകും മണ്ണിന് മാത്രമേ ആദം സന്തതികളുടെ വയറുനിറക്കാനാവൂ (തിരുനബി സ)#87. ...സ്നേഹപൂര്‍വം:-മുസമ്മിൽ എം പി
Image
മരണം എന്നു കേള്‍ക്കുമ്പോള്‍ മനസ്സിലെവിടെയോ വിങ്ങല്‍. പ്രിയമുളളതെന്തോ നഷ്ടമായതിന്‍റെ ഓര്‍മ്മകള്‍.... പണ്ടെന്നോ ഉതിര്‍ന്നു വറ്റിയ കണ്ണുനീര്‍ത്തുളളികള്‍ പുനര്‍ജനിക്കും പോലെ.. ഉളളിലൊതുക്കേണ്ടി വന്ന നൂറു നൂറു സങ്കടങ്ങള്‍ അണപൊട്ടിയൊഴുകുന്ന പോലെ... എന്‍റെ പ്രിയപ്പെട്ട കൂട്ടുകാരി... ഞാനിപ്പോഴും നിന്നെ ഓര്‍ക്കുന്നു. മഞ്ഞുതുളളികള്‍ നിറഞ്ഞ പ്രഭാതത്തിന്‍റെ അവ്യക്തതയിലൂടെ വിഷാദം നിറഞ്ഞ ചിരിയുമായി നടന്നു വരുന്ന നിന്നെ, ആ ചിരിക്കുളളില്‍ നിറഞ്ഞു നിന്ന സങ്കടം, എല്ലാം ഞാനറിയുന്നുണ്ടായിരുന്നു. എന്നിട്ടും എന്തേ നീയെന്നെ അറിയാതെ പോയി.. നിനക്കു കൂട്ടായി എന്തു സങ്കടത്തിലും നിനക്കു താങ്ങായ് ഞാനുണ്ടാവും എന്നു ഞാന്‍ പറഞ്ഞതല്ലേ... കരഞ്ഞുകൊണ്ട് നീയെന്‍റെ കൈകളില്‍ മുറുകെ പിടിച്ചത്.. എല്ലാം ഇന്നും ഞാനോര്‍ക്കുന്നുണ്ട് കണ്ണീരിന്‍റെ നനവോടെ. എന്‍റെ വാക്കുകള്‍ക്കര്‍ഥം നല്‍കാന്‍ നിനക്കെന്തേ കഴിയാതെ പോയി. നിന്‍റെ സങ്കടം ഞാനറിയാതെ പോയി എന്നു നീ കരുതിയോ. ഇന്നും മങ്ങിയ സായം സന്ധ്യ കാണുമ്പോള്‍... ആളൊഴിഞ്ഞ വഴിത്താര കാണുമ്പോള്‍.. നിന്നെ ഞാന്‍ ഓര്‍ത്തു പോകാറുണ്ട്. നിന്‍റെ നഷ്ടം എന്നെ കരയിക്കാറുണ്ട്.. കരയുവാന്‍ കഴിയാത്ത നിശബ്
Image
#87 മു എഫ് , ചിലപ്പോള്‍ അങ്ങനെയാണ് അത്. ...ചിലര്‍ നമ്മുടെ ജീവിതത്തിലേക്ക് എവിടെ നിന്ന്, ...എപ്പോള്‍ എന്നറിയാതെ കടന്നു വരുന്നു. അതില്‍ ആരൊക്കെയോ ...ഒരു മാത്ര നിന്ന് കടന്നു പോകുന്നു ഹൃദയത്തില്‍ ഒരു കൈയ്യൊപ്പിട്ട ശേഷം. ...നാം ഒരിക്കലും ഒരേ പോലെ ആവുന്നില്ല. ...ചില കഥകള്‍ പോലെ വ്യക്തമായ തുടക്കമോ, ഒടുക്കമോ ഇല്ലാതെ. ...അടുത്തത് എന്ത് എന്ന് അറിയാനാവാതെ. ...ജീവിതം പലപ്പോഴും ഒരു തിരിച്ചറിവാണ്. ...ഒരു നിമിഷത്തെ ഏറ്റവും മനോഹരമാക്കുന്നതും അതു തന്നെ. ...ചില സൌഹൃദങ്ങള്‍ ദൂരമോ, നിറമോ, ...ഒന്നും അറിയാതെ സമാന്തരങ്ങളില്‍, സമാനതകളില്‍ ഒത്തു ചേരുന്നു. ...അന്യോന്യം നിശബ്ദമായി സംസാരിക്കുന്നു... "ദൂരെയാണെങ്കിലും നീ ഇന്നും എന്റെ ഓര്‍മകളില്‍ തെളിഞ്ഞു നില്‍ക്കുന്നു .... നിന്റെ സൌഹൃദം എനിക്ക്‌ വളരെ വിലപ്പെട്ടതാണു .... ഓര്‍മയില്‍ ഇന്നും നിറഞ്ഞു നില്‍ക്കുന്ന ആ സൌഹൃദത്തിനു മുന്‍പില്‍ .... #87 മു എഫ് , സമര്‍പ്പിക്കുന്നു ഹൃദയപൂര്‍വം:-മുസമ്മിൽ. എം പി
Image
തിരികെ പറക്കാന്‍ നാളുകളെണ്ണി കാത്തിരിക്കുന്നോന്‍ ഒരു പാവം പ്രവാസി ..ജീവിതത്തിന്‍റെ തിളയ്ക്കുന്ന യൌവനത്തില്‍ പൊരിയുന്ന മരുഭൂമിയില്‍ ഉപജീവനത്തിനായി എത്തിപെട്ടവന്‍ ..രാത്രി വൈകുവോളം നാടിനെയും വീടിനെയും ഓര്‍ത്തു കണ്ണിരു ഒഴുക്കിയവന്‍,വീടില്‍നിന്നു വരുന്ന ഫോണ്‍ കാള്‍ ഓര്‍ത്തു 6 മണി ആകാന്‍ അക്ഷമയോടെ നോക്കി ഇരിക്കുന്നവന്‍ ,ഓരോ വെള്ളി ആഴ്ചയും വരുവാന്‍ ദിവസങ്ങള്‍ എണ്ണി കാത്തിരിക്കുന്നവന്‍,വെള്ളി ആഴ്ച രാത്രിയില്‍ എന്തെന്ന് അറിയാത്ത വിഷമത്തില്‍ ഉറങ്ങുന്നവന്‍ ,പറന്നു ഉയരുന്ന വിമാനത്തെ നെടുവീര്‍പോടെ നോക്കി നില്‍ക്കുന്നവന്‍ ,4 മണിക്ക് ഉമ്മിടെ കൈയ്യിലെ ചായും പലഹാരവും കഴിക്കാന്‍ കൊതിയോടെ നോക്കി ഇരിക്കുന്നോന്‍ ,മഴയില്‍ നനയാനും ,പുലരിയുടെ കുളിരില്‍ പുതച്ചുറങ്ങാന്‍ കൊതിക്കുന്നവന്‍ . സൊറ പറഞ്ഞിരിക്കാന്‍ , നീന്തിക്കളിക്കാന്‍ ,തോര്‍ത്തിട്ടു മീന്‍ പിടിക്കാന്‍ ,രാത്രി തട്ട് കടയിലെ ദോശ കഴിക്കാന്‍  നിലാവത്ത് അവളേം കൊണ്ട് പുഴ വക്കത്ത്  സൊറ പറഞ്ഞിരിക്കാന്‍ ,മഴയത് കുളിക്കാന്‍,പനി പിടിച്ചു കിടക്കാന്‍ ,സുബ്ഹിക്ക്  പള്ളി പോകുവാൻ  ...അങ്ങിനെ അങ്ങിനെ...അങ്ങനെ ഒത്തിരി ഒത്തിരി കാരണങ്ങള്‍ കൊണ്ട് തിരികെ പറക്കാന്‍ നാ
Image
" പുഴ - അവൾ മനോഹരിയാണ് " കുണുങ്ങി കുണുങ്ങി അനർഗ നിർഗളമായി അറബിക്കടലിനോട് കിന്നാരം ചൊല്ലുവാൻ ഒഴുകിയെത്തുന്ന നമ്മുടെ സ്വന്തം "കടലുണ്ടിപ്പുഴ".....അതിൽ ഒരു കുഞ്ഞി പൂഴും ഉണ്ട് നമ്മുടെ "കീരനല്ലൂർപുഴയും"പടിഞ്ഞാറി ന്റെ രണ്ടു സുന്ദരികൾ.....!!!അത് രണ്ടയിമാറുന്നത് നമ്മുടെ പാലത്തിങ്ങൾ നിന്നാണ് ........!! മനസ്സില്‍ വിങ്ങുന്ന സങ്കടങ്ങളെ ഈ പുഴയില്‍ കൊണ്ടുപോയി ഒഴുക്കിയ നാളുകള്‍ ഓര്‍ത്തുപോകുന ്നു. പടിഞ്ഞാറില്‍ വര്‍ണ്ണം വരക്കുന്ന സന്ധ്യാസൂര്യന്റെ നെഞ്ചിലേക്ക് ഇളം കാറ്റിനൊപ്പം തീരത്തെ ദളമര്‍മരങ്ങളുമായി എന്റെ കടലുണ്ടപ്പുഴ ഒഴുകുമ്പോള്‍ ചിലപ്പോള്‍ എന്റെ കണ്ണീര്‍ തുള്ളികളുമുണ്ടായിരുന്നു അതില്‍. ആ ശാന്തമായ തീരം മനസ്സിന്റെ വ്യണങ്ങളില്‍ തണുപ്പുള്ള ലേപനങ്ങള്‍ പുരട്ടിതന്നു. നോവുകളില്‍ നനവ് നിറച്ചു. തോളോട് തോള്‍ ചേര്‍ന്ന സൗഹൃദങ്ങള്‍ക്ക് ഒരുപാട് മധുരം തന്നു.........ഇന്ന് അത് ഇല്ലാതാക്കുകയാണ് . ജൈവ വൈവിധ്യം കൊണ്ടും അനവധി ജല-ജീവജാലങ്ങളുടെ ആവാസ കേന്ദ്രവുമായ നമ്മുടെ പുഴ...തീരം.....!!!!!!! "കടലിന്റെ സ്വത്തുക്കൾ നമ്മളും" ...."നമ്മുടെ സ്വത്തുക്കൾ കടലും" എടുത്തപ്പോൾ,
Image
he fools look upon the world and see only pleasure. The lost look upon the world and see only pain. The wise look upon the world and see their work cut out for them......" me explain to manager my company new profile design.. #mashallah ...  
Image
✨                                             എന്റെ വെല്ലിമ്മചിയും വല്ല്യുപ്പചി യും പെരുന്നാള്‍ എന്ന് പറയുമ്പോള്‍ എന്റെ മനസ്സില്‍ ആദ്യം ഓടി എത്തുന്ന മുഖം എന്റെ വെല്ലിമ്മചിയുടെയും വല്ല്യുപ്പചിയുടെതാണ് പെരുന്നാളും മറ്റു ആഘോഷങ്ങളും വരുന്നു എന്ന്, ദിവസങ്ങള്‍ക്കും ആഴ്ചകള്‍ക്കും മുമ്പേ ഞങ്ങളെ അറിയിച്ചിരുന്നത് . വെല്ലിമ്മചിയും വല്ല്യുപ്പചിയും അയിരുന്നു. ഒരുക്കങ്ങളായിരുന്നു. നിസ്സാര കാര്യങ്ങള്‍ക്ക് പിണങ്ങുകയും വാശി പിടിക്കുകയും ചെയ്യുന്ന ഒരു കൊച്ചു കുട്ടിയെ പോലെയായിരുന്നു എന്റെ വെല്ലിമ് മചിയും വല്ല്യുപ്പചിയും.... പ്രായം കൂടിയവര്‍ എപ്പോഴും വീടിന്റെ ഒരൈശ്വര്യമാണ്. അവരില്ലാതാകുമ്പോഴെ അവരുടെ മഹത്വം നമ്മള്‍ മനസ്സിലാക്കുകയുള്ളോ. പിന്നിട്ട വഴികള്‍, മുറിഞ്ഞു പോയ സൌഹൃദങ്ങള്‍, ബന്ധങ്ങള്‍ എല്ലാം എല്ലാം മനസിലേക്ക് തള്ളി കയറി വരുന്നു..കൂടെ ഉണ്ടാകുമെന്ന് പറഞ്ഞവരും കൂടെ ഉണ്ടാകുമെന്ന് കരുതിയവരും ആരും തന്നെ കൂടെ ഇല്ല ..നഷ്ടങ്ങള്‍ ..നഷ്ട ബോധം ഉണ്ടാക്കുന്ന വേദനകള്‍ ..റബ്ബേ ഞങ്ങളെയും ഞങ്ങളില്‍ നിന്നും പിരിഞ്ഞുപോയ ഞങ്ങളുടെ പോന്നു വല്ല്യുപ്പയെയും പോന്നു വല്ലിമ്മചിയുംപ്പയെയും ഞങ്ങളുടെ കു‌ടെ സ്വര്
Image
കിനാവിന്‍റെ താഴ്വരയിലൊരു തൂവല്‍കൊട്ടാരം കെട്ടി ചിറകുവിരിച്ചങ്ങിരുന്നു രാവേറുവോളം ഞാന്‍..
Image
നമ്മുടെ സ്വന്തം..."പമ്പോസിന്ന് " നമ്മുടെ സ്വന്തം..."പമ്പോസിന്ന് ".പണ്ട് കുട്ടി ആയിരുന്ന കാത്ത് പമ്പോസിന്ന് ബള്ളം(വെള്ളം ) അടിച്ചാൽ ഒരു പാട്ട് പാട്ടുപാടുമായിരുന്നു .. ബള്ളം(വെള്ളം ) അടിക്കുന്നു ഉണ്ടല്ലോ ........... ബള്ളം(വെള്ളം ) അടിക്കുന്നു ഉണ്ടല്ലോ ..........അത് കഴിഞ്ഞാൽ പിന്നെ ഉമ്മമാർക്ക് ഉള്ള ..താന്  ''എടി പമ്പോസിന്ന് (പമ്പ് ഹൗസ് ) ബള്ളം(വെള്ളം ) ഇപ്പോ തുറന്ന് വിടും  ഇജ്ജ് തിരുമ്പാനുള്ള (അലക്കാനുള്ള ) തുണി ഓക്കെ ബക്കറ്റിലാക്കീക്ക്ണാ.....?'' പള്ളിപടി പമ്പ് ഹൗസില്‍ നിന്ന് കനാലീലൂടെ ഒഴുകിവരുന്ന വെള്ളവും ക ാത്ത് നിന്നിരുന്ന കാലം കഴിഞ്ഞത് ഈ അടുത്ത കാലം ഉമ്മയും മകളും അയല്‍വാസികളും കനാലിന്‍റെ അരിക് പിടിച്ച് കുപ്പായം വെള്ളത്തില്‍ മുക്കി കരിങ്കല്ലിന്‍റെ മുകളില്‍ സോണി സോപ്പ് ഉരക്കുന്ന താളത്തില്‍ സൊറപറഞ്ഞിരുന്ന കഴ്ച്ച മറഞ്ഞു സൊറകള്‍ക്ക് സംഗീതം നല്‍കാന്‍ നെല്‍ നാമ്പുകളെ തഴുകി തലോടി എത്തുന്ന പടിഞ്ഞാറന്‍ കാറ്റ് ഫേസ്ബുക്കും വാട്സപ്പും കാമറയുമില്ലാത്ത കാലത്ത് സൗഹാര്‍ദ്ധ കൂട്ടായ്മയുടെ ഇടമായിരുന്നു കനാലുകള്‍ വെള്ളമില്ലാത്ത സമയം കനാലിന്‍റെ അപ്പുറവും ഇപ്പുറ
Image
....പുഴ പറയാതിരിക്കുന്നത്..... നിങ്ങള്‍ പകുത്തെടുത്ത മണ്ണിന്‍റെ മാറിലൂടെ   താഴേയ്ക്കൊഴുകുമ്പോള്‍ നെഞ്ചു പിടയുന്നുണ്ട്   ഇങ്ങനെ ഒഴുകിയൊഴുകി,   പല മരങ്ങളെയും കടപുഴക്കി,   ആര്‍ത്തുല്ലസിച്ചു നടക്കുമ്പോഴും,   തിരിച്ചു വരാന്‍ കഴിയില്ലല്ലോ   എന്ന ചിന്ത വല്ലാതെ അലട്ടുന്നു...... മരണം എന്ന പ്രപഞ്ച സത്യത്തെ   എനിക്ക് ഭയമാണ്.....   പുതിയ വഴികള്‍ തേടി   അലയാന്‍ ശ്രമിക്കുമ്പോഴും,   ഇടയ്ക്കെവിടെയോ കണ്ടുമുട്ടിയ   പരല്‍ മീനുകളോടൊപ്പം സല്ലപിക്കുമ്പോഴും,   ആ സത്യത്തെ എങ്ങിനെ ഒഴിവാക്കാം   എന്നാണ് ചിന്തിക്കുന്നത്.....  സ്നേഹപൂർവ്വം:- മുസമ്മിൽ.എംപി #87
Image
മരണം…. മരണത്തെ കാണാത്തവരുണ്ടോ.??? കണ്ട മരണത്തെക്കുറിച്ചു പറഞ്ഞവരുണ്ടൊ.?? മരണം..തുടക്കമാണോ.?? അതോ ഒടുക്കമോ.?? തുടക്കത്തിനും ഒടുക്കത്തിനും ഇടയിലുള്ളഒരു മുടി നാരിഴ ദൂരത്തിലെ മോക്ഷമോ.?? പ്രണയം മരണമാണത്രെ , “പ്രണയം ഒരാളുടെ മരണവും, മറ്റൊരാളുടെ ജനനവുമാവുന്നു” ഇന്നു നീ കണ്ടതും, കേട്ടതും, എല്ലാം..ഇന്നു മരിക്കുന്നു.. നാളെ പുത്തന്‍ കാഴ്ചകള്‍, പുത്തന്‍ കേള്‍വ്വികള്‍. മരണം ഓരോ നിമിഷത്തിലുമുണ്ട്. നിമിഷങ്ങള്‍ മരിച്ച് മിനിട്ടുകളുംമിനിട്ടുകള്‍ മരിച്ച് മണിക്കൂറുകളും പിറവിയെടുക്കുന്നു. മറവിയും ക്ഷണികമായ മരണമാണു… ഓര്‍മ്മകളുടെ , മരണം…........ #87 മുസമ്മിൽ. എം പി
Image
എൻ്റെ കിനാവുകള്‍ സ്വപ്നങ്ങൾ... നിറമുള്ള കിനാവുകളുടെ ചിറകിലേറി ഒരപ്പൂപ്പൻതാടി പോലെ പറന്നുയരണം ... മനസ്സു തീർക്കുന്ന ചില്ലുകൊട്ടാരങ്ങൾ തകരാതിരിക്കട്ടെ... ഇന്നലെകളിലെ വസന്തങ്ങളിലൂടെ, ഇന്നത്തെ വർത്തമാനങ്ങളിലൂടെ, ഞാൻ നാളെയെക്കുറിച്ചുള്ള എന്റെ കിനാവുകൾ നെയ്യുന്നു... കടലുണ്ടി പ്പുഴ   എന്നാ മൊഞ്ചത്തിപ്പുഴയുടെ തീരത്തെ, ഒരു കൊച്ചു കണ്ണാടി വീട്ടിലിരുന്നു ഞാൻ കണ്ട കിനാവുകളെ ഒരുപാടൊരുപാട് പ്രതീക്ഷയോടെ ഞാൻ പങ്കുവെക്കുന്നു... ഇനി നമുക്കൊരായിരം കിനാവുകൾ ചേർന്നു കാണാം... ഇനിയും കാണാത്ത കാഴ്ചകൾ തേടി - ഇനിയും മരിക്കാത്ത ഓർമ്മകൾ തേടി - ഞാനുമെൻ കിനാപക്ഷിയും - ഇനിയുമീ യാത്ര തുടരട്ടെയിങ്ങനെ… ഇനിയും നിലയ്ക്കാത്ത കിനാവും കുറുമ്പുമായ്‌ ഇനിയുമീ യാത്ര തുടരട്ടെയിങ്ങനെ..... സ്നേഹപൂര്‍വം :- മുസമ്മിൽ.എം. പി#87
Image
ഇന്ന് എന്റെ ജന്മദിനം സാധാരണയായി ജന്മദിനം , പുതുവര്‍ഷം, മുതലായവയൊന്നും ഞാന്‍ ആഘോഷിക്കാറില്ല.   ഇവയുടെ സമയമടുക്കുമ്പോള്‍ എനിക്ക് മറ്റുള്ളവരെപ്പോലെ സന്തോഷമല്ല; സങ്കടമാണ് തോന്നുന്നത്! എന്റെ നല്ല പ്രായത്തില്‍ നിന്ന് ഒരു കൊല്ലം കൂടി കൊഴിഞ്ഞു പോയല്ലോ,   അനിവാര്യമായ അന്ത്യത്തിലേക്ക് അകലം കുറയുന്നല്ലോ എന്ന ചിന്ത.... ആരവങ്ങളില്ല ആഘോഷങ്ങളില്ല. പുതു യുഗത്തിന്‍ ആവേശപ്പതപ്പില്‍ കാല്‍ തെന്നി വീണൊരു പാവം പ്രവാസി ഞാന്‍. യാന്ത്രികമായ ചര്യകളും പകലന്തിയോളമുള്ള സംഘര്‍ഷങ്ങളും നിറഞ്ഞ വന്യമായ ജീവിത പാതയില്‍ എങ്ങോ വിസ്മരിക്കപ്പെട്ടു പോകുമായിരുന്ന ഒരു ദിനം. നേരിട്ടും സോഷ്യല്‍ മീഡിയകളിലൂടെയും SMS കളിലൂടെയും സ്നേഹവും പ്രണയവും ആഹ്ലാദവും നിറഞ്ഞ സന്ദേശങ്ങളിലൂടെ ജന്മദിനം എന്നെ ഓര്‍മിപ്പിച്ച,   ആശംസകള്‍ അര്‍പ്പിച്ച എല്ലാ പ്രിയപെട്ടവര്‍ക്കും നന്ദി!   വര്‍ണ റിബ്ബനുകള്‍ ചുറ്റിയ സമ്മാനപ്പൊതികളും ആശംസാ കാര്‍ഡുകളും മെഴുകുതിരികളുടെ എരിഞ്ഞു നില്‍പ്പുമൊന്നും ജീവിതത്തില്‍ ഇതു വരെ സംഭവിച്ചിട്ടേയില്ല. അതു കൊണ്ട് അതൊന്നും ആത്മാവിന്റെ ഭാഗമായി തീര്‍ന്നിട്ടില്ല. . ഞാൻ കരഞ്ഞപ്പോൾ ആദ്യമായും അവസാനമായും എ