ഓർമകളേ..
ഓർമകളേ ഇനിയുമെന്നെ കരയിപ്പിക്കാതിരിക്കുക....
കൈവിട്ടുപോയ ഓരോ
നിമിഷങളിലും നീ ചിരിച്ചപ്പോൾ
ചേർത്തു പിടിച്ചത് 
എന്നെ മാത്രം ഉറ്റുനോക്കിയ
സ്വപ്നങളാണ്......

മുരടിച്ച മനസ്സിനെ ഇനിയും
നോവിക്കാതിരിക്കുക...
ഓർമകളാൽ തീർത്ത 
നീർച്ചാലുകളിൽ ഇന്നും
ഒഴുകുന്നത് നഷ്ടസ്വപനങളാണ്..

തിരിഞുനോക്കുമ്പോൾ
തുറിച്ചു നോക്കുന്ന
ഓർമകളേ......
ഇനിയുമെന്നെ
കരയിപ്പിക്കല്ലേ.....

നടന്നടുക്കുമ്പോൾ
വാരിപ്പുണരുന്ന
സ്വപനങളേ...
ഇനിയുമെന്നെ
കൊതിപ്പിക്കല്ലേ......

Comments

Popular posts from this blog