Posts

Showing posts from November, 2017
Image
പറയാതെ  വന്ന വിരുന്നു കാരി... # പ്രവാസത്തിന്റെ  ഏകാന്തതയിൽ ..റൂമിന്റെ ജനലരികിൽ നിന്നു വിദൂരതയിലേക്ക് നോക്കി കാണുന്നതായിരുന്നു എന്റെ ലോകം . ജനൽ ചില്ലുകളിൽ തട്ടി സ്വർണ്ണവർണ്ണം വിതറി തിരിച്ചു പോകാനൊരുങ്ങുന്ന ഇളം വെയിലിനെ മുറിയിലേക്ക് ആനയിക്കാൻ ഞാൻ തടസ്സമായി നിൽക്കുന്ന ജനൽ പാളികളെ തള്ളി മാറ്റാനൊരുങ്ങിയപ്പോൾ ആ ജനൽ ഭിത്തിയിലെ ഇത്തിരി പോന്ന ഭൂമികയ്യേറി അവിടെ കുടിൽ കെട്ടി താമസം തുടങ്ങിയിരിക്കുന്നു ഒരു കൊച്ചു സുന്ദരി... പ്രാവ് ...എന്റെ പെട്ടെന്നുള്ള കടന്നാക്രമണം അതിന്റെ മേൽ വി ലാസം ഇല്ലാതാക്കുമോ എന്നു പേടിച്ചാണോ എന്നറിയില്ല അത് എന്റെ കണ് വെട്ടത്ത് നിന്നും പറന്നകന്നു.. കടലാസു തുണ്ടുകൾക്കൊണ്ടും ഇത്തിരി നാരുകൾക്കൊണ്ടും അലങ്കരിച്ചിരിക്കുന്ന ആ കൂട്ടിൽ മനോഹരമായ മുട്ടകൾ .എനിക്കു എന്തെന്നില്ലാത്ത് സങ്കടംതോന്നി തന്റെ കുഞ്ഞുങ്ങൾക്കായി നോമ്പും നോറ്റ് കാത്തിരിക്കുന്ന ആ ഉമ്മയെ ആട്ടിയോടിച്ചതെന്തിനെന്നു എന്റെ മനസ്സ് എന്നോട് വീണ്ടും വീണ്ടും ചോദിച്ചു‌കൊണ്ടേയിരുന്നു..ഇനി അതു തിരിച്ചു വന്നില്ലെങ്കിൽ അതിന്റെ കുട്ടികൾ ചാപിള്ളായാകുമോ എന്ന ചിന്തയിൽ ജനൽ അടച്ചു പതിവു ശീലങ്ങളിൽ മുഴുകി ..ഇത്തിരി കഴിഞ്ഞു ഞാൻ ജനൽ വ
മനുഷ്യൻ മനുഷ്യൻ അത്യാഗ്രഹിയാണ് മതിവരാത്ത മനസും  പേറിയവൻ അലയുകയാണ് . പോകുന്ന വഴിയിലെ തടസങ്ങളൊന്നും അവൻ ഗൗനിക്കാതെ ലക്ഷ്യത്തിലെത്താൻ അവന്റെ മനസ് വെപ്രാളപെടുന്നു . ലക്ഷ്യം നന്മയോ തിന്മയോ ഒരുപാട് ദൂരം സഞ്ചരിച്ചവൻ എത്തിചെരുന്നതെവിടെയാണ് . ചിലപ്പോൾ പ്രതീക്ഷകൾക്കപുറത്തായിരിക്കും. കോമാളി കോലങ്ങളുടെക കപടനാടകം -ഈ ജീവിതം എഴുത്ത്:- മുസമ്മിൽ.എംപി 
ജീവിതം ഒരിക്കലും ഒരു സ്വപ്നലോകത്ത്  ജീവിക്കാൻ ഞാനിഷ്ട്ടപെടുന്നില്ല. യാഥാർത്ഥ്യങ്ങളെ ഉൾക്കൊള്ളാൻ പരമാവധി ശ്രമിക്കാറുണ്ട് .                              പിന്നെ യാഥാർത്ഥ്യമകാത്ത  എന്തൊക്കെയോ നേരം പോക്കിന് സ്വപ്നമായികാണാത്തവരുണ്ടോ? നടക്കില്ലെന്നറിഞ്ഞിട്ടും അത്തരം കാര്യങ്ങളെകുറിച്ച്  ചിന്തിക്കുന്നവരും സങ്കല്പ്പികുന്നവരും ധാരാളമുണ്ട് . മനുഷ്യൻ സാങ്കല്പിക സ്വപ്നങ്ങളെ നെയ്തുകൂട്ടുമ്പോ മറന്നുപോകുന്ന യാഥാർത്ഥ്യങ്ങളെ തിരിച്ചു പിടിക്കാനാവില്ല . സമയം ആർക്കുവേണ്ടിയും കാത്തുനിൽക്കില്ല.          സങ്കല്പങ്ങൾ അവനാശ്വാസമാണ്. പെയ്തൊഴിഞ്ഞ മാനംപോലെ എന്റെ മനസ്സെപ്പോഴവുന്നു . അതില്ല , സംഭവബഹുലമാണ് മനസ് . നിയന്ത്രണാധിതമാവുന്നത് പലപ്പോഴും . തന്റെ മനസ് കൈപിടിയിൽ മനസിനെ ഒതുക്കിനിർത്തൻ കഴിയുന്നവർ ചുരുക്കം . ക്ഷമ , ദയ , അനുകമ്പ , സ്നേഹം  എല്ലാം നന്മ്മ മാത്രം ... എഴുത്ത് :- മുസമ്മിൽ.എം.പി 
നഷ്ട്ടം മനസ്സില്‍ ഒരാളോട് ഇഷ്ടം തോനുന്നത് അത് തെറ്റ് എന്ന് പറയാന്‍ പറ്റില്ല അതില്‍ ആത്മാര്‍ഥത ഉണ്ടെങ്കില്‍,പക്ഷെ ആ പ്രണയം പരസ്പരം അറിയാതെ പോകുനത് തെറ്റാണു കാരണം..........പ്രണയത്തില്‍ സ്വാര്‍ത്ഥത ഉണ്ടായിരുന്നിരിക്കാം ............പ്രണയം വിശാലം ആണ്, അത് സന്കുചിതമാക്കുമ്പോള്‍ അതില്‍ പിഴവ് സംഭവികുകയും ചിലപ്പോള്‍ പ്രണയിനികള്‍ അറിയാതെ പോകുകയും ചെയ്യുന്നു എഴുത്ത്:- മുസമ്മിൽ.എംപി
Image
പുണ്യ  മദീനയിൽ എന്റെ ഉമ്മയുടെയും ഉപ്പയുടെയും കൂടെ... #പുണ്യ മദീനയോട് വിടപറയാന്‍ സമയമായി. രണ്ടു ദിവസം നീണ്ടു നിന്ന സുദീര്‍ഘമായ മടക്ക യാത്രക്ക് സജ്ജമാകുമ്പോള്‍ തങ്ങള്‍ എന്ത് ആഗ്രഹിച്ചു ഇവിടം ലക്ഷ്യമാക്കി പുറപ്പെട്ടുവോ അതു നേടിയ ഭാവം മായിരുന്നു എന്റെ മാതാപിതാക്കളുടെ മുഖങ്ങളിലും കാണാമായിരുന്നു. ആത്മ സംതൃപ്തിയുടെ, ഭക്തി ചൈതന്യത്തിന്റെ, ആഗ്രഹ സഫലീകരണത്തിന്റെ സംതൃപ്ത ഭാവം. പുണ്യ മദീനയോട് പുണ്യ റസൂലിന്റെ വെളിച്ചം വീശിയ ഭൂമിയായ പുണ്യ മദീനയെ ഒന്നുകൂടി പുല്‍കാന്‍ അവസരം നല്‍കിയ അല്ലാഹുവിനെ സ്തുതിച്ചു കൊണ്ട് അവനോടു നന്ദി ചൊല്ലിക്കൊണ്ട് ..അവനില്‍ എല്ലാം ഭരമേല്‍പ്പിച്ചു യാത്ര തിരിക്കുമ്പോള്‍.. മനസ്സിന് വല്ലാത്തൊരു ശാന്തത കൈ വന്നത് പോലെ .......ഇപ്പോള്‍; അനുഭവിച്ചുകൊണ്ടിരിക്കുന്ന ഈ അനുഭൂതിയും ആത്മ വിശുദ്ധിയും അല്പ്പമെന്കിലും ജീവിതത്തില്‍ നിലനിര്‍ത്താന്‍ കഴിഞ്ഞിരുന്നെങ്കില്‍.....!! ദൂരെ മദീനാ മുനവ്വറയുടെ മിനാരങ്ങള്‍ കണ്ടുതുടങ്ങി അല്‍ഹംദുലില്ല നീ മക്കയിലും മദീനയിലും എന്നെ എത്തിച്ചിരിക്കുന്നു. ഉമ്മയുടെ കണ്ണുകൾ നിറയാൻ തുടങ്ങി .. ഈ യാത്രയുടെ ഗൈഡ് ഞാനും എന്റെ ഇക്കയും മാണ് ഞങ്ങളുടെ കൈവിന്റെ
Image
‌ മക്കയിലെ തെരുവുകളിലൂടെ"എൻ്റെ ഉമ്മയും ഉപ്പയും" ഉംറ കഴിഞ്ഞു ഇന്നലെ ഉമ്മയെയും ഉപ്പയെയും കുട്ടി ഞാനും എന്റെ ഇക്കയും കൂടി മക്കയിലെ തെരുവോരങ്ങളിലൂടെ നടക്കുവാൻ തീരുമാനിച്ചു നടക്കുന്ന ഇടവേളകളിൽ ഉമ്മചിക്ക് ഒരുപാട് ചോത്യങ്ങൾ. ? ഈ നാടിനെ കുറിച്ച് ഇവിടുത്തെ ജനങ്ങളെ കുറിച് കാലാവസ്ഥയെ കുറിച് അങ്ങനെ ഒരുപാട് .... ഞാനും ഇക്കയും കൈവിന്റെ പരമാവധി പറഞ്ഞു കൊടുത്തു. ഇത് ഏലാം കേട്ട് ഉമ്മച്ചി ഒരു കാര്യം പറഞ്ഞു തന്നു . "ഉമ്മച്ചിക്ക് ഒരു കാര്യം മനസിലായി ഈ രാജ്യത്ത് ദിവസങ്ങൾ ചിലവഴിക്കാൻ സന്തോഷമാണ് പക്ഷേ വർഷങ്ങൾ ചിലവഴിക്കാൻ വളരെ കഷ്ടമാണ് ..." മക്കയിൽ ഞാനും കൂടെയുണ്ടായിരുന്നപ്പോൾ മക്കയിലെ തെരുവുകളിലൂടെ ഉമ്മയെയും ഉപ്പയെയും കൈപിടിച്ച് ചുറ്റി കാണിപ്പിച്ചു. കുബ്ബൂസും മജ്‌ബൂസും മുതൽ തൊഴിലെടുക്കുന്നവരുടെ വാസസ്ഥലങ്ങൾ വരേ കാണിച്ചുകൊടുത്തു അപ്പോഴെല്ലാം ഉമ്മച്ചി എന്റെ കൈകൾ ഒന്നുകൂടെ ഇറുകെപിടിക്കുന്നുണ്ടായിരുന്നു എന്തോ ഒരു ഭീതിപോലെ ഉമ്മച്ചിക്ക് അനുഭവപെട്ടത് കൊണ്ട് ആവാം ഓരോ ആളുകളെ കാണുമ്പോഴും ഇവരെല്ലാം ഏതു രാജ്യക്കാരാണ് എന്ന് ചോദിക്കും ബംഗാളിയും പാകിസ്താനിയ