Posts

Showing posts from February, 2017
Image
( പ്രവാസി സൗഹൃദങ്ങൾക്ക് സമർപ്പിക്കുന്നു ) കുടുംബമെന്ന ചെറുകാടിൽ വളർന്ന ചെറിയൊരു വൃക്ഷതൈ ആയിരുന്നു മകൻ.... സ്നേഹവും ലാളനയും വേണ്ടുവോളമെങ്കിലും പട്ടിണി മതിവരുന്നതിലും അപ്പുറമായിരുന്നതിനാൽ അമ്മ മകനെ   മരുഭൂമിയിലേയ്ക്ക് ഒരു പച്ചപ്പിനായ് പറിച്ചുനട്ടു. ഒറ്റപ്പെടലും ഉലയിൽ ഉരുകുന്ന അസഹനീയമായ ചൂടിലും രക്തം കട്ടപിടിക്കുന്ന തണുപ്പിലും മനകരുത്ത് കൊണ്ട് ചത്ത് ചത്ത് വളർന്നു ആ വൃക്ഷം..... മുന്നിൽ അമ്മ എന്ന ദൈവത്തിന്റ്റെ ദൈന്യമുഖവും കൂടപ്പിറപ്പിന്റ്റെ ഒട്ടിയ വയറും സ്വന്തം കഷ്ടപ്പാടുകൾ കൂർത്തമുനയുള്ള കുന്തംപോലെ കുത്തിനോവിച്ചിട്ടും ... അങ്ങ് അകലെ തന്റ്റെ ചോരയുടെയും വിയർപ്പിന്റ്റെയും മണത്തിൽ പൊതിഞ്ഞ നോട്ടുകൾ ചിരിക്കുന്ന മുഖങ്ങളെയും വിശപ്പടക്കിയ വയറുകളുടെ സംതൃപ്തിയ്ക്ക് കാരണമാകുന്നല്ലോ എന്ന് ഓർക്കുമ്പോൾ ഓരോ പ്രവാസിക്കും കണ്ണ് നിറക്കുന്ന സന്തോഷമാണ് നൽകുന്നത് എന്നത് തന്നെയാണ് ഏത് കഷ്ടപ്പാടിലും അവനെ പിടിച്ച് ഉലയ്ക്കാത്തത്...... അവധിയെടുത്ത് കുടുംബമെന്ന സ്വർഗ്ഗത്തിലേയ്ക്ക് ഓടി എത്തുന്നതും അതുകൊണ്ട് തന്നെ. സ്വയം ജീവിക്കാനും ജീവിതം ആസ്വദിക്കാനും മറന്ന് ആ വൃക്ഷം മറ്റ് വൃക്ഷങ്ങൾക്ക് വെള്ളവും വള
Image
ഓരോ എഴുത്തുകാർക്കും പടച്ചവൻ അയൂസ്സ് നീട്ടി കൊടുക്കട്ടെ...     കഥകളും ക വിതകളും ഇഷ്ടമാണ്.  അതുകൊണ്ട് തന്നെയാകും എഴുത്തുകാരോട് ആരാധന തോന്നുന്നത്.... ഇങ്ങിനെ അക്ഷരങ്ങളെ സുന്ദരമായി അടക്കി ഒതുക്കി കുറച്ചു നുണകൾ ഭാവനയോടെ എഴുതി വായിക്കാൻ തരുന്ന... ഓരോ എഴുത്തുകാർക്കും പടച്ചവൻ അയൂസ്സ് നീട്ടി കൊടുക്കട്ടെ... കഥയും കഥാപാത്രങ്ങളും ഇനിയും ജനിക്കട്ടെ.. എനിക്ക് എഴുതാൻ അറിയില്ല എങ്കിലും വായിക്കുന്നുണ്ട്... എത്രയോ കഴിവ് ഉള്ളവരാണ് എനിക്ക് ചുറ്റിലും... അക്ഷരങ്ങളെ കളി കൂട്ടുകാരാക്കി യാത്ര തുടരുക...... ആശംസകൾ നേരുന്നു.. നേരിന്റെ നന്മയുടെ ഓരോ എഴുത്തുകാർക്കും. ഇവിടെ ഇങ്ങിനെ മാലയിൽ കോർത്ത മുത്ത് പോലെ അവരെ കോർത്ത് കെട്ടി മുഖപുസ്തകത്തിൽ ചരിത്രമായി മാറികൊണ്ടിരിക്കുന്ന "എന്റെ തൂലിക" ഈ ഗ്രൂപ്പിനോടും അതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന നല്ല മനസ്സുകളോടും കടപ്പാട്... വായിക്കാൻ ഉള്ള അവസരം വന്ന് ചേർന്നത് നിങ്ങളുടെ പരിശ്രമം കൊണ്ടാണ്..... നന്ദി                                  എഴുത്ത് :- മുസമ്മിൽ,എം പി 
Image
ചെറുപ്പത്തില്‍ ഉറങ്ങി എണീറ്റാല്‍ ആദ്യം കാണുന്നത് എൻ്റെ  " വല്ല്യമ്മച്ചി"  നിസ്കാരപ്പയില്‍ ഇരിക്കുന്നത് ആണ്, "എൻ്റെ  പ്രിയപ്പെട്ട " വല്ല്യമ്മച്ചി"  ഈ ലോകം വിട്ടു പോയിട്ട് ഇന്നേക്ക് ഒരു വർഷം" للهم اغفر له وارحمه وادخله الجنة مع الابرار....امين         #വേര്‍പ്പെട്ടു പോകുന്ന ആത്മാക്കള്‍ക്കറിയില്ലല്ലോ, അവരുടെ വേര്‍പ്പിരിയാത്ത ഓര്‍മ്മകളില്‍ നീറിപ്പിടഞ്ഞുകൊണ്ടിരിക്കുന ്ന അവരെ ഉള്ളു നിറഞ്ഞു സ്നേഹിക്കുന്നവരുടെ വേദന.  ജീവിത ചക്രത്തില്‍ മരണമെന്ന  പ്രക്രിയ അനിവാര്യമായ ഒന്നാണെന്നതു അറിയാതെയല്ല , പക്ഷേ, ഏറെ പ്രിയപ്പെട്ടചിലര്‍ വേര്‍പ്പിരിഞ്ഞുപോവുമ്പോള്‍  അവര്‍ ബാക്കിവെച്ചു പോകുന്ന ശൂന്യത മനസ്സിനെ വല്ലാതെ ഉലക്കുന്നതാണ്, "എനിക്ക് നഷ്ടപെട്ടത്  രണ്ടു തണലുകളാണ് . "പ്രിയപ്പെട്ട "വല്ലിപ്പചെയും വല്ലിമ്മചിയും" നിങ്ങളെ ഓര്‍ത്ത ഈ നിമിഷത്തിലും ഇടനെഞ്ചിലൊരു വിങ്ങല്‍ അനുഭവപ്പെടുന്നുണ്ട്, തൊണ്ടക്കുഴിയിലിരുന്ന് സങ്കടം കുറുകുന്നുണ്ട്..  ഇറ്റുവീഴാനായി കണ്‍കോണിലൊരു നീര്‍ത്തുള്ളി നീറിപ്പൊടിയുന്നുണ്ട്. എൻ്റെ "വല്ലിപ്പചിടെയും വല്ലിമ്മചിടെയും"
Image
ചിന്ത  ഒരുപാട് ചിന്തിക്കുന്ന വ്യക്തികളെക്കാൾ എന്നെ ഒരുപാട് ചിന്തിപ്പിക്കുന്ന വ്യക്തികളുമായി അടുക്കാനാണ് ഞാൻ ശ്രമിക്കാറുള്ളത്. മറ്റൊരാൾ ചിന്തിച്ചു കൂട്ടിയ കാര്യങ്ങൾ അപ്പടി വിശ്വസിക്കുകയും അത് അതേ പടി പ്രാവർത്തികമാക്കാൻ ശ്രമിക്കുകയും ചെയ്യുന്നതിന്റെ കാൽ ഭാഗം ഊര്ജ്ജം കൊണ്ട് അയാൾ ചിന്തിച്ച അത്ര തന്നെയോ അല്ലെങ്കിൽ അതിനേക്കാൾ കൂടുതലോ നമുക്ക് ചിന്തിക്കാവുന്നതാണ്. ആരും അതിനു ശ്രമിക്കുന്നില്ല എന്ന് മാത്രം.  
Image
# പട്ടം ഉയരങ്ങള്‍ കീഴടക്കി പട്ടം പറന്നപ്പോളവന്‍ കരുതി , കുഞ്ഞുവിരലുകളുടെ ബന്ധനത്തില്‍ നിന്നും  മോചനം കൊടുക്കാമെന്ന് ! അല്പം വ്യസനത്തോടെയെങ്കിലും  നീലവിഹായസ്സില്‍ ചിറകുകുഴയാതെ  പറക്കാനനുഗ്രഹിച്ചു യാത്രയാക്കി ! അന്ന് വൈകുന്നേരം പറമ്പിന്‍റെ  വടക്കേമൂലയിലെ മാവിന്‍കൊമ്പില്‍  തന്‍റെ പട്ടം മരവിച്ചു തൂങ്ങിയാടുന്നത് കണ്ടു ! മഴവില്ല് വിടര്‍ത്തി വന്നൊരു മഴപ്പെണ്ണ്  ചതിച്ചുപോയതില്‍ മനംനൊന്ത് !!
Image
# യാത്ര   വിവരണം # എഴുത്ത്   : മുസമ്മിൽ.എം.പി (Edge of world) റിയാദ് സഞ്ചാരി കൂട്ടം ഒന്നിച്ചപ്പോൾ... " # ലോകത്തിൻ്റെ  മുനമ്പിൽ " മുഖത്ത് എപ്പോഴും ഒരു ചെറു പുഞ്ചിരിയും; മനസ്സില് സ്നേഹവും, കാരുണ്യവും നിറച്ച്...ചിത്രശലഭങ്ങളെ പോലെ പാറി നടന്ന്... ദേശാടനകിളികളെ പോലെ സ്തല കാലങള്‍ താണ്ടി... ഗ്രീഷ്മവും വസന്തവും കടന്ന്...അനുഭവങള്‍ തൊട്ടറിഞ്ഞ്... ജീവിതത്തിനായി പരക്കം പായുമ്പോള്..... എവിടെയോ ജനിച്ച്, എവിടെയോ ജീവിച്ച്, എവിടെയോ വളരുന്ന നമ്മളെ " # കാലപ്രവാഹം   # അല്ലങ്ക്കിൽ # സഞ്ചാരി   # റിയാദ്   # യൂണിറ്റ്  നമ്മളെ...സുഹൃത്തുക്കളായി ഒന്നിപ്പിച്ചു". എന്നു തീരുമെന്നറിയാത്ത ഈ ജീവിതയാത്രയുടെ അവസാനം വരെ നമുക്ക് സുഹൃത്തുക്കളായി തുടരാം....  # സഞ്ചാരിലെ  കുട്ടുകാരെ കാലവും, ദൂരവും, ജീവിതസാഹചര്യങ്ങളും നമ്മളെ വേ൪പെടുത്താ൯ ശ്രമിക്കുമ്പോളും അതിനെയെല്ലാം അതിജീവിച്ച് നമ്മുടെ സൗഹൃദം മായാതെ മങ്ങാതെ എന്നും തേജസ്സോടെ നിലനില്ക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. "മരങ്ങളില്ലാത്തകാട്ടില്‍" "വെള്ളമില്ലാത്ത പുഴയില്‍" "മരുഭൂമിയെ ചങ്ങാതിയാക്കിയാല്‍ അതിൻ്റെ ചിറകില്‍ സഞ്ചരിക്കാ
Image
എൻ്റെ കുത്തികുറിപ്പ്#87 ഭാഗം:- 08     ഉള്ളിൽ വേദനയുടെ നോവുന്നുണ്ടെങ്കിലും. അതെല്ലാം അക്ഷരങ്ങളുടെ പൊൻ മുത്തുകൾ. കൊണ്ട് പൊതിയാൻ നിനക്ക്  കഴിയുന്നുണ്ട്. എനിക്ക് ചുറ്റും ഒരു അക്ഷര വലയം തീർത്തു.                                                                                    തുടരും. ഇന്ശാല്ലാഹ് ...
Image
ഓർമകളേ.. ഓർമകളേ ഇനിയുമെന്നെ കരയിപ്പിക്കാതിരിക്കുക.... കൈവിട്ടുപോയ ഓരോ നിമിഷങളിലും നീ ചിരിച്ചപ്പോൾ ചേർത്തു പിടിച്ചത്  എന്നെ മാത്രം ഉറ്റുനോക്കിയ സ്വപ്നങളാണ്...... മുരടിച്ച മനസ്സിനെ ഇനിയും നോവിക്കാതിരിക്കുക... ഓർമകളാൽ തീർത്ത  നീർച്ചാലുകളിൽ ഇന്നും ഒഴുകുന്നത് നഷ്ടസ്വപനങളാണ്.. തിരിഞുനോക്കുമ്പോൾ തുറിച്ചു നോക്കുന്ന ഓർമകളേ...... ഇനിയുമെന്നെ കരയിപ്പിക്കല്ലേ..... നടന്നടുക്കുമ്പോൾ വാരിപ്പുണരുന്ന സ്വപനങളേ... ഇനിയുമെന്നെ കൊതിപ്പിക്കല്ലേ......
Image
എൻ്റെ അഹമദ് സാഹിബ് ഇനി ഇല്ല ... രാഷ്ട്രീയത്തിൽ നേതാക്കളുണ്ടാകുക സ്വാഭാവികമാണ്. പക്ഷെ മഹാന്മാരായ നേതാക്കളുണ്ടാകുക അപൂർവങ്ങളിൽ അപൂർവമാണ്. അതെ.. മഹാനായ നേതാവായിരുന്നു നമ്മുടെ ഇ. അഹമദ് സാഹിബ്. 2004 ഒന്നാം# UPA സർക്കാരിൽ മുസ്‌ലീം ലീഗിന് പങ്കാളിത്തം കിട്ടിയത് ഘടകക്ഷി എന്നനിലക്ക് ലീഗിന്റെ രാഷ്ട്രീയ അംഗീകാരത്തിനാണെങ്കിലുംകൂടി അതിന് അർഹതയുണ്ടായത് ഇ. അഹമദ് സാഹിബ് എന്ന നേതാവിന്റെ ദേശീയതലത്തിലുള്ള സ്വീകാര്യതയുടെ നേട്ടവുംകൂടിയാണ്. വിദേശകാര്യ സഹമന്ത്രിയായി അധികാരം ഏറ്റെടുത്തതിനു ശേഷം അറബ് രാജ്യങ്ങളുമായി പ്രത്യേകിച്ച് ഗൾഫ് രാജ്യങ്ങളുമായി ഇന്ത്യയുടെ ബന്ധം ഏറ്റവും ശ്രദ്ധേയമാക്കിയതും അദ്ദേഹത്തിന് അറബ് ഭരണാധികാരികളുമായുള്ള വ്യക്തിപരമായ ബന്ധങ്ങൾകൊണ്ടുംകൂടിയാണ്. അള്ളാഹു അദ്ദേഹത്തിന് സ്വർഗം നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ ഫാസിസം എന്നത് രാജ്യത്തെ ഏതെല്ലാം രൂപത്തിൽ വിഴുങ്ങുന്നു എന്നതിന്റെ അവസാനത്തെ ഉദാഹരമാണ് 27വർഷം mp യും അതിൽ പത്ത് വർഷം മന്ത്രിയുമായ ഒരു നേതാവിന്റെ മരണം വരെ മറച്ചുവെച്ചുകൊണ്ടുള്ള നാടകീയ രംഗങ്ങൾ ആശുപത്രിയിൽ ഉണ്ടായത്. പക്ഷെ അവിടെയും ജനാധിപത്യത