മൂന്നാം ക്ലാസ്സിൽ പഠിക്കുകയായിരുന്നു ഷറഫു  ,



പൊതുവെ അധികം ആരോടും മിണ്ടാത്ത പ്രകൃതം അത് കൊണ്ട് തന്നെ അവനു അധികം കൂട്ടുകാരും ഉണ്ടായിരുന്നില്ല ,

പഠിത്തത്തിലും കളികളിലും അവൻ ഒരു ശരാശരിക്കാരൻ

അതുകൊണ്ട് തന്നെ ടീച്ചർ മാരുടെ ഗുഡ് ബുക്കിൽ അവനു സ്ഥാനം ഇല്ലായിരുന്നു.

അത്യാവശ്യം കുസൃതി കയ്യിൽ ഉണ്ടായിരുന്നത് കൊണ്ട് പല ടീച്ചർ മാരുടെയും നോട്ടപുള്ളി ആയിരുന്നു കിരൺ

മലയാളം ക്ലാസ്സിൽ ഒരിക്കൽ ജെയ്‌സറി  ടീച്ചർ എല്ലാവരോടും ഉമ്മചിയെ കുറിച്ച് എഴുതാൻ പറഞ്ഞു

എല്ലാവരും സ്ലേറ്റിൽ ഉമ്മച്ചിയെ വർണ്ണിച്ച് എഴുതി തുടങ്ങി ,
ഷറഫു മാത്രം ഒന്നും എഴുതിയില്ല

എല്ലാവരും എഴുതി കഴിഞ്ഞപ്പോൾ ടീച്ചർ ഓരോരുത്തരുടെയും എഴുതിയത് വാങ്ങി നോക്കി ,

ഷറഫുന്റെ അടുത്ത് എത്തിയപ്പോൾ ഒന്നും എഴുതാത്ത സ്ലേറ്റു അവൻ കാണിച്ചു

എന്താ ഷറഫു ഒന്നും എഴുതാത്തത്

അത് പിന്നെ ടീച്ചർ ഞാൻ....

വാക്കുകൾ കിട്ടാതെ അവൻ വിക്കി

സ്വന്തം ഉമ്മചിയെ കുറിച്ചു എഴുതാൻ പോലും നിനക്ക് അറിയില്ലേ നീ എന്തിനാ ഇങ്ങനെ പഠിക്കാൻ ആണെന്ന് പറഞ്ഞു നടക്കുന്നെ

ദേഷ്യം കൊണ്ട് ടീച്ചറുടെ ശബ്ദം ഉയർന്നു നിറഞ്ഞ കണ്ണുകളും കുനിഞ്ഞ ശിരസുമായി ഒന്നും മിണ്ടാതെ അവൻ നിന്നു

സ്വന്തം ഉമ്മചി  നിനക്ക് എന്തോകെ ചെയ്തു തരും എന്ന് പോലും നിനക്ക് അറിയില്ലേ

ഇല്ല എന്ന് അവൻ തലയാട്ടി

അത് ടീച്ചറിനെ കളിയാക്കുന്ന പോലെ അവർക്ക് തോന്നി

നീ അത്രക്കായോ കൈ നീട്ടു

നീട്ടിയ കയ്യിൽ ചൂരൽ പല പ്രാവശ്യം ആഞ്ഞു പതിച്ചു
വെളുത്ത ചെറിയ കയ്യിൽ ചൂരൽ ചുവന്ന പാടുകൾ തീർത്തു

ഇതു കണ്ടു ക്ലാസ്സിലെ മറ്റു കുട്ടികൾ എല്ലാം ചിരിക്കാൻ തുടങ്ങി

അവരുടെ പരിഹാസങ്ങൾക്കു മുൻപിൽ അവന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകി

എല്ലാ കുട്ടികളും എത്ര മനോഹരമായാണ് എഴുതി ഇരിക്കുന്നത് നീ മാത്രം ഒന്നും എഴുതാതെ മണ്ടനെ പോലെ ഇരിക്കുന്നോ

നാളെ നീ ഉമ്മചിയെ വിളിച്ചു കൊണ്ട് വന്നിട്ട് കയറിയാൽ മതി പോയി ക്ലാസിനു വെളിയിൽ നിൽക്കു,

അത് കൂടി കേട്ടപ്പോൾ അവൻ വാവിട്ടു കരഞ്ഞു

വീണ്ടും ടീച്ചറുടെയും കുട്ടികളുടെയും പരിഹാസ ചിരികൾ അവനു ചുറ്റും ഉയർന്ന് പൊങ്ങി

ക്ലാസിനു വെളിയിലേക്ക് പോകുന്ന വഴി അവൻ പോക്കറ്റിൽ നിന്നും ഒരു ചെറിയ കടലാസിൽ പൊതിഞ്ഞ എന്തോ ഒന്ന് ടീച്ചറുടെ നേരെ നീട്ടി

ആദ്യം അവർ വാങ്ങാൻ തയ്യാറായില്ല പക്ഷെ അവൻ നിർബന്ധിച്ചപ്പോൾ ടീച്ചർ അത് വാങ്ങി തുറന്നു നോക്കി

അതിൽ ഒരു സ്ത്രീയുടെ പഴയ ഒരു ഫോട്ടോ

ഇതാരാണ്

ഇതാണ് എന്റെ ഉമ്മച്ചി

ഞാൻ എന്റെഉമ്മച്ചിയെ കണ്ടിട്ടില്ല

ദൈവത്തിനു ഒരുപാടു ഇഷ്ടമുള്ളവരെ ദൈവം വേഗം വിളിക്കും എന്ന് വല്ലിമ്മ പറഞ്ഞു ദൈവത്തിനു എന്റെ ഉമ്മച്ചിയെ ഒരുപാടു ഇഷ്ടമായി കാണും അതുകൊണ്ടു ഞാൻ ജനിച്ചപ്പോൾ തന്നെ ഉമ്മചിയെ ദൈവം വിളിച്ചു
അതുകൊണ്ട് തന്നെ എനിക്ക് എന്റെ ഉമ്മചിയെ കുറിച്ച് ഒന്നും അറിയില്ല ,

വല്ലിമ്മ ആണ് എനിക്ക് എല്ലാം ചെയ്തു തരുന്നത് പിന്നെ ഞാൻ എങനെ 
ഉമ്മചിയെ കുറിച്ച് എഴുതും

അതുകൊണ്ടാണ് ഞാൻ ഒന്നും എഴുതാതിരുന്നത് ടീച്ചർ എന്നോട് ക്ഷമിക്കണം

നിറഞ്ഞ മിഴികൾ തുടച്ചു അവൻ പതുക്കെ ക്ലാസിനു വെളിയിലേക്ക് നടന്നു

എന്ത് പറയണം എന്നറിയാതെ തരിച്ചു നിന്ന ടീച്ചർ അവനെ ചേർത്ത് പിടിച്ചു നെറ്റിയിലും കവിളിലും ഉമ്മകൾ കൊടുത്തു കൊണ്ട് പറഞ്ഞു നിനക്ക് ഉമ്മയുണ്ട്‌ ഞാൻ ആണ് നിന്റെ ഉമ്മ .

കരച്ചിലടക്കാൻ പാട് പെട്ട് കൊണ്ട് ടീച്ചർ വിതുമ്പി

വിറയ്ക്കുന്ന ചുണ്ടുകളോടെ അവൻ വിളിച്ചു ഉമ്മച്ച .....

ക്ലാസ്സു മുഴുവൻ നിശബ്ദമായി

ഒരു മകനെ എന്ന പോലെ അവനെയും ചേർത്ത് പിടിച്ചു ടീച്ചർ ക്ലാസ്സ്‌ റൂമിന് വെളിയിലേക്ക് നടന്നു

പുറത്തു അവന്റെ നൊമ്പരങ്ങൾ കഴുകി കളയാൻ എന്ന പോലെ മഴ തകർത്തു പെയ്യുനുണ്ടായിരുന്നു ......

Comments

Popular posts from this blog