ജീവിതത്തില്‍ പ്രണയിക്കാത്തവര്‍ ആരും തന്നെ ഉണ്ടാകില്ല!!
ജീവിതത്തില്‍ പ്രണയിക്കാത്തവര്‍ ആരും തന്നെ ഉണ്ടാകില്ല അതില്‍ നഷ്ടപെടലിന്റെ കയപ്പുനീര്‍ കുടിച്ചവര്‍ ആയിരിക്കും ഭൂരിഭാഗവും , പ്രണയിച്ചു വിവാഹം കഴിച്ചു ജീവിതം മധുരമാക്കി തീര്‍ത്തവര്‍ വളരെ ചുരുക്കം ചിലര്‍ മാത്രം . പ്രണയം എവ്ടെയാണ് നഷ്ടപ്പെട്ടു പോകുന്നത് എപ്പോളാണ് നശിച്ചു പോകുന്നത് ?ചിലപോൾ നമ്മുടെ വീട്ടുകാർ അവൻ്റെ സമ്മതികില്ല .ചിലപ്പോൾ അവളുടെ വീട്ടുകാർ സമ്മതികില്ല.ഇങ്ങനൊക്കെയാണ് പ്രണയം ..എന്നാണ് എൻ്റെ ഒരു ഇത് ....
ആത്മാര്‍ത്ഥ പ്രണയത്തിന്റെ വിരഹ വേദന അത് വളരെ കഠിനമാണ് പറഞ്ഞു വേറെ ഒരാളെ മനസിലാക്കാന്‍ പറ്റില്ല , ജീവനെത്തന്നെ വെറുത്തു പോവുന്ന നിമിഷങ്ങളായിരിക്കും അത് , നമ്മള്‍ ആര്‍ക്കു വേണ്ടിയാണോ ഇത്രയും നാള്‍ ജീവിച്ചത് അവര്‍ നമ്മളെ വിട്ടു പോകുമ്പോള്‍ പിന്നെ എന്തിനാണ് ഒരു ജീവിതം;;; ?? ഞാൻ നിങ്ങളുടെ മുമ്പിൽ ഒരു 8 എട്ട് ന്റെയും ...7 ഏഴ് ന്റെയും
ഒരു ചെറിയ കഥ പറയാം,,,, ഒരാള്‍ ഒരു പെണ്‍കുട്ടിയെ സ്നേഹിച്ചു അവന്‍ മാത്രമല്ല പരസ്പരം അവര്‍ രണ്ടുപേരും ജീവന് തുല്യം സ്നേഹത്തിലയിരുന്നു ! ഒരു നിമിഷം പോലും മിണ്ടാതിരിക്കാന്‍ , പിരിഞ്ഞിരിക്കാന്‍ പറ്റില്ല ആദ്യം ഒരു തമാശക്കായിരുന്നു തുടക്കം പിന്നെ അടുത്തു ഒരു പാട് പിരിയാന്‍ പറ്റാത്ത അത്രയും അടുത്തു , ചില ഇണക്കങ്ങളും പിണക്കങ്ങളും , 7 അവന്‍ ചെറിയ ചെറിയ സ്വപ്‌നങ്ങള്‍ നെയ്യാന്‍ തുടങ്ങി , ജീവിതത്തിനെ പറ്റി ചിന്തിക്കാന്‍ തുടങ്ങി , എല്ലാം എന്റെയാണ് എന്ന് കരുതി അവളുടെ ആഗ്രഹങ്ങളും , ഇഷ്ടവും , ഇഷ്ടമിലയ്മയും എല്ലാം മനസിലാക്കാന്‍ തുടങ്ങി , അവന്‍ അവളോട്‌ പറയുമായിരുന്നു എപ്പോളും നിന്റെ അത്രയും ഈ ലോകത്ത് വേറെ ആര്‍ക്കും ആരെയും സ്നേഹിക്കാന്‍ കഴിയില്ല എന്ന്. , അതൊരു ഭംഗി വാക്കല്ലയിരുന്നു , അവള്‍ ഒരു ചെറു പുഞ്ചിരിയോടെ എല്ലാം കേള്‍ക്കും ,,, ആ പുഞ്ചിരി അവന്റെ ഹൃദയത്തില്‍ ഇപ്പോളും മായാതെ നില്‍ക്കുന്നു , സ്നേഹം കൂടുംതോറും പിണക്കങ്ങളും കൂടാന്‍ തുടങ്ങി , പക്ഷെ അതിലും ഒരു സുഖം ഉണ്ടായിരുന്നു , പിണങ്ങിയിരിക്കുന്ന നിമിഷമാണ് എത്രമാത്രം വലുതാണ് അവള്‍ അവന്റെ ജീവിതത്തില്‍ എന്ന് ചിന്തിക്കുക , അങ്ങനെ ഇരികബോളാണ് അവളുടെ
ആ കൊച്ചു പ്രണയം മുന്‍പോട്ടു പോകുന്നതിനിടയി ആണ് വില്ലനായി എല്ലാ പ്രണയ കഥാപാത്രത്തിലും പോലെ തന്നെ ആങ്ങള വന്നു , രണ്ട്പെരെയും പിന്തിരിപ്പിക്കാന്‍ ഒരുപാടു ശ്രമിച്ചു കുറച്ചൊന്നു അകന്നപോലെ ആയി , പിന്നെയും അടുത്തു ഒരിക്കലും പിരിയാന്‍ ആകാത്തവിധം ,,,,,,,, എപ്പോളനെന്നറിയില്ല അവളുടെ മനസു വേര്പിരിയനിലെ കുറിച്ച് ആലോചിക്കാന്‍ തുടങ്ങി അവനോടു ഇടയ്ക്കിടയ്ക്ക് പറയുമായിരുന്നു നമ്മള്‍ പിരിയേണ്ടി വരും നമ്മള്‍ക്കൊരിക്കലും ഒരുമിച്ചു ജീവിക്കാന്‍ പറ്റില്ല എന്നൊക്കെ ,, പക്ഷെ ഒരിക്കലും പിരിഞ്ഞിരിക്കാന്‍ പറ്റില്ല എന്നുരുപ്പുള്ളത് കൊണ്ട് അവന്‍ അറിഞ്ഞിട്ടും അറിയാതെ പോലെ നടിച്ചു , അവനെ സംഭ്ന്തിചിടത്തോളം അവള്‍ പിരിഞ്ഞു ഒരു ജീവിതം ചിന്തിക്കാന്‍ പറ്റില്ലായിരുന്നു ,,, അവള്‍ അവനുമായി പിരിയാന്‍ തുടങ്ങി , അകലാന്‍ ശ്രമിക്കാന്‍ തുടങ്ങി , പിന്തിരിപ്പിക്കാന്‍ അവന്‍ ഒരുപാടു ശ്രമിച്ചു പക്ഷെ എല്ലാം മനസില്‍ ഉറപിച്ചയിരുന്നു അവള്‍ , മാതാപിതാക്കളെയും കുടുംബക്കാരെയും വെറുപ്പിച്ചു അവള്‍ക്കൊരു ജീവിതം വേണ്ട എന്ന് തീര്‍ത്തു പറഞ്ഞു ,,, അന്ങ്ങനെ അവസാനം ആ പ്രണയം വാടി,,, പക്ഷെ ആ വാടിയ പൂ അവന്‍ അവന്റെ മനസിന്റെ താളില്‍ സൂക്ഷിച്ചു വച്ചു,,,,, ആ നഷ്ട പ്രണയത്തിന്റെ വേദനയും നെഞ്ചില്‍ അമര്തിപിടിച്ച് .. എപ്പോളും കൊതിച്ചിരുന്നു അവളുടെ ഒരു സംസാരം ഒന്ന് കേള്ല്കാന്‍ , ആ പുഞ്ചിരി , ആ സന്തോഷം , ആ കോപം എല്ലാം അവനു നഷ്ടമായി ,,,,, നഷ്ടത്തിന്റെ വേദന മാറ്റ്ന്‍ അവനു പ്യ്ന്കിളി പ്രണയത്തിലെ നായകനെപോലെ കട്ടന്‍ അവൻ നോക്കിയല്ല . അവൻ അത് മനസ്സിൽ ഇട്ട് വെച്ചു കരയുന്ന മനസുമായി ചിരിക്കുന്ന മുഖമാണ് അവൻ നോക്കിയത് ...ദൈവത്തോട് അവൻ കരഞ്ഞു പ്രാത്ഥിച്ചു.പക്ഷെ ഒരിക്കലും മറക്കാൻ പറ്റുന്നില്ല.
നിനക്കായ്‌ കുറിച്ച- പ്രണയത്തിണ്റ്റെ അവസാനവരികള്‍ വായിക്കപെടാതെ പോയി, പ്രണയം അനശ്വരമായി... ! ഞാന്‍ എന്തായിരുന്നു- എന്നറിയാതെപോയി, നീ എനിക്കന്യയായി, വിരഹം യാദാര്‍ഥ്യമായി... ! നീ എന്തായിരുന്നു- ഉത്തരം കിട്ടാത്തതെങ്കിലും അന്വേഷിച്ചലഞ്ഞു- അവസാനമില്ലതെ... ! നമുക്കായ്യൊരിക്കലും- ഒന്നുമില്ലതെപോയീ, എങ്കിലുമിരവിണ്റ്റെ മാറില് ‍ഇണചേരുവാനത്‌ വിലങ്ങായിരുന്നില്ല... ! പ്രണയത്തിണ്റ്റെ മധുരമായതുനീയ്യെടുത്തു, 'കിനിയ്യുന്ന' കന്ന്യകാത്വം "അവസാനവാക്കല്ലെന്നു" ഞാനറിഞ്ഞു... ! അറിയാതിരുന്ന അവസാനവരികളില്‍ നിന്നിലെ കാമുകന്‍ ജീവിച്ചിരിക്കുന്നു; ഒരിക്കലും നല്‍കാത്ത- ചെമ്പകപൂവുമായ്‌,സ്വപ്നങ്ങളുടെ- മഞ്ഞുവീഴുന്ന തായ്‌വാരങ്ങളില്‍ നീ കാത്തുനില്‍ക്കുന്നു... ഉത്തരംകിട്ടാത്ത- അന്വേഷണങ്ങളില്‍ എന്നിലെ കാമുകി മരിക്കാതിരിക്കുന്നു; വിരഹത്തിണ്റ്റെ കൊടുംചൂടില്‍, കാലത്തിണ്റ്റെ ദൈന്യതയില്‍, ആ പൂവിതളുകള്‍- വാടുകില്ലെന്ന്‌ ഞാനാശിക്കുന്നു. പ്രണയം മരിക്കുന്നില്ല : വര്‍ഷം മാരിചൊരിഞ്ഞില്ലെങ്കിലും! വാസന്തം പൂചൂടിയില്ലെങ്കിലും! ഹേമന്തം കുളിരണിഞ്ഞില്ലെങ്കിലും! ശിശിരത്തിലില പൊഴിഞ്ഞില്ലെങ്കിലും! ഇന്ന് മുതൽ ആ പ്രണയം മാത്രം മരിച്ചു....# 87
ഈ കഥ വായിക്കുമ്പോള്‍ ചിലര്‍ക്കൊക്കെ തോന്നാം എൻ്റെ കഥയാണ് എന്ന് ?അങ്ങനെ വിചാരിക്കുന്നോർക്ക് അങ്ങനെയും വിചാരിക്കാം ചിലപ്പോള്‍ ഇത് വായിക്കുന്ന ആരുടെ എങ്കിലും മനസ്സില്‍ സാമ്മ്യം തോന്നാന്‍ , അവര്‍ ഇതിന്റെ അര്‍ഥം , വേദന മനസിലാക്കും , ചിലര്‍ക്ക് നോവല്‍ വയിക്ക്മ്പോലെ തോന്നും , ചിലര്‍ പുചിച്ചു തളളും, എല്ലാം സ്വാഭാവികം ,,,,,,,,, എല്ലാവര്ക്കും നന്ദി .......സ്‌നേഹ പൂർവം :- മുസമ്മിൽ .എം പി #87

Comments

Popular posts from this blog