"ബാല്യകാലം കാല൦ "
മണ്ണപ്പം ചുട്ട് വിളബി .കണ്ണാരം പൊത്തി കളിച്ചുനടന്ന കാലം.... കുതിപുരയുണ്ടാക്കി ഉമ്മയും ഉപ്പയും മായി കളിച്ചു നടന്ന ആ പഴയ ബാല്യകാലം....ചെളി വെള്ളം തട്ടി തെറിപ്പിച്ച് ആര്‍ത്തട്ടഹസിച്ചു പറമ്പായ പറമ്പെല്ലാം ഓടി നടന്ന ആ പഴയ കുട്ടിക്കാലം.... മഗരിബ്ൻറെ സമയത്ത് കിണറ്റിന്റെ വക്കത്ത് നിന്ന് ആടി തിമിര്‍ത്തുള്ള കുളി. മറക്കാൻ പറ്റാത്ത ബാല്യത്തിലുടെ....
കടന്നു പോയ കുട്ടി കാലം മടക്കി നല്‍കുമോകാലമേ... കുടന്ന മഞ്ഞും കുളിര്‍ നിലാവും
കടം കഥ ചൊല്ലിയ നല്ല കാലം ഇഷ്ട്ടങ്ങള്‍ കേള്‍ക്കാന്‍ ഇരുചെവി ചയിക്കുന്ന കല൦ ഉമ്മച്ചിയുടെ വിരലില്‍ തുങ്ങി നടന്ന കാലം.... എത്ര വര്‍ണിച്ചാലും മതിയാവില്ല ബാല്യകാലം കാലത്തെ ...
എത്ര മനോഹരമായിരിന്നു കുട്ടികാലം . കളികളും കുസുര്ത്രികളും നിറഞ ആ നാളുകള്‍ എത്ര പെട്ടെനാണ് കഴിഞ്ഞു പോയത് .അതൊക്കെ ഓര്കുമ്പോള്‍ എന്നും കുട്ടിയായിരുന്നാല് മതിയായിരുനെന്നും വിചാരിക്കും . ബാല്യത്തിലെ കൂട്ടുകാരമാരും കൂട്ടുകാരികളുമായി പാക് വെച്ച നിമിശങ്ള്‍ എത്ര വിലപെട്ടതയിരുന്നു .ഇന്നും എന്റെ കൂട്ടുകാരുടെ തമാശകള്‍ ഓര്‍ത്ത് ചിരികരുണ്ട്.
മാങ്ങാ എറിഞ്ഞും വീഴിത്തിയും ഊഞാല്‍ ആടിയതും കണ്ണാരം പൊത്തി കളിച്ചതും കൂട്ടുകാരുമായി
വഴക്കിട്ടതുമൊക്കെ ഓര്കുമ്പോള്‍ വല്ലാത്തത് ഒരു നഷ്ട്ടബോതം തോന്നാറുണ്ട് .
മതപിതകള്‍ വാങ്ങിത്തന്ന കളിപട്ടകള്‍ , കുഞ്ഞു ഡ്രസ്സ് അതൊക്കെ ഇട്ടു മുറ്റത്ത് മണ്ണു വാരി
ക്കളിച്ചും ചിരിച്ചും നടന്ന ആ കാലം എത്ര പെട്ടെന്നാണ് കഴിഞ്ഞു പോയത് .ഒരിക്കലും തിരിച്ചു കിട്ടാത്ത ആ നല്ല നാളുകള്‍ . ഓര്‍മ്മയില്‍ എന്നും തെളിഞ്ഞു‍ നില്‍കുന്ന കുട്ടി കാലം . സ്‌നേഹപൂർവം :- മുസമ്മിൽ.എം പി.# 87

Comments

Popular posts from this blog