പ്രവാസിയുടെ പെരുന്നാൾ
Image may contain: 1 person, sitting, child and outdoor


ലോകത്തിലെ എല്ലാ മുസ്ലിംകളും പെരുന്നാൾ ആഘോഷികുമ്പോൾ പ്രവാസ ജീവിതത്തിലെ ഒരു പക്ഷേ ഏറ്റവും വിഷമിച്ചു തള്ളി നീക്കുന്ന ഒരു ദിവസമാകും ചില പ്രവാസികൾക് ..........
പെരുന്നാളിന്റെ തലേ ദിവസം രാത്രി അവർ സുബഹി ആകുവോളം ജോലി ചെയ്യുന്ന സ്ഥലത്ത് ആയിരിക്കും പിന്നെ റൂമില് വന്നു പെരുന്നാൾ ഭക്ഷണം ഉണ്ടാകും നമ്മുടെ നാട്ടിലെ പോലെ തന്നെ ബിരിയാണി ആയിരിക്കും ഒരു വിധം എല്ലാ റൂമിലും പിന്നെ ഒന്ന് മയങ്ങുമ്പോയേകും പെരുന്നാള് നിസ്കാര സമയമാകും ഇവിടെ പെരുന്നാള് നിസ്കാരം അതിരാവിലെ ആയിരിക്കും. കുളിച്ചു റൂമില് വന്നു നാട്ടിൽ നിന്നും കൊണ്ട് വന്ന വസ്ത്രം ( ഭൂരിഭാഗം പ്രവാസികളും പുതുവസ്ത്രം വാങ്ങാത്തവർ ആയിരിക്കും അവർ നാട്ടിൽ നിന്നും വന്ന അന്ന് ഇട്ടു മടക്കി വെച്ച വസ്ത്രം ആയിരിക്കും പെരുന്നാള് കോടി) അതും ധരിച്ച് വേഗം പള്ളയിലേക് പോകും.
പള്ളിയിൽ പോകുന്ന സമയം മുതൽ അവരെ തേടി നാട്ടിലെ ഓർമകൾ എത്തൂം സുഹൃത്തുകളുടെ കൂടെ പെരുന്നാള് പള്ളി കൂടാൻ പോയതും അങ്ങനെ പള്ളിയിൽ കയറി ഒരു മൂലയിൽ ഇരുന്ന് തക്ബീർ ചൊല്ലുമ്പോൾ അവരുടെ കണ്ണുകൾ അറിയാതെ നിറയും മറ്റൊന്നും കൊണ്ടല്ല നാട്ടിലെ പെരുന്നാളിന്റെ ഓർമ്മകൾ .........
പള്ളി കഴിഞ്ഞാൽ വേഗം റൂമിലേക്ക് വരും എന്നിട്ട് മൊബൈൽ എടുത്ത് വാട്സപിലും ഫൈസ്ബുകുഉം തുറന്നു നോക്കും നാട്ടിലെ മക്കളുടെയും സുഹൃത്തുകളുടെയും പെരുന്നാൾ കോടിയും ധരിച്ചുള ഫോട്ടോ കാണാൻ അത് കഴിഞ്ഞു വീട്ടിലേക്ക് വിളിക്കും എല്ലാ വിശേഷവും ചോദിക്കാതെ ഈദ് മുബാറക്ക് പറഞ്ഞു വെക്കും കാരണം എല്ലാവരും ഭക്ഷണം കഴിക്കുന്ന തിരക്കിലും സൽക്കാരത്തിന് പോണ തിരക്കിലും മറ്റു ചില തിരക്കിലുമായിരികും അത് കഴിഞ്ഞ് സുഹൃത്തുകൾക് വിളിച്ചു ഈദ് മുബാറക്ക് പറയും .
അപ്പോഴേക്കും കിച്ചണിൽ രാത്രി ഉണ്ടാക്കിയ ബിരിയാണി
വിളമ്പുന്ന തിരക്കായിരികും പിന്നെ റൂമില് ഉള്ള എല്ലാവരും ഒരുമിച്ചിരുന്ന് അവരുടെ നാട്ടിലെയും വീട്ടിലെയും പെരുന്നാള്
വിശേഷം പറഞ്ഞു കഴിക്കും .പിന്നെ എല്ലാവരും അവരുടെ കട്ടിലിൽ കിടന്ന് വേദനയും സങ്കടവും അടക്കി പിടിച്ചു നല്ല ഒരു ഉറക്കമാണ് തലേന്ന് ഉറങ്ങാത്തത് കൊണ്ട് നല്ല ക്ഷീണം കാരണം എപ്പോഴാണ് ഉറങ്ങിയത് എന്നറിയില്ല. ഉറക്കത്തിൽ നിന്ന് എഴുന്നേൽക്കുമ്പോഴേക്കും പെരുന്നാള് ദിവസം ഏകദേശം കഴിഞ്ഞ് കാണും......
* എല്ലാവർക്കും* എന്റെ ഹൃദയം നിറഞ്ഞ*പെരുന്നാൾ* *ആശംസകൾ ..*
✍🏻എഴുത്ത്.മുസമ്മിൽ.എംപി

Comments

Popular posts from this blog