നീതി

കാഴ്ച്ചയുടെ ആഴങ്ങളെ
നേരിടാനാവാതെ
കണ്ണടയ്ക്കപ്പെടുന്ന സത്യങ്ങള്‍.
കൂറുമാറ്റപ്രക്രിയയില്‍
കൂറുകാണിക്കുന്ന സാക്ഷികള്‍.
നിയമപുസ്തകത്തിന്റെ
ചട്ടക്കൂടിനുള്ളില്‍
ചിതലരിക്കപ്പെടുന്ന നിയമവ്യവസ്ഥകള്‍.
അഴിമതിയുടെയും അട്ടിമറിയുടേയും
അതിപ്രസരത്തില്‍ കുടുങ്ങി
ചക്രശ്വാസം വലിക്കുന്ന നീതിന്യയം.
ആയിരം അപരാധികളുടെ
രക്ഷപ്പെടലില്‍
ശിക്ഷിക്കപ്പെടുന്ന നിരപരാധികള്‍.
വലിപ്പച്ചെറുപ്പമില്ലാത്ത
നീതിനിര്‍വ്വഹണത്തിനായി
കണ്ണടച്ച ദേവതക്കിപ്പോള്‍ ഇരുട്ട് മാത്രം ബാക്കി.

"മനുഷ്യനു ലഭ്യമാകേണ്ട ഏറ്റവും മൂല്യവത്തായ അവകാശമാണ് സമത്വവും നീതിയും". ""നന്മ കല്‍പ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുക എന്നത് ഉത്തമ/മധ്യമ സമൂഹം എന്ന നിലയില്‍ മുസ്‌ലിം സമൂഹത്തിന്റെ ബാധ്യതയാണ്. തിന്മയും അനീതിയും നടമാടുന്ന ഇടങ്ങളില്‍ നന്മ കല്‍പ്പിക്കാനും അനീതിക്കെതിരെ ശബ്ദിക്കാനുമാണ് പ്രവാചകന്മാര്‍ നിയുക്തരായിരുന്നത്. സൂറ അല്‍-ഹദീദില്‍ (57 :25)""

സ്‌നേഹപൂർവ്വം പ്രവാസലോകത്തു നിന്നും  :- മുസമ്മിൽ എം. പി#87 






Comments

Popular posts from this blog